ചാവക്കാട് പുതിയ കോടതിസമുച്ചയം ഉൽഘാടനം
ചാവക്കാട് : ചാവക്കാട് കോടതിസമുച്ചയത്തിന്റെ പുതിയ കെട്ടിടം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത് നിര്‍വ്വഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൌമിനി സെന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചാവക്കാട്, ഇരിങ്ങാലക്കുട കോടതികളുടെ ഉദ്ഘാടനമാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. പ്രധാന വേദി ഇരിങ്ങാലക്കുട കോടതി സമുച്ചയമായിരുന്നു. തദവസരത്തില്‍ ചാവക്കാട് കോടതി സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ പൊതുസമ്മേളനം ഉദ്ഘാടനം…