ക്ഷേത്രങ്ങളിൽ ഇല്ലംനിറ

തൃശൂർ: സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളിൽ ഇല്ലംനിറ ഭക്തിസാന്ദ്രം. തിരുവമ്പാടി ക്ഷേത്രത്തിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു. ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. പള്ളിയുണർത്തൽ, നിർമാല്യദർശനം എന്നിവയ്ക്കുശേഷം ക്ഷേത്രം പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് നൽകി. താണിക്കുടം ക്ഷേത്രം, കോടശ്ശേരിമല ശിവപാർവതി ക്ഷേത്രം,കോട്ടപ്പുറം ശിവക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രം, പൈനൂർ…

Read More

ഓണവിപണി ഉണർന്നു , തൃശൂരിൽ പൂരത്തിരക്ക്

തൃശൂർ: ഓണവിപണി ഉണർന്നു, അത്തം നാളിൽ നഗരത്തിൽ രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്കേറിയത്. ഫുട്പാത്തുകളിലും കച്ചവടക്കാർ നിറഞ്ഞതോടെ ആളുകൾ തിങ്ങി നിരങ്ങി. തേക്കിൻക്കാട് മൈതാനിയിലും ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. എം.ഒ റോഡ്, ശക്തൻ സ്റ്റാൻഡ് പരിസരങ്ങളിലും വഴിയോര കച്ചവടക്കാർ ഇടം പിടിച്ചു. തേക്കിൻക്കാട് മൈതാനം വാഹനങ്ങളെ കൊണ്ട് നിറഞ്ഞു. തെക്കേഗോപുര നടയിൽ അത്തംനാളിൽ ഒരുക്കിയ പൂക്കളം കാണുന്നതിനും സെൽഫിയെടുക്കുന്നതിനും രാത്രിവരെ ആളുകൾ എത്തിയിരുന്നു. ഓണത്തിന് മുമ്പ് ഇനി ഒരു ഒഴിവ് ദിവസം മാത്രമെ…

Read More

പാകിസ്താനിലേക്ക് പോകൂ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാള ഇന്റർനാഷണൽ സൈനിക് സ്കൂൾ ചെയർമാൻ രാജു ഡേവിസ്. പരാമർശത്തിനെതിരെ വലിയ തോതിൽ ജനരോഷവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് ശബ്ദസന്ദേശത്തിലൂടെയുള്ള ചെയർമാന്റെ ഖേദപ്രകടനം. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി രാജു ഡേവിസ് പുതിയ സന്ദേശത്തിൽ വ്യക്തമാക്കി. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല. ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. നേരത്തെ, തന്റെ നിലപാടിൽ…

Read More

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എറണാകുളം: മലയാളികളുടെ പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് പകിട്ടേകി രാജനഗരിയായ തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന ഘോഷയാത്ര കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ചരിത്രപ്രസിദ്ധമായ അത്തച്ചമയ വീഥികളിലേക്ക് ഒഴുകിയെത്തുന്നത്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര പ്രമാണിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരം നടത്തുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിലൂടെയാണ്. കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്‌ക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിച്ചു.  ഇന്ന്…

Read More

കോഴിക്കോട്ടെ ഹോട്ടലിൽ അറബ് യുവതി മരിച്ച നിലയിൽ , കേരളത്തിലെത്തിയത് കുടുംബ സമേതം

കോഴിക്കോട് : കേരളത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ അറബ് യുവതിയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഖാസൽ ഖൈമ സ്വദേശി സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് നടക്കാവ് സ്റ്റേഷനിൽ വിവരമറിയുന്നത്. യുവതി കുടുംബ സമേതമാണ് കേരളത്തിൽ എത്തിയത് എന്നാണ് പ്രാഥമിക വിവരം. നടക്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

Read More

കേരള സർവകലാശാല ആസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിൽ സംഘർഷം

തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ്എഫ്ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിനെതിര എസ്എഫ്ഐ കമ്മീഷണ‌ർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് മുടിയ്ക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളേജുകളിലെ പുനർമൂല്യനിർണയത്തിൽ വരുത്തിയമാറ്റങ്ങൾ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന്…

Read More

വിലപേശലും വേണ്ട കച്ചവടക്കാരുമില്ല, ഇവിടെകൂട്ടിൽ നിന്നും നേരിട്ട് കോഴിക്കുഞ്ഞിനെ മേടിക്കാം

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയോരത്ത് കല്ലൂർക്കാട്ടിൽ ആളില്ലാത്ത വഴിയോര കോഴിക്കുഞ്ഞ് വില്പന കേന്ദ്രം ശ്രദ്ധേയമാകുന്നു. പച്ചക്കറി വില്പനയിലൂടെ നേരത്തെ വിജയിപ്പിച്ച മാതൃകയിലാണ് ഇപ്പോൾ കോഴിക്കുഞ്ഞ് വില്പനയും ആരംഭിച്ചിരിക്കുന്നത്. മഞ്ഞ ടാർപോളിൻ മേഞ്ഞ ചെറിയ കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനെത്തുന്നവർക്ക് സ്വയം തിരഞ്ഞെടുക്കാം.ഒരു കോഴിക്കുഞ്ഞിന് 105 രൂപയാണ് വില. കോഴിക്കുഞ്ഞുങ്ങളുടെ പ്രായം, വില, പൂവൻ, പിട എന്നിവ തിരിച്ചറിയാനുള്ള വിവരങ്ങൾ എന്നിവ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തനം….

Read More

പി.എസ്​.സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് പങ്ക്​; വിവരങ്ങൾ എസ്​.ഐ.ടിക്ക് ലഭിച്ചു

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ, നി​യ​മ​ന ക്ര​മ​ക്കേ​ടു​ക​ളി​ൽ പി.​എ​സ്.​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക്​ തെ​ളി​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ സം​ഘ​ത്തി​ന്​ ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ൽ പി.​എ​സ്.​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര്​ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട്​ ദി​വ​സ​ങ്ങ​ൾ​ക്ക​കം ​എ​സ്.​ഐ.​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ നി​ല​വി​ൽ ഒ​രു കേ​സാ​ണ്​ എ​സ്.​ഐ.​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ളാ​യി പി.​എ​സ്.​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ മ​റ്റൊ​രു പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും കേ​സ്​…

Read More

ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം

ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് മൂന്നിന് കിഴക്കേനട മഞ്ജുളാൽ പരിസരത്ത് 251 വാദ്യപ്രതിഭകൾ അണിനിരക്കുന്ന മഞ്ജുളാൽത്തറ മേളത്തോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശ് മേളത്തിന് പ്രമാണം വഹിക്കും. വൈകിട്ട് അഞ്ചിന് ഇലത്താളവാദ്യ രംഗത്തെ പ്രമുഖനായ പാഞ്ഞാൾ വേലുക്കുട്ടിക്ക് ‘ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം’ സമ്മാനിക്കും. 10,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം….

Read More

മേൽപുത്തൂരിൽ മൂന്നര പതീറ്റാണ്ട് പിന്നിട്ട നാദാർച്ചനയുമായി നാദബ്രഹ്മം

തൃശ്ശൂർ: നാദബ്രഹ്മം ഫൗണ്ടേഷൻ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമർപ്പിയ്ക്കുന്ന 37-ാമത് ഗുരുവായൂർ സംഗീതാർച്ചന സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ലോകസമാധാനത്തിനും ഭാരതത്തിന്റെ അഖണ്ഡതക്കും ഐശ്വര്യത്തിനുമായി 1988ൽ ആരംഭിച്ച സംഗീതാർച്ചനയുടെ തുടർച്ചയായാണ് ഈ മഹത് കർമ്മം ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് നിർവഹിക്കും.രാവിലെ 7.30 മുതൽ വൈകിട്ട് 6 മണി വരെ നീളുന്ന സംഗീതാർച്ചനയിൽ…

Read More