ഓൺലൈനായി വാങ്ങിയ രാസവസ്തു കത്തിച്ച് വിഷപ്പുക ശ്വസിച്ചു; പുണെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പുണെ: പുണെയിലെ പിംപ്രിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വിനോദ് പിള്ള (50), ഭാര്യ സിർജ പിള്ള (45), മകൾ പൂർണിമ പിള്ള (19) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഓൺലൈൻ വഴി വാങ്ങിയ രാസവസ്തു വീടിനുള്ളിൽ കത്തിച്ച് അതിന്റെ വിഷപ്പുക ശ്വസിച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന്  പോലീസ് പറഞ്ഞു. വീടിനുള്ളിൽനിന്ന് രാസവസ്തു സൂക്ഷിച്ചിരുന്ന പാത്രവും ആത്മഹത്യാക്കുറിപ്പും സന്ത് തുക്കാറാം നഗർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിനോദിൻ്റെ ഭാര്യ സിർജ സമീപത്തെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു….

Read More

ബംഗാൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെത്തി,പിടിയിലായി

കൊൽക്കത്ത: ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും സ്പെഷ്യൽ ടാക്സ് ഫോഴ്സിന്റെ(എസ്ടിഎഫ്) കണ്ടെത്തൽ. പൊലീസ് യൂണിഫോം ധരിച്ച് ജന്തർമന്ദറിലെ പ്രതിഷേധത്തിൽ നുഴഞ്ഞുകയറാനും അവിടെ കലാപം ഉണ്ടാക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും എസ്‌ടിഎഫ് പറഞ്ഞു. രണ്ടുദിവസം മുൻപാണ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ഡൽ ബംഗാളിൽ നിന്ന് പിടിയിലായത്. തുടർന്ന് എസ്ടിഎഫ് കസ്റ്റഡിയിലെടുത്ത…

Read More

നീറ്റ് പരീക്ഷ അടിമുടി മാറും; ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന നിരവധി മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. വീടിനടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ , പരീക്ഷ എഴുതേണ്ട സ്ഥലത്തെക്കുറിച്ച് നേരത്തേ അറിയിപ്പ്, ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം എന്നിവയാണ് സുപ്രധാന മാറ്റങ്ങൾ. ഇതിനൊപ്പം പരീക്ഷയുടെ സുതാര്യവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനൊപ്പം പരീക്ഷ എഴുതുന്നവരുടെ മാനസിക സമ്മർദ്ദം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവും നീറ്റ് പിജി പരീക്ഷയിലെ മാറ്റങ്ങൾക്ക് പിന്നിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് 30നാണ്…

Read More

തൊഴിലാളികളുടെ കൊലപാതകം: ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കാശ്മീരിലെ ദക്ഷിണ കാശ്മീരിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് സ്വദേശികളായ രണ്ട് തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ ഭീകരർക്കായി സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കാശ്മീരിലെ കുൽഗാമിലും താഴ്‌വ‌രയുടെ മറ്റ് ഭാഗങ്ങളിലും പൊലീസും സുരക്ഷാ സേനയും ചേർന്ന് പരിശോധനകൾ നടത്തിവരികയാണ്. വീണ്ടും ആക്രമണങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. അനന്ത്നാഗിലെ തിരക്കേറിയ മാർക്കറ്റിൽ പൊലീസ് ഉദ്യോഗസ്ഥനായ ആഷിഖ് ഹുസൈൻ ഖുറേഷി വെടിയേറ്റ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ദീപക്, ഭൂപേന്ദ്ര എന്നീ തൊഴിലാളികളും കൊല്ലപ്പെട്ടത്….

Read More

ഞാൻ ക്ഷമിച്ചു കേട്ടോ’… ഡൽഹി സമരത്തിൽ വിദ്യാർഥികൾ അധിക്ഷേപിച്ചു; പക്ഷേ മാപ്പ് നൽകി; പരാതിയുമായി മോദിയുടെ പുതിയ റീൽ

ന്യൂഡൽഹി: അർധരാത്രി വീണ്ടും സോഷ്യൽമീഡിയ ലൈവ് വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്തർ മന്തർ സമരത്തിൽ വിദ്യാർഥികൾ തന്നെ അധിക്ഷേപിച്ചെന്ന പരാതിയുമായാണ് മോദി വീഡിയോയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ, തന്നെ വിദ്യാർഥികൾ അധിക്ഷേപിച്ചുവെന്നാണ് പ്രധാനമന്ത്രിയുടെ പരാതി. അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും മുതിർന്നവർ കുട്ടികളെ തിരുത്തണമെന്നും മോദി പറഞ്ഞു. തനിക്കെതിരെ അധിക്ഷേപം നടത്തിയവരോട് ക്ഷമിച്ചുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമൂഹത്തോടും ഇതേ ക്ഷമാശീലം സ്വീകരിക്കാൻ ആഹ്വാനം ചെയ്തു. യുവാക്കൾക്ക് തെറ്റുകൾ തിരുത്താൻ പ്രായമുണ്ടെന്നും…

Read More

കർഷകർക്ക് ആശ്വാസം;​ ആറായിരം രൂപ വീതം അക്കൗണ്ടുകളിലെത്തും

ന്യൂഡൽഹി : രാജ്യത്തെ കർഷകർക്ക് ആശ്വാസം പകർ‌ന്ന് കേന്ദ്ര സർക്കാർ പിഎം കിസാൻ സമ്മാൻ നിധി അഞ്ചു വർഷത്തേക്ക് കൂടി നീട്ടി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പിഎം കിസാൻ പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാൻ അനുമതി നൽകിയത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.   അഞ്ച് വർഷത്തേക്ക് 3,​15,​614 കോടി രൂപയുടെ സാമ്പത്തിക നീക്കിവയ്പോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചത്. ഇതോടെ പദ്ധതിക്ക് കീഴിൽ…

Read More

സഭയെ അവഹേളിച്ചു, അപകീർത്തികരമായ പരാമർശം നടത്തി; രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശം നടത്തിയെന്നും സഭയുടെ നടപടിച്ചട്ടങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ലോക്‌സഭാംഗത്തിന്റെ പ്രത്യോകവകാശം ലംഘിക്കുകയും ലോക്‌സഭയെ അവഹേളിക്കുകയും സഭാദ്ധ്യക്ഷന്റെ അധികാരത്തെ പൂർണമായും അവഗണിക്കുകയും ചെയ്തതായി നോട്ടീസിൽ ആരോപിക്കുന്നു. പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെ കുറിച്ചുള്ള…

Read More

ഭക്ഷണം വിളമ്പുന്നതിനിടെ തർക്കം: സഹോദരഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി യുവാവ്

പാട്ന: ബീഹാറിലെ ജെഹനാബാദ് ജില്ലയിൽ യുവതിയെ തലയറുത്ത് കൊലപ്പെടുത്തി ഭർത്തൃസഹോദരൻ. അൻഷു കുമാരി (22) ആണ് കൊലപ്പെട്ടത്. സംഭവത്തിൽ അൻഷുവിന്റെ ഭർത്താവിന്റെ സഹോദരൻ കുനാൽ കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. ഭക്ഷണം വിളമ്പുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. കുനാൽ വീട്ടിലുണ്ടായിരുന്ന അൻഷുവിനോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു. അൻഷു ഭക്ഷണം വിളമ്പുന്നതിനിടെ കയ്യിൽ അഴുക്കുണ്ടായിരുന്നത് കുനാലിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ കുനാൽ അൻഷുവിനെ ക്രൂരമായി മ‌ർദിക്കുകയായിരുന്നു. പിന്നാലെ കയ്യിൽ…

Read More

കോമൺവെൽത്ത് ഗെയിംസ്: ലോം​ഗ്ജ​മ്പി​ൽ ശ്രീശങ്കറിന് വെള്ളി

ഗ്ളാ​സ്‌​ഗോ​:​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി.​ 8.09​ ​മീ​റ്റ​ർ​ചാ​ടി​യാ​ണ് ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 2022​ലെ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ലും​ ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​നേ​ടി​യി​രു​ന്നു.​ ​അ​ന്ന് 8.08​ ​മീ​റ്റ​ർ​ ​താ​ണ്ടി​യാ​യി​രു​ന്നു​ ​ശ്രീ​ശ​ങ്ക​ർ​ ​വെ​ള്ളി​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ 8.15​മീ​റ്റ​ർ​ ​ചാ​ടി​യ​ ​ജ​മൈ​ക്ക​യു​ടെ​ ​താ​ജെ​ ​ഗെ​യി​ലി​നാ​ണ് ​ഇ​ത്ത​വ​ണ​ ​സ്വ​ർ​ണം.​ 8.08​ ​മീ​റ്റ​ർ​ ​ചാ​ടി​യ​ ​സ്‌​കോ​ട്ട്ലാ​ൻ​ഡി​ന്റെ​ ​സ്റ്റീ​ഫ​ൻ​ ​മ​ക്കെ​ൻ​സി​ക്കാ​ണ് ​വെ​ങ്ക​ലം.​ ​ര​ണ്ടാം​ ​ശ്ര​മ​ത്തി​ൽ​ ​ത​ന്നെ​ 8.09​ ​മീ​റ്റ​റി​ലേ​ക്ക് ​ചാ​ടി​യെ​ത്തി​യ​ ​ശ്രീ​ശ​ങ്ക​റി​ന് ​പ​ക്ഷേ​ ​അ​വ​സാ​ന​ ​ജ​മ്പു​ക​ളി​ൽ​ ​ആ​ ​മി​ക​വ് ​തു​ട​രാ​നാ​യി​ല്ല.​…

Read More

സുരേഷ് ഗോപിയുടെ ഇടപെടൽ,​ 4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളും നിരോധിച്ചു

ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ച വെബ്‌സൈറ്റുകൾക്കും ടെലഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്ര സർക്കാർ. 4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളുമാണ് പൂട്ടിയത്. കേന്ദ്ര സഹ മന്ത്രിസുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി അദ്ദേഹത്തിന് കത്തയച്ചിരുന്നു. വ്യാജ പതിപ്പുകൾ ഇറങ്ങുന്നതിലൂടെ സിനിമാ വ്യവസായത്തിനുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് അശ്വിനി വൈഷണവ് പറഞ്ഞു.പരാതികൾ പരിഹരിക്കാൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രത്യേക സംവിധാനം…

Read More