ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 84ാം വാർഷികം ഇന്ന്
ന്യൂഡൽഹി: മുംബയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് 1942 ആഗസ്റ്റ് എട്ടിന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) സമരത്തിന്റെ 84-ാം വാർഷികം ഇന്ന് രാജ്യം സമുചിതമായി ആചരിക്കും. ഇന്ത്യയെ ബ്രീട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമാക്കാൻ നിർണായക പങ്കുവഹിച്ച സമരമാണിത്. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (ഡൂ ഓർ ഡൈ) എന്നതായിരുന്നു ഗാന്ധിജി സമരഭടന്മാർക്ക് നൽകിയ മുദ്രാവാക്യസദൃശമായ സന്ദേശം.ക്വിറ്റ് ഇന്ത്യ സമരം @84 സമര പ്രഖ്യാപനം: ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) മുംബയ് സെക്ഷനിൽ…