സർക്കാർ ചർച്ചക്ക് തയ്യാർ ; പ്രതിപക്ഷം വഴങ്ങുന്നില്ല
ന്യൂഡൽഹി: സമരം കത്തിപ്പിടിച്ചതോടെ പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ പാർലമെന്റിനകത്ത് പ്രതിപക്ഷവുമായും പുറത്ത് സി.ജെ.പിയുമായും (കോക്രോച്ച് ജനത പാർട്ടി) ചർച്ചക്ക് സന്നദ്ധത അറിയിച്ചു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷവും സി.ജെ.പിയും നിലപാട് കടുപ്പിച്ചു. നീറ്റ് പേപ്പർ ചോർച്ചയെച്ചൊല്ലി വർഷകാല സമ്മേളനത്തിന്റെ മൂന്നാം നാളും പാർലമെന്റ് സ്തംഭിച്ചതിനിടെ തിങ്കളാഴ്ച സി.ജെ.പി മാർച്ചിൽ വിദ്യാർഥികൾക്കുനേരെ നടന്ന അതിക്രമങ്ങൾ അടക്കം ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ ഇരുസഭകളെയും അറിയിച്ചു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ…