നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ കൂട്ടനടപടി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനിരിക്കെ, നാഷനൽ ടെസ്റ്റിങ് എജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണി നടത്തി മുഖംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി 47ഓളം ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പിരിച്ചുവിട്ടെന്നാണ് പുറത്തുവരുന്ന വിവരം. ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമ നടപടിയും സ്വീകരിച്ചേക്കും. രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനുമാണ് അഴിച്ചുപണിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ അഴിച്ചുപണി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിഷ്കാരങ്ങളുടെ ഭാഗമായി, എൻ.ടി.എയുടെ ഔട്ട്‌സോഴ്‌സിങ്…

Read More

നീറ്റ് പരീക്ഷാ ക്രമക്കേട്: മുംബയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം, ഒത്തുകൂടി പതിനായിരങ്ങൾ

മുംബയ്: നീറ്റ്-യുജി ചോദ്യപേപ്പർ ചോ‌‌ർച്ചയിൽ മുംബയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം. ദാദറിലെ ശിവാജി പാർക്കിന് അകത്തും പുറത്തും വിദ്യാർത്ഥികളും യുവാക്കളുമടക്കം പതിനായിരങ്ങളാണ് പ്രതിഷേധറാലിയിൽ അണിനിരക്കുന്നത്. പോസ്റ്ററുകളും പ്ലക്കാർഡുകളുമായെത്തിയവർ മുദ്രാവാക്യം വിളിച്ചും ദേശീയപതാകയുയർത്തിയും പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ പാർട്ടികളടക്കം ഈ റാലിയിലേയ്ക്കെത്തുന്നുവെന്നാണ് വിവരം. അഞ്ചുപേരിൽ കൂടുതൽപേർ പൊതുസ്ഥലത്ത് ഒത്തുകൂടാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് പ്രതിഷേധം. കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധങ്ങളെ തുടർന്ന് മുംബയിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പതിനഞ്ചുദിവസത്തേയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു….

Read More

‘കുപ്പിയിൽനിന്ന് പുറത്തുവന്ന ഭൂതത്തെ തടയാനാകില്ല’; കോടതി നടപടികൾ വൈറലാക്കുന്നതിന് സുപ്രീംകോടതി വിലക്ക്

ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ അനുമതിയില്ലാതെ സോഷ്യൽമീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രചരിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതിയിലെ സെക്രട്ടറി ജനറലിന്റെയോ ഹൈക്കോടതിയിലെ രജിസ്റ്റാർ ജനറിലെന്റിയോ അനുമതിയില്ലാതെ ഇത്തരം ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്‌ക്കാനോ ധനലാഭത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാൽ, കോടതി നടപടികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിംഗിന് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. കോടതി നടപടികളുടെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽമീഡിയയിൽ…

Read More

പ്രതിഷേധത്തിനിടെ യുവതിയെ മോശമായി സ്‌പർശിച്ച് പൊലീസുകാരൻ: പിടിച്ചുമാറ്റാൻ ശ്രമിച്ചതെന്ന് ന്യായീകരണം

മുംബയ്: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുംബയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ യുവതിയെ മോശമായി സ്‌പർശിച്ച് പൊലീസുകാരൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസുകാരനെതിരെ വിമർശനം ശക്തമാവുകയാണ്. അതേസമയം, തങ്ങളുടെഭാഗം ന്യായീകരിച്ച് മുംബയ് പൊലീസ് രംഗത്തെത്തി. ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സിവിൽ വസ്ത്രം ധരിച്ചെത്തിയ പൊലീസുകാരൻ ആൾക്കൂട്ടത്തിനിടയിൽവച്ച് പെൺകുട്ടിയുടെ ന‌െഞ്ചിൽ മോശമായി സ്പർശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മുംബയ് കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ‘ഇതെന്തു പെരുമാറ്റമാണ് മുംബയ് പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ…

Read More

ഓഫറുകളുടെ പെരുമഴ ഉണ്ടാകുമോ?​ ഫ്ലിപ്കാർട്ടിലൂടെ ഇനി ആഹാരവും വീട്ടിൽ എത്തും,​ സ്വിഗിക്കും സൊമാറ്റോയ്ക്കും പുതിയ എതിരാളി

ന്യൂഡൽഹി: സ്വിഗിക്കും സൊമാറ്റോയ്ക്കും പുറമെ ഫ്ലിപ്കാർട്ടും ഭക്ഷണവിതരണ സേവന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ ഫുഡ് ഡെലിവറി രംഗത്തേക്ക് തങ്ങൾ എത്തുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സേവനം ആരംഭിക്കുന്നതെന്നും ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണ വിതരണത്തിനായി പ്രത്യേകം ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിവലുള്ള ഇ-കൊമേഴ്സ് ആപ്പ് വഴിയും സേവനം ലഭ്യമാക്കും. ആദ്യം സ‌ർവീസ് തുടങ്ങുന്നത് എവിടെയാണെന്ന തീരുമാനം ഇതുവരെയും കമ്പനി പുറത്തുവിട്ടിട്ടില്ല. സർക്കാരിന്റെ…

Read More

ചോദ്യപേപ്പർ ചോർത്തിയാൽ 10 കോടി പിഴയും 10 കൊല്ലം തടവും; വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ ശക്തമായ നീക്കവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ വീ‌‌ഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം കോടതികൾ സ്ഥാപിക്കുന്നതിനായി ഇന്നലെ രാവിലെതന്നെ പ്രധാനമന്ത്രി നിർദേശം…

Read More

വിദ്യാർത്ഥികളെ നേരിടാൻ പെല്ളറ്റ് ഗൺ

ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിനിടെ പൊലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ‘മാരകമല്ലാത്ത’ എന്ന വിശേഷണമുള്ള ആയുധമാണെങ്കിലും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും നൽകുന്ന മുന്നറിയിപ്പ്.   ഇന്ത്യയിൽ പെല്ലറ്റ് ഗണ്ണിന് പൂ‌ർണ നിരോധനമില്ല. കലാപമോ അക്രമാസക്തമായ ജനക്കൂട്ടമോ നിയന്ത്രിക്കുന്നതിന് പൊലീസിനും സുരക്ഷാസേനയ്ക്കും ആയുധമായി പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ അനുമതിയുണ്ട്. കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിൽ പെല്ലറ്റ് ഗൺ…

Read More

ബംഗാളിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ടു

കൊൽക്കത്ത: ബംഗാളിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. അജയ് കുമാർ, അബദാർ കുമാർ എന്നിവരാണ് മരിച്ചത്. മാന്‍ഡ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ക്യാമ്പിനുള്ളിൽ കസ്റ്റഡിയിലായിരുന്നു കോൺസ്റ്റബിൾ ശുവകുമാർ മിശ്ര തോക്ക് തട്ടിയെടുത്ത് മൂന്ന് ജവാന്മാർക്ക് നേരെ വെടിയുതിർത്തു. പിന്നാലെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നരയോടെയാണ് സംഭവം. പ്രതി ശിവകുമാർ മിശ്ര കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നിരുന്നാലും കൊലപാതകത്തിന്‍റെ കാരണം…

Read More

അസമിൽ വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചു; ആകെ മരിച്ചവർ 47 ആയി

അസം: വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചതോടെ അസമിൽ മഴദുരിതത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 47 ആയി. കനത്ത മഴയെ തുടർന്ന് ഗുവാഹത്തിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പതിനൊന്ന് ജില്ലകളിലായി ആറ് ലക്ഷത്തിലധികം പേരാണ് വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായത്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(എ.എസ്.ഡി.എം.എ)യാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികൾ ഉൾപ്പടെ പത്ത് പേർ വെള്ളപ്പൊക്കത്തിൽ മരിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ശിവസാഗർ, ജോർഹട്ട് ജില്ലകളിൽ മൂന്ന് പേരും ചാരൈഡിയോ ജില്ലയിൽ…

Read More

കർശന നടപടി സ്വീകരിക്കുമെന്ന് അർധരാത്രി മോദിയുടെ വിഡിയോ; മണിക്കൂറിനുള്ളിൽ മറുപടിയുമായി രാഹുൽഗാന്ധി

ന്യുഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസുകളിൽ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച ചർച്ച ചെയ്യുമെന്ന് വിഡിയോ സന്ദേശം പുറത്ത് വിട്ട് നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി 11.52നാണ് വിഡിയോ പുറത്ത് വന്നത്. മൺസൂൺ സമ്മേളനത്തിൽ തന്നെ ഈ നിയമനിർമാണം പാർലമെന്‍റിൽ പാസാക്കിയെടുക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്നുമാണ് മോദി‍യുടെ വാഗ്ദാനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ, ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും…

Read More