ഐഷി ഘോഷിനെ പിടികൂടാൻ മഫ്ടി പൊലീസ്

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെതിരെയുള്ള വേട്ടയാടൽ  ഡൽഹി പോലീസ് ശക്തമാക്കിയതായി ആരോപണം. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. രാത്രി ഏറെ വൈകിയും ഐഷിയെ അന്വേഷിച്ച് മഫ്തിയിലെത്തിയ പോലീസ് സംഘം, അവർ താമസിക്കുന്നത് എകെജി ഭവനിലാണോ എന്നടക്കം സെക്യൂരിറ്റിയോട് ചോദിച്ചറിഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ഇരച്ചെത്തി ഐഷി ഘോഷിനെ അറസ്റ്റ്…

Read More

ഉത്തർപ്രദേശ് മുൻ മന്ത്രി ഏഴാം നിലയിൽ നിന്നും വീണു മരിച്ചു

ലക്നൗ : ഉത്തർപ്രദേശ് മുൻ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ എം.എൽ.എമാർക്ക് താമസിക്കാൻ നിർമിച്ച ‘ദാരൂൾ ഷഫ’ പുതിയ റെസിഡൻസ് സമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും അദ്ദേഹം താഴേക്ക് വീണത്. ഹസ്രത്ഗഞ്ചിലെ പുതിയ എം.എൽ.എ റെസിഡൻസിന് പിൻവശത്തെ കെട്ടിടത്തിനു മുകളിൽ നിന്ന് ഒരാൾ വീണതായി പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് നാനക് റാമിനെ ആശുപത്രിയിലേക്ക്…

Read More

സമരക്കാർക്ക് ഭക്ഷണം നൽകിയതിനെതിരെ പീഡനം: ജുനൈദ് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: സി.​ജെ.​പിയു​ടെ ജന്തർ മന്തർ സ​മ​ര​ത്തി​ൽ ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​ന് പൊ​ലീ​സ് പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ജു​നൈ​ദ് സു​പ്രീം​കോ​ട​തി​യി​ൽ. ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട സ​മ​ര​ത്തി​ൽ സ്വ​മേ​ധ​യ എ​ത്തി​യാ​ണ് ജു​നൈ​ദ് സ​മ​ര​ക്കാ​ർ​ക്ക് എ​ല്ലാ നേ​ര​വും ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ന​ൽ​കി​യ​ത്. സ​മ​രം അ​വ​സാ​നി​ച്ച​തി​നു​പി​ന്നാ​ലെ, ആ​റ് മ​ണി​ക്കൂ​ർ നേ​രം ഡ​ൽ​ഹി പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഇ​രു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം ഡ​റാ​ഡൂ​ൺ റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന് അ​ദ്ദേ​ഹം ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. യു.​പി പൊ​ലീ​സ് ഗാ​സി​യാ​ബാ​ദി​ലെ വീ​ട് റെ​യ്‌​ഡ് ചെ​യ്ത് ത​ന്‍റെ പി​താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മീ​റ​റ്റി​ലു​ള്ള…

Read More

‘പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം’; പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമെന്ന് സിജെപി മാർച്ചിൽ സുപ്രീം കോടതി

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമാണെന്ന് സുപ്രീം കോടതി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പൊലീസ് നിയമങ്ങൾ പാലിച്ചില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തീർത്തും സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. ആരെങ്കിലും നിയമത്തിനപ്പുറം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നിയമംതന്നെ അത് കൈകാര്യം ചെയ്യും. ഉത്തരവാദിത്തം പാലിച്ചില്ലെങ്കിൽ അന്വേഷണം അർത്ഥമില്ലാത്തതാകുമെന്നും സുപ്രീം കോടതി പറഞ്ഞു. ‘വിശദമായ വാദത്തിന്റെ ആവശ്യമില്ലെന്ന് കരുതുന്നു. ഇത് വിദ്യാർത്ഥികൾ നടത്തിയ തികച്ചും സമാധാനപരമായ പ്രതിഷേധമായിരുന്നു. അവർ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രതിഷേധം നടന്നത്….

Read More

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയത് സാങ്കേതിക തകരാർ മൂലം; സർക്കാരിനോട് ക്ഷമാപണം നടത്തി മെറ്റ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്‌ബുക്ക് വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തതിൽ ക്ഷമാപണം നടത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്‌തതെന്നും മെറ്റ ഇന്ന് സർക്കാരിനെ അറിയിച്ചു. വീഡിയോ പിന്നീട് ഫേസ്‌ബുക്കിൽ ലഭ്യമാക്കിയെന്നും മെറ്റ പ്രസ്‌താവനയിലൂടെ അറിയിച്ചു. സംഭവത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും മെറ്റയുടെ വിശദീകരണവും വീഡിയോ നീക്കാനുള്ള കാരണവും പരിശോധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വിശദീകരണം നൽകാനായി മെറ്റ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിപ്പിച്ചേക്കുമെന്നാണ് വിവരം. മോദിയുടെ വീഡിയോ ബ്ലോക്ക് ചെയ്‌തതിൽ മെറ്റയുടെ ആഗോള…

Read More

ഇ20 പെട്രോൾ എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല; സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി: 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ പഴയ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എഞ്ചിൻ തകരാറിന് കാരണമാകില്ലെന്ന് പെട്രോളിയം മന്ത്രാലയം. നീതി ആയോഗ്, വാഹന നിർമാതാക്കൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എആർഎഐ) തുടങ്ങിയവരുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു. പഴയ വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുന്നതുമൂലം ശേഷിയിൽ കാര്യമായ വ്യത്യാസമുണ്ടാകുന്നില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ഇന്ധനം മൂലം ഏതെങ്കിലും വാഹനത്തിന്റെ…

Read More

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്‌ഐവി പരിശോധന; നിർണായക തീരുമാനവുമായി കർണാടക ആരോഗ്യവകുപ്പ്

ബംഗളൂരു: കർണാടകയിലെ കോളേജുകളിൽ എച്ച്‌ഐവി പരിശോധന നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ എച്ച്‌ഐവി രോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാ കോളേജ് വിദ്യാർത്ഥികളും പ്രിൻസിപ്പൾമാരും തീരുമാനത്തോട് സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. എച്ച്‌ഐവി പരിശോധന എളുപ്പത്തിലും രഹസ്യവുമാക്കാനായി ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ്, ഡിഗ്രി വിദ്യാർത്ഥികൾക്കും പരിശോധന നടത്തും. കൂടാതെ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗും ഏർപ്പെടുത്തും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദേശീയ എയ്‌ഡ്‌സ് നിയന്ത്രണ പരിപാടിയുടെയും മറ്റ് സംഘടനകളുടെയും റിപ്പോർട്ടുകൾ പ്രകാരം, എച്ച്‌ഐവി വ്യാപനത്തിൽ കർണാടക…

Read More

കോമൺവെൽത്ത് ഗെയിംസ്; ചരിത്രം കുറിച്ച് ഷർമ്മിള, പാരാ അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി

ഗ്ളാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം നേടിക്കൊടുത്ത് ഷർമിള ധങ്കർ. ഇതോടെ അഞ്ചാം ദിവസം അവസാനിക്കുമ്പോൾ രാജ്യത്തിന്റെ മെഡൽ നേട്ടം 10 ആയി ഉയർന്നു. വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ സ്വർണമെഡൽ ജേതാവായതോടെ പാരാ അത്‌ലറ്റിക്സിൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഷർമ്മിള ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതേ മത്സരത്തിൽ മാറ്റുരച്ച ഇന്ത്യയുടെ ശിൽപ കെ ഷൈല നാലാം സ്ഥാനത്തുനിന്ന് വെങ്കലനേട്ടത്തിലെത്തി. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലിൽ സർവേഷ്…

Read More

ഐഫോൺ ഓർഡർ‌ ചെയ്തു, കിട്ടിയത് താടി വളരാനുള്ള എണ്ണ; 1.80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

മുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടി വളരാനുള്ള എണ്ണ ലഭിച്ച സംഭവത്തിൽ 1.8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഫ്ലിപ് കാർട്ടിനാണ് മുംബൈ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷൻ പിഴ വിധിച്ചിരിക്കുന്നത്. ‌ മുംബൈയിലെ പവായ് സ്വദേശിയായ ഉപയോക്താവാണ് നിയമനടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ 22ന് ഫ്ലിപ് കാർട്ടിലൂടെ 1,11,793 രൂപയുടെ ഐഫോൺ 14 പ്രോ ഓർഡർ ചെയ്തു. നോ കോസ്റ്റ് ഇഎം‌ഐ വഴിയാണ് തുക നൽകിയത്. അതേ ദിവസം തന്നെ ചാർജറും ഫോൺ…

Read More

44 രൂപ കോടി നൽകി; മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു

സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു. സംഘം ആവശ്യപ്പെട്ട നാല് മില്ല്യൺ യൂറോ (ഏകദേശം 44 കോടി രൂപ) കുടുംബം നൽകിയതിന് ശേഷമാണ് ധീരു രമാനിയെ വി‌ട്ടയച്ചതെന്നാണ് റിപ്പോർട്. ​ഗുജറാത്തിൽ നിന്നുള്ള വജ്രവ്യാപാരിയാണ് ധീരു. ഏപ്രിൽ 16 നാണ് ഇയാളെ മാലിദ്വീപിൽ നിന്നും ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. മാലിയിൽ സ്വർണഖനി വാങ്ങി പണികൾ നടത്തുകയായിരുന്ന ധീരു രമാനി കുറച്ചുകാലമായി മാലിയിലായിരുന്നു താമസിച്ചിരുന്നത്. വിട്ടയക്കണമെങ്കിൽ 100 കോടി രൂപ നൽകണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം….

Read More