കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുന്നു: പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

പത്തനംതിട്ട: കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളോട് വവേചനം കാണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് ചെയർമാൻ ഫാ.ദാനിയേൽ പുല്ലേലിൽ അദ്ധ്യക്ഷതവഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാചെയർമാൻ പി.പി. ജോൺ ചുമതലയേറ്റു. എം.എൽ.എമാരായ അഡ്വ.അബിൻവർക്കി കോടിയാട്ട്, അഡ്വ. സി.വി.ശാന്തകുമാർ എന്നിവർക്ക് സ്വീകരണങ്ങൾ നൽകി. കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കോർഡിനേറ്റർ അഡ്വ.ഷാജി കുളനട, കെ.പി.സി.സി നിർവാഹക സമിതിഅംഗം ജോർജ് മാമൻ കൊണ്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ…

Read More

ഡി.ശ്രീധരൻ ചരമവാർഷികം

കൊല്ലം: രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡ് തൊഴിൽ അവകാശങ്ങളെ ഇല്ലാതാക്കി യുവജനങ്ങളെ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിഷ്ണു മോഹൻ എം.എൽ.എ. ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ശ്രീധരന്റെ 30-ാമത് ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുഅണ്ടി തൊഴിലാളികൾക്കൊപ്പം നിന്ന് സമരം നടത്തിയ തൊഴിലാളി നേതാവായിരുന്നു ഡി.ശ്രീധരൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. മുതിർന്ന സഖാവ് പി.സദാനന്ദൻ അദ്ധ്യക്ഷനായി. കുരീപ്പുഴ ആർ.മോഹനൻ, അജിത്ത് കുമാർ, കൈപ്പുഴവി, റാംമോഹൻ, ഡി.എസ്.സുരേഷ്, അജിത് അനന്തഷ്ണൻ, ദിപാമണി, എൽ.ബിനാ കൃഷ്ണൻ, ആർ.സജീവ്കുമാർ, നജിം…

Read More

സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; യുട്യൂബർ അറസ്റ്റിൽ

അടൂർ: സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. മഞ്ചേരി കൂമംകുളം തൃക്കലങ്ങോട് പുള്ളൂർ വീട്ടിൽ രാജൻ ജോസഫിനെ (48) ആണ് അടൂർ പോലീസ് അറസ്റ്റ്‌ ചെയ്തത്. കൊച്ചിയിൽ നിന്നാണ് ഇയാളെ ശനിയാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്തത്. ജൂൺ നാലിനാണ് ശ്രീനാദേവിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.   സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. രാജൻ ജോസഫിനെതിരെ മറ്റ് പല പൊലീസ്…

Read More

മാൻഹോളിൽ ഒളിച്ചിരുന്നത് മൂന്ന് ദിവസം; യുവാവിനെ സാഹസികമായി പിടികൂടി

കൊല്ലം: മൂന്നു ദിവസമായി മാൻഹോളിൽ ഒളിച്ചിരുന്ന യുവാവിനെ സാഹസികമായി പിടികൂടി. മാനസിക വിഭ്രാന്തിയുള്ള ഉളിയകോവിൽ തുണ്ടിൽവീട്ടിൽ ഗിരീഷിനെ (46) ആണ് നാട്ടുകാരും ഫയർ ഫോർസും ചേർന്ന് മാൻഹോളിൽ നിന്നു പുറത്തിറക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ പുറത്തിറക്കാൻ കടപ്പാക്കട ഫയർഫോഴ്സ് ശ്രമിച്ചെങ്കിലും ഇയാൾ തയ്യാറായില്ല. പുറത്തിറക്കാനായി മാൻഹോളിലൂടെ ചെല്ലുന്നവരെ ആക്രമിക്കാൻ ശ്രമിച്ചത്തോടെയാണ് പുറത്തിറക്കുന്നത് നീണ്ടത്. ദിവസങ്ങൾക്കു മുൻപ് ഉളിയകോവിലിൽ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയിരുന്നു.വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷിച്ചെത്തും എന്ന് ഭയന്നാണ് ഇയാൾ…

Read More

‘പ്രിയദർശിനി’ വന്നു, ഒരു ദിവസത്തെ നഷ്ടം 5000: മലയോര ജനതയുടെ സ്വന്തം ചീനിക്കാസ് കളമൊഴിയുന്നു

ചാലക്കുടി: വണ്ടിക്ക് മുന്നിൽ വലിയൊരു റീത്ത്, വശങ്ങളിൽ ഗതാഗത വകുപ്പിനോടുള്ള കടുത്ത അമർഷം രേഖപ്പെടുത്തിയ ബാനറുകൾ… ലാഭമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, പതിറ്റാണ്ടുകളായി മലയോര ജനതയുടെ പ്രധാന ആശ്രയമായിരുന്ന ചാലക്കുടി – വാൽപ്പാറ റൂട്ടിലെ സ്വകാര്യ ബസായ ചീനിക്കാസ് മേട്ടോഴ്‌സിന്റെ ട്രിപ്പ് അവസാനിച്ചത് വേറിട്ട രീതിയലാണ്. ഇതോടെ ചാലക്കുടിയിൽ നിന്ന് മലക്കപ്പാറ വഴിയുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ ഓർമ്മയായി. കഴിഞ്ഞ രണ്ട് വർഷമായി ഈ റൂട്ടിൽ സർവീസുകൾ ലാഭത്തിലല്ലായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ ബസുകൾ രംഗത്തെത്തിയതാണ്…

Read More

വീട് നാലുദിവസമായി പൂട്ടിയിട്ട നിലയിൽ; പാലക്കാട്ടെ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ നാലുദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം ‘കൃഷ്ണ കൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട് കഴിഞ്ഞ നാലുദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നാണ് ഇവർ അയൽവാസികളോട് പറഞ്ഞിരുന്നു. എന്നാൽ ബന്ധുവീടുകളിൽ അത്തരത്തിൽ യാതൊരു…

Read More

സ്വർണ മോഷണക്കേസ്: രാജേഷ് എക്സ്‌പോർട്സ് മുൻ എം.ഡി പ്രശാന്ത് ജെ. മെഹ്ത കീഴടങ്ങി

കൊച്ചി: കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ആഭരണ കയറ്റുമതി സ്ഥാപനത്തിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിൽ രാജ്യത്തെ പ്രമുഖ സ്വർണ്ണക്കയറ്റുമതി സ്ഥാപനമായ ബംഗളൂരുവിലെ രാജേഷ് എക്സ്പോർട്സ് ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടർ പ്രശാന്ത് ജെ. മെഹ്ത കീഴടങ്ങി. അദ്ദേഹത്തിന്റെ സഹോദരനും രാജേഷ് എക്സ്പോർട്സ് സ്ഥാപകനും ഇപ്പോഴത്തെ സി.എം.ഡിയുമായ രാജേഷ് മെഹ്ത നൽകിയ പരാതിയിലെടുത്ത കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്.എച്ച്.ഒയുടെ മുന്നിൽ ഇന്നലെ ഹാജരായത്. കേസിൽ പ്രശാന്ത് ജെ. മെഹ്തയ്ക്ക് കേരള ഹൈക്കോടതി ഉപാധികളോടെ മുൻകൂർ…

Read More

ശബരിമലയിൽ ദേവസ്വത്തിനും സർക്കാരിനും റോളില്ല’; കോടതിയുടേത് അമിത ഇടപെടലാണെന്ന് കെ മുരളീധരൻ

തൃശൂർ: ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. നിയമസഭയിൽ ഇക്കാര്യം താൻ തുടങ്ങിവച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ ദേവസ്വത്തിന് റോളില്ല,​ സർക്കാരിനും റോളില്ല,​ ഹൈക്കോടതിയാണ് അവിടെ ഏത് പൂവ് ഉപയോഗിക്കണമെന്ന് പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. ‘എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്ക് എന്തെങ്കിലും റോളുകൾ ഉണ്ടോ?​ ശബരിമലയിൽ ദേവസ്വത്തിന് റോളില്ല,​ സർക്കാരിനും റോളില്ല. ഹൈക്കോടതിയാണ് അവിടെ ഏത് പൂവ് ഉപയോഗിക്കണമെന്ന് പറയുന്നത്….

Read More

സ്വർണത്തട്ടിപ്പ്: അന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്ക്ക് വിട്ടു

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്‌ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടരന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി. സ്വർണം തട്ടിയെടുത്ത സിന്ധുകുമാരിയെ നാളെ കസ്റ്റഡിയിൽ വാങ്ങാൻ വിഴിഞ്ഞം പൊലീസ് അപേക്ഷ നൽകിയിരിക്കെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നുള്ള ഉത്തരവ് വന്നത്. ഇതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. രേഖകൾ ഉടൻ കൈമാറും. ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ (ഡി.സി.ആർ.ബി ) അസി.കമ്മിഷണർക്കാകും അന്വേഷണ…

Read More

മാതൃകാ ലോകകപ്പിന് പൊഴിയൂരിൽ ആവേശോജ്ജ്വല തുടക്കം

പാറശാല: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി പൊഴിയൂർ എസ്.എം.ആർ.സിയുടെ (സെന്റ് മാത്യുസ് റിക്രിയേഷൻ ക്ലബ്) നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് ഫിഫ മോഡൽ ലോകകപ്പ് മത്സരങ്ങൾക്ക് പൊഴിയൂരിൽ തുടക്കമായി. പൊഴിയൂർ എസ്.എം.ആർ.സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോൺ ബോസ്കോ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ഡൈസൻ യേശുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പ്രാണകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി,കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ്,ക്ലബ്…

Read More