ചാലിയാറിൽ വിരിയുന്നു ആമസോൺ ചിത്രം
മലപ്പുറം: ആമസോൺ നദിയെ അനുസ്മരിപ്പിക്കും വിധം, ചാലിയാർ പുഴ വളഞ്ഞൊഴുകുന്ന അതിമനോഹരമായ കാഴ്ച! ഹരിതാഭമായ മലനിരകളും ശാന്തമായ അന്തരീക്ഷവും കൂടി ഒത്തുചേർന്നതോടെ എടവണ്ണയിലെ ‘ആമസോൺ വ്യൂപോയിന്റ്’ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ പ്രിയയിടമായി മാറിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈപ്രദേശത്ത് നിൽക്കുമ്പോൾ മേഘങ്ങൾ തൊട്ടുമുന്നിലൂടെ കടന്നുപോകുന്ന അപൂർവ്വമായൊരു അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. പ്രത്യേകിച്ച് അതിരാവിലെയും വൈകിട്ടും എത്തുന്നവർക്ക് മനംകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ വ്യൂപോയിന്റ് സമ്മാനിക്കുന്നത്. മലനിരകളെ മൂടുന്ന കോടമഞ്ഞും, അസ്തമയസൂര്യന്റെ ചുവപ്പ് രാശിയും, താഴെ പച്ചപ്പിന്…