വിവാഹം കഴിഞ്ഞ് മടങ്ങവേ അപകടം; വധൂവരന്മാർ സഞ്ചരിച്ച കാറിന് തീപിടിച്ചു

ആലപ്പുഴ: നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപത്തായാണ് അപകടമുണ്ടായത്. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് വരികയായിരുന്നു ദമ്പതികൾ. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം. തീ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കായംകുളം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ദമ്പതികൾക്ക് പരിക്കില്ലെന്നാണ് വിവരം.

Read More

കൊല്ലത്ത് പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട്കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം. റെയിൽവേ സ്റ്റഷന്‍ പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോടും ഡെൽസൺ മോശമായ് പെരുമാറി. അവരെ ആക്രമിക്കാൻ…

Read More

കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം, പഞ്ചലോഹ വിഗ്രഹം കവർന്നു

തൃശൂർ: കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ കർന്നത്. ഇന്നുരാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകൾ പട്ടുകൊണ്ട് മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വെള്ളി ശംഖും മോഷണം പോയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികകൃതർ പറയുന്നത്. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. മോഷ്ടാക്കളെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല….

Read More

ഒരാഴ്ച മുമ്പ് പാമ്പുകടിയേറ്റു; ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. കൊല്ലം കടയ്ക്കലിലെ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീട്ടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ കഴിഞ്ഞ ദിവസം അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് നൽകിയിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമായതിനെത്തുടർന്ന് ഇന്നലെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ…

Read More

കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച്; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: വാഴിച്ചലിൽ 90 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. വാഴിച്ചൽ ഇമ്മാനുവൽ കോളജിന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയ്ക്കുള്ളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 2.2 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽനിന്ന് കണ്ടെത്തിയത്. ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…

Read More

വായയിൽ ക്യാൻസർ: തൃശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ കടുവയ്ക്ക് ദയാവധം

പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി മൃഗശാല അധികൃതർ. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും കടുവയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു. രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും, ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ…

Read More

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു: കാരണം കുടുംബ പ്രശ്നമെന്ന് സൂചന

തിരുവനന്തപുരം: ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം വിളവൂർക്കലിൽ ആണ് നാടിനെ നടുക്കിയ സംഭവം. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. വിളവൂർക്കല്ലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആദ്യം എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി അമ്മയെ കസ്റ്റഡിയിൽ എടുത്തു.

Read More

തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; പൊലീസ് ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേൽപ്പിച്ചു

തൃശൂർ: മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിലായി. ചാടൂർ സ്വദേശി റഹ്‌മത്താണ് (21) അറസ്റ്റിലായത്. തൃശൂർ നഗരത്തിൽ ഇന്നലെ അർദ്ധരാത്രയായിരുന്നു സംഭവം. പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയെയും യുവതി ആക്രമിച്ചു. വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതി യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുംവഴിയാണ് ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടത്. തൃശൂർ വനിതാ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കലയാണ് ആക്രമിക്കപ്പെട്ടത്. ഉദ്യോഗസ്ഥയെ യുവതി കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. റഹ്‌മത്തിനൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ഇതിനിടെ ഓടിരക്ഷപ്പെട്ടു. തൃശൂർ…

Read More

പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്; വനിതാ സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവച്ചതിന്റെ പേരിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. ഫേസ്‌ബുക്ക് പോസ്റ്റുകൾ നിയമവിരുദ്ധമായി പങ്കുവച്ചെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ സജിത സലീമിനാണ് സസ്‌പെൻഷൻ ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. എ നസീമിന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് പൊലീസ് ഇൻസ്‌പെക്‌ടർ ജനറൽ എസ് ശ്യാം സുന്ദറാണ് സസ്‌‌പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ…

Read More

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ: എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66ന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഏരിയൻ ടൂൾസ് ആൻഡ് കംപോണന്റ്സ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കോടികളുടെ നാശനഷ്ടമാണുണ്ടായതെന്നും ഉടമ അറിയിച്ചു. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി പത്ത് മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയായിരുന്നു…

Read More