യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗണ്ണും പെല്ലറ്റും കണ്ടെത്തി

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യുട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കെണ്ടത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പോലീസ് കേസെടുത്തിരുന്നു. നടക്കാവ് പോലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത്…

Read More

യൂ ട്യൂബർ അശ്വന്ത് കോക്ക് പോലീസ് കസ്റ്റഡിയിൽ; മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കിയെന്ന് പരാതി

കോഴിക്കോട് : യൂ ട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കി എന്ന് പരാതി. കോഴിക്കോട് നടക്കാവിൽ വച്ചാണ് അപകടം നടന്നത്. ഓടിച്ച വാഹനം എരഞ്ഞിപ്പാലം സരോവരത്ത് അപകടത്തിൽപ്പെട്ടു. അശ്വന്തിന്റെ വാഹനം മൂന്നു വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക്.

Read More

ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ മുശാവറയിൽ പരാതി നൽകിയ ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. ഉമർ ഫൈസിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ഇകഴ്ത്തിയെന്നും സമസ്ത നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്. എം.സി. മായിൻ ഹാജി, സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഷാഫി ഹാജി, റഹ്മാൻ ഫൈസി, സലീം എടക്കര തുടങ്ങിയവർക്കാണ് സെപ്റ്റംബർ 28നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്…

Read More

പങ്കാളിയുടെ കുത്തേറ്റ കീർത്തനയുടെ നില ഗുരുതരം: മുൻവൈരാഗ്യമാണ് കാരണം, ഒരാഴ്ച മുൻപ് കത്തി വാങ്ങിയെന്ന് ജിനീഷിന്റെ മൊഴി

കോഴിക്കോട്: പങ്കാളിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കീർത്തന ചികിത്സയിൽ കഴിയുന്നത്. അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നാണ് വിവരം. ശനിയാഴ്ച വടകര പോലീസ് സ്റ്റേഷൻ വളപ്പിൽവെച്ചാണ് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പോലീസ് ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് പിന്നാലെ ജിനീഷിനെ പോലീസ്…

Read More

വടകര എം.ഡി.എം.എ കേസ് ; മുഖ്യപ്രതി കീര്‍ത്തനയെ പങ്കാളി കുത്തി ; ഗുരുതരമായി പരിക്കേറ്റു

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് പോലീസ് സ്‌റ്റേഷന്‍ പരിസരത്തുവെച്ച് കുത്തേറ്റു. വടകരയിലെ വനിതാ പോലീസ്‌റ്റേഷന് മുന്നിലിട്ട് പങ്കാളി ബിനീഷാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനീഷിനെ സംഭവസ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം കിട്ടിയ കീര്‍ത്തന ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ്‌സ്‌റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ പ്രതി കാത്തിരുന്നു കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ കീര്‍ത്തനയെ വടകര മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്്….

Read More

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് 58 ദിവസത്തിന്ശേഷം ​ ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. 58 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്നും കാവ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എംപി പ്രിയേഷ് കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ലഹരിക്കേസില്‍ വടകര…

Read More

മൂന്നുവയസുകാരനെ കടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ച് തെരുവുനായ; രക്ഷിക്കാനെത്തിയ മൂന്ന് പേർക്കും കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു. ബീഹാർ സ്വദേശിയുടെ മൂന്നുവയസുള്ള മകനെയാണ് തെരുവുനായ കടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ചേർന്ന് നായയെ തുരത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രദേശവാസികളായ മൂന്ന് പേർക്ക് കൂടി നായയുടെ കടിയേറ്റത്. രാവിലെ നടക്കാനിറങ്ങിയ മൊയ്ദുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് മൂന്ന് പേരെ കൂടി ആക്രമിച്ച ശേഷമാണ് അതിഥിത്തൊഴിലാളിയുടെ മകനെ നായ കടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോകാനാണ് നായ…

Read More

കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനട യാത്രക്കാരിയായ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടിതട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് വടകരയിലെ മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (76) ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മരച്ചില്ലകൾ വെട്ടിമാറ്റാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ തോട്ടി തട്ടി ജാനകിയുടെ വയറിനും കൈയ്ക്കും പരിക്കേൽക്കുകയായിരുന്നു. തോട്ടി ജീപ്പിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉടൻതന്നെ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണംചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Read More

കോഴിക്കോട് കാട്ടുപന്നി ആക്രമണം ; വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെ , കട്ടിപ്പാറയിൽ 59-കാരന് പരിക്ക്

കോഴിക്കോട്: കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണം. വരാന്തയിലിരുന്ന് പത്രം  വായിച്ചുകൊണ്ടിരുന്ന  എം.കെ.അബ്ദുൽ ഖാദറി(59)നെ കാട്ടുപന്നി കുത്തി പരുക്കേറ്റത്. ഓടിയെത്തി കുത്തി പരുക്കേല്‍പ്പിച്ചത്. ഇദ്ദേഹം ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് കാട്ടുപന്നി പിന്തിരിഞ്ഞ് പറമ്പിലൂടെ പുറത്തേക്കോടുകയായിരുന്നു. പരിക്കേറ്റ് അബ്ദുല്‍ ഖാദര്‍ പിന്നീട് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Read More

നഗരത്തിലെ റോഡരികിൽ ഉടമയില്ലാതെ നാല് പാത്രങ്ങൾ, പൊലീസും ബോംബ്‌ സ്‌ക്വാഡും സ്ഥലത്ത്, പിന്നെ നടന്നത്

കോഴിക്കോട്: കൊട്ടാരം റോഡിൽ സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന രീതിയിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയ സംഭവം കണ്ടെത്തിയത് സ്‌ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇതോടെ ആശങ്ക ഒഴിഞ്ഞു. റോഡരികിൽ ചകിരി കൂട്ടിയിട്ടിരുന്ന സ്ഥലത്ത് കവറിലാക്കിയ നിലയിൽ നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ ഉടൻ നടക്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീൽ ബോംബുകളാണെന്ന സംശയത്തെ തുടർന്ന് വിശദമായി പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

Read More