ഹൊസ്ദുർഗ് ലയൺസ് ഭാരവാഹികൾ ചുമതലയേറ്റു

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ക്ലബ്ബ് ഹാളിൽ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വത്സല ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി കെ. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഗോപി, എച്ച്.വി നവീൻ കുമാർ, എൻ.ആർ പ്രശാന്ത്, ബിന്ദു രഘുനാഥ്, അമീർ പി. ഗോപാലൻ സംസാരിച്ചു. നിർധന കുടുംബത്തിലെ യുവാവിന്റെ ചികിത്സയ്ക്കായി രണ്ടര ലക്ഷം രൂപയും വയനാട് ചൂരൽ മലയിൽ ഉള്ള ലയൺസ് ഹോസ്പിറ്റലിന്റെ പ്രവർത്തനത്തിന്…

Read More

ഹോർട്ടികോർപ്പ് എംപ്ലോയീസ് കോൺഗ്രസ് വാർഷിക സമ്മേളനം

തിരുവനന്തപുരം: ഹോർട്ടികൾച്ചറൽ പ്രോഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) 23-ാമത് വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡന്റായി എം.വിൻസന്റ് എം.എൽ.എയെ വീണ്ടും തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡന്റായി സി.സുരേന്ദ്രൻ,വൈസ് പ്രസിഡന്റായി നിത്യാ സുഗതൻ,ജനറൽ സെക്രട്ടറിയായി സുമേഷ്.എസ്,സെക്രട്ടറിയായി നവാസ്.സി, ട്രഷററായി രാജേഷ്.എൽ എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ മുതിർന്ന സംഘടനാ പ്രവർത്തകരെ ആദരിച്ചു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് യു.പ്രദീപ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കടകംപള്ളി,എസ്.സുമേഷ്, സി.നവാസ്,നിത്യാ സുഗതൻ,വിജി.എസ്.ആർ,എൽ.രാജേഷ്…

Read More

കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാൽ സർക്കാരിന് കുറച്ച് സ്വാതന്ത്ര്യം വേണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം സ്തംഭിച്ചുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസിന്റെ മേൽനോട്ടം കോടതിക്കാണെന്നും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും ക്ഷേത്രങ്ങളിലെ കോടതി ഇടപെടലിനെ കുറിച്ച് കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമലയിൽ സർക്കാരിനും ദേവസ്വത്തിനും റോളില്ലെന്നും എല്ലാം തീരുമാനിക്കുന്നത് ഹൈക്കോടതിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.   ‘കേസ് തെളിയിക്കണമെങ്കിൽ കോടതിയിൽ ചാർജ് ഷീറ്റ് നൽകണം. അത്…

Read More

ഞാൻ ഗാന്ധിജിയല്ല, മറ്റുള്ളവരെയും കൊല്ലും, എഴുതാൻ പറ്റുന്നത് എഴുതിക്കോ’; കോടതിയെ വെല്ലുവിളിച്ച് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയെ വെല്ലുവിളിച്ച് പ്രതി ചെന്താമര. കോടതിയെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ചെന്താമരയുടെ വെല്ലുവിളി. ‘ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും. എന്നെ തൂക്കിക്കൊന്നോളൂ’ – എന്നാണ് കോടതിയിൽ ചെന്താമര പറഞ്ഞത്. എഴുതാൻ പറ്റുന്നത് എഴുതിക്കോ, എന്റെ അവസ്ഥ നിങ്ങൾക്കുമുണ്ടാകും. അപ്പോൾ മനസിലാകുമെന്ന് ജഡ്‌ജിയോടും ഇയാൾ പറഞ്ഞു.   കേസിലെ വിസ്‌താരത്തിനിടെ സാക്ഷികളെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് സമയത്തും ഇതേ രീതിയിൽ…

Read More

ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു, അച്ഛനും മകളും മരിച്ചു

തൃശൂർ: കുന്നംകുളത്ത് കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമം. അച്ഛനും മകളും മരിച്ചു. പഴഞ്ഞി‌ എംഡി കോളേജിന് സമീപം താമസിക്കുന്ന പ്രവാസിയായ സിബിയും മകൾ അലീനയുമാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ ജോലിനോക്കിയിരുന്ന സിബിയ്‌ക്ക് ജോലി നഷ്‌ടപ്പെട്ടതോടെ തിരികെ നാട്ടിലെത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്. ആത്മഹത്യാശ്രമത്തിനിടെ 17കാരനായ ആദിത്യൻ ഭയന്ന് പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിബിയുടെ…

Read More

സ്വച്ഛഭാരത് മിഷൻ: അയ്യന്തോളിൽ വാക്കത്തോൺ

തൃശൂർ: സ്വച്ഛഭാരത് മിഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഭാരത് പെട്രോളിയം കമ്പനിയും അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് വാക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. അയ്യന്തോൾ അമർ ജവാൻ സ്‌ക്വയറിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ കൗൺസിലർ സാജൻ സി.ജോർജ് ഉദ്ഘാടനം ചെയ്തു. തൃശൂർ ടൗൺ വെസ്റ്റ് സബ് ഇൻസ്‌പെക്ടർ സെലിസ് ക്രിസ്ത്യൻ രാജ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വാക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് അഡ്വ.അജയകുമാർ, സെക്രട്ടറി ജയിംസ് മുട്ടിക്കൽ, ബി.പി.സി.എൽ.സെയിൽസ് ഓഫീസർ മധു മോഹൻ റാം, മാർക്കറ്റിംഗ് ഓഫീസർ…

Read More

ഫ്‌ളീ മാർക്കറ്റ് വന്നിട്ട് 4വർഷം; നടപ്പാത കൈയേറി കച്ചവടം

കാൽനടയാത്ര തട്ടിയും തടഞ്ഞും   തൃശൂർ:കാൽനടയാത്രക്കാരെ ദുരിതത്തിലാക്കി നടപ്പാത കൈയേറിയുള്ള കച്ചവടം. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക ലക്ഷ്യത്തോടെ കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതിയുടെ കാലത്ത് ശക്തൻ നഗറിൽ ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് തുടങ്ങിയെങ്കിലും അനധികൃത കച്ചവടം ഇപ്പോൾ പൊടിപൊടിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഒട്ടും സഞ്ചരിക്കാനാകാത്ത വിധമാണ് നടപ്പാതകളിലെ കൈയേറ്റം. വഴിവാണിഭക്കാരെ പുനരധിവസിപ്പിക്കാനായാണ് 200ലേറെ സ്റ്റാളുകളുമായി ഗോൾഡൻ ഫ്‌ളീ മാർക്കറ്റ് 2022 ജൂലായ് 18ന് പ്രവർത്തനമാരംഭിച്ചത്. എന്നാൽ നാലുവർഷം പിന്നിടുമ്പോഴും കാൽനടയാത്രക്കാരുടെ യാത്ര തട്ടിയും തടഞ്ഞും തന്നെ. നടപ്പാതകളെല്ലാം കൈയേറിയതോടെ റോഡിലൂടെയും…

Read More

സി.പി.ഐ തൃശൂർ മണ്ഡലം ഏകദിന ക്യാമ്പ്

തൃശൂർ: ഫാസിസത്തെയും കോർപ്പറേറ്റ് വത്കരണത്തെയും അതിജീവിക്കാനുള്ള സമരായുധം പ്രത്യയശാസ്ത്ര അടിത്തറ ഉറപ്പിക്കലാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ്. സി.പി.ഐ തൃശൂർ മണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മനുഷ്യവിരുദ്ധതയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടവും പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി. ബാലചന്ദ്രൻ,മണ്ഡലം സെക്രട്ടറി അഡ്വ.കെ.ബി.സുമേഷ്, അസിസ്റ്റന്റ് സെക്രട്ടറി പി.ഗോപിദാസ് എന്നിവർ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.എസ്.ജയ,എ.ഐ.എസ്.എഫ് ദേശീയ കൗൺസിൽ അംഗം അലൻ പോൾ…

Read More

നിറയെ യാത്രക്കാരുമായി പ്രിയദർശിനി ബസ് വനത്തിൽ കുടുങ്ങി

പത്തനംതിട്ട : യാത്രക്കാരെ കുത്തിനിറച്ച് ഗവിക്ക് പോയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് രണ്ടുതവണ തകരാറായി വഴിയിൽ കുടുങ്ങി. മണിക്കൂറുകളോളം റോഡിൽ കിടന്ന ബസ് തകരാർ പരിഹരിച്ചശേഷം യാത്ര തുടർന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട സർവീസാണിത്. രാവി​ലെ 10ന് കക്കി​ കാറ്റാടി​ക്കുന്നി​ലും വൈകി​ട്ട് നാലി​ന് ഗവി​ക്ക് സമീപത്തുമാണ് എൻജിൻ തകരാറായി​ ബസ് നി​ന്നത്. ബസിൽ മെക്കാനിക്ക് ഉണ്ടായിരുന്നതിനാൽ തകരാർ പരിഹരിച്ച് യാത്ര തുടരാൻ കഴിഞ്ഞു. പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിക്കാൻ നേരം എൺപതു പേർ…

Read More

മഴയിലെ പൊലി​മയായി​ വാപ്പില വെള്ളച്ചാട്ടം

കോന്നി : ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലു​ള്ള വാപ്പില വെള്ളച്ചാട്ടം നുരഞ്ഞുപതഞ്ഞ് ഒഴുകുന്നത് മഴക്കാലത്തി​ന്റെ മനോഹാരി​യാകുകയാണ്. പച്ചപ്പുനിറഞ്ഞ റബർത്തോട്ടങ്ങൾക്കും മലനിരകൾക്കും ഇടയിലായുള്ള വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ, ചിറത്തിട്ട ജംഗ്ഷനിൽ നിന്ന് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റോഡിലൂടെയും കോന്നി തണ്ണിത്തോട് റോഡിലെ അതുമ്പുംകുളം ജംഗ്ഷനിൽ നിന്ന് റബർ എസ്റ്റേറ്റിലൂടെ യാത്രചെയ്തും വെള്ളച്ചാട്ടത്തിന് സമീപത്ത് എത്താം. പത്തനംതിട്ട ടൗണിൽ നിന്ന് 15 കിലോമീറ്റർ ദൂരമുണ്ട്. മലയാലപ്പുഴയി​ലൂടെയാണ് പ്രധാനമായും ഇവിടേക്ക്…

Read More