സ്വർണപ്പണയം പുതുക്കിനൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്: ജ്വല്ലറി ഉടമ അറസ്റ്റിൽ
കൊച്ചി: പലിശയില്ലാതെ സ്വർണപ്പണയം പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധിപേരുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ആമ്പല്ലൂർ സെയിൻ ഗോൾഡ് ഉടമ അബ്ദുൾ ഷുക്കൂറിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. 2024 മുതൽ ആമ്പല്ലൂർ, വെട്ടിക്കാട്ടുമുക്ക്, പെരുമ്പളം എന്നിവിടങ്ങളിൽ ജ്വല്ലറി നടത്തിയിരുന്ന ഇയാൾ, ‘ഗോൾഡ് സ്കീം’ എന്ന പദ്ധതിയുടെ പേരിൽ പണയത്തിലുള്ള സ്വർണാഭരണങ്ങൾ പലിശയില്ലാതെ പുതുക്കി നൽകാമെന്ന് പരസ്യം നൽകി ആളുകളെ ആകർഷിക്കുകയായിരുന്നു. ഇതിൽ വിശ്വസിച്ച നിരവധിപേർ സ്വർണാഭരണങ്ങൾ കൈമാറി. സ്വർണം തിരിച്ചെടുക്കാൻ എത്തിയവരോട് ഒരുമാസത്തെ സാവകാശം ആവശ്യപ്പെടുകയും…