ഇനിയും പഠിക്കില്ലേ? കഴക്കൂട്ടത്ത് കുട്ടിയെകൊണ്ട് കാര്‍ ഓടിപ്പിച്ച് അപകടക്കളി, ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സമീപത്തുകൂടിപോയ കൊല്ലം ഇളമ്പൽ സ്വദേശികളായ കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കൂടുതൽ വാഹനങ്ങൾ ഇല്ലാത്ത സമയത്താണ് അപകടക്കളിയെന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കഴക്കൂട്ടം-വിമാനത്താവളം റോഡിൽ അനന്തപുരി ഹോസ്പിറ്റലിന് സമീപമുള്ള ഫ്ലൈ ഓവറിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കുട്ടി ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിൽ ഒരാളുണ്ടെങ്കിലും സ്റ്റിയറിംഗ് പൂ‌ർണമായും നിയന്ത്രിച്ചത് കുട്ടിയായിരുന്നു. ഒപ്പം ഒരു…

Read More

എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇ പിയുടെ മരുമകൻ; വൈദേകത്തിന്റെ ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തൽ

കണ്ണൂര്‍: സിപി‌എം നേതാവ്ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്നും പണം കൈപ്പറ്റി എന്ന ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് ശ്യാംജിത്ത്. വിവാദ പോസ്റ്റ് ഇട്ടത് താനല്ലെന്ന് പറഞ്ഞത് വൈദേകം മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതിനാലാണ് എന്നും ശ്യാംജിത്ത് പറയുന്നു. താൻ പറയുന്ന കാര്യങ്ങൾക്കെല്ലാം തെളിവുണ്ട് എന്നും അവ വൈകാതെ പുറത്തുവിടുമെന്നും വീണ്ടും വിവാദം ആളിക്കത്തിച്ച് ശ്യാംജിത്ത് പറയുന്നു. ശശിധരന്‍ കര്‍ത്തയുടെ പണമാണ് ഇന്ദിര നിക്ഷേപിച്ചതെന്ന ആരോപണത്തില്‍ ഉറച്ച് നിന്നുകൊണ്ടാണ്…

Read More

തേനിയിൽ കൂട്ട ജയിൽചാട്ടം; 17 പ്രതികൾ രക്ഷപ്പെട്ടു, ഒരാൾ പിടിയിൽ, കേരളത്തിലേയ്ക്ക് കടക്കാൻ സാദ്ധ്യത

ചെന്നൈ: പൊലീസുകാരനെ ആക്രമിച്ചതിനുശേഷം 17 തടവുകാർ ജയിൽ ചാടി. തമിഴ്‌നാട് തേനി ആണ്ടിപ്പട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടത്. ഇതിലൊരാളെ പരിശോധനക്കിടെ പിടികൂടി. പ്രതികൾ കേരളത്തിലേക്കടക്കം കടക്കാൻ സാദ്ധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹന പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തടവുകാരിലൊരാൾക്ക് അപസ്‌മാരമുണ്ടായതായുള്ള വിവരം ലഭിച്ചതിനെത്തുടർന്നാണ് 17 കാരെ പാർപ്പിച്ചിരുന്ന തടവറയിലേയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ എത്തിയത്. ഉദ്യോഗസ്ഥൻ അകത്തേയ്ക്ക് കടന്നതും അദ്ദേഹത്തെ ആക്രമിച്ചതിനുശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ…

Read More

ചേരാനല്ലൂര്‍ അപകടം: നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷനേതാവ്‌; പോലീസിനു വീഴ്‌ചയെന്ന്‌ ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ചേരാനല്ലൂരില്‍ 17 വയസുകാരന്‍ ഓടിച്ച ബെന്‍സ്‌ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം നിയമസഭയിലും ചൂടേറിയ ചര്‍ച്ചയായി. പ്രതിപക്ഷനേതാവ്‌ പിണറായി വിജയനാണ്‌ വിഷയം സഭയില്‍ ഉന്നയിച്ചത്‌. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിപ്പിവരികയാണെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ്‌ ഉന്നയിച്ച വിഷയം ശരിയാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സഭയെ അറിയിച്ചു. ചേരാനല്ലൂര്‍ കേസിലെ പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം കിട്ടിയത്‌ അത്ഭുതപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു. ദാരുണമായ…

Read More

കുട്ടികളുടെ യാത്രാസുരക്ഷ; എറണാകുളത്ത് സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ

കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ ബിജു ഐസക്കിന്റെ്‌ നേതൃത്വത്തിൽ സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി. കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാതിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സിന്‍റെയും ഫയർ എക്സ്റ്റിംഗുഷറിന്‍റെയും അഭാവം, ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കൽ, സീറ്റ് ബെൽറ്റ്…

Read More

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡിഷണൽ സെക്രട്ടറി ആർ ഹരിക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പി.എസ്.സി. പരീക്ഷാ വിഭാഗം അഡിഷണൽ സെക്രട്ടറി ആർ.ഹരിയെ പി.എസ്.സി സസ്പെൻഡ് ചെയ്തു. കേസിൽ ഹരിയെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തതിന് പിന്നാലെയാണ് നടപടി. കേസിൽ പ്രതി ചേർക്കപ്പെട്ട പി.എസ്.സി മുൻ ഉദ്യോഗസ്ഥൻ പി. സതീഷിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കും. ആസൂത്രണ ബോർഡ് പരീക്ഷാ നടത്തിപ്പിൽ ഇരുവരും നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് കേസിൽ പ്രതി ചേർത്തത്. കേസുമായി ബന്ധപ്പെട്ട്…

Read More

അടിമാലിയിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം, പൊലീസെത്തുമ്പോഴും കൂസലില്ലാതെ ടിവി കണ്ടിരുന്ന് പ്രതി

തൊടുപുഴ: കുടുംബ കലഹത്തെ തുടർന്നുണ്ടായ തർക്കത്തിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് ദാരുണാന്ത്യം. ഇടുക്കി അടിമാലിയിലുള്ള ശല്യാംപാറയിലാണ് സംഭവം. ജ്യേഷ്ഠൻ പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തു. ശല്യാംപാറ സ്വദേശി അനിലാണ് (38) കൊല്ലപ്പെട്ടത്. വൈകിട്ട് മദ്യലഹരിയിൽ വീട്ടിൽ എത്തിയ പ്രസാദ് അനുജൻ അനിലുമായി വഴക്കിടുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനിലിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുശേഷം വീട്ടിലെത്തിയ അനിലിന്റെ ഭാര്യയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ…

Read More

ചെലവ് ചുരുക്കാന്‍ ഇതര വകുപ്പുകള്‍ക്ക് നിര്‍ദേശം; മന്ത്രിമാര്‍ക്കും പഴ്‌സണല്‍ സ്‌റ്റാഫിനുമായി ഐപാഡിന്‌ 6.71 കോടി പൊടിക്കാന്‍ ധനവകുപ്പ്‌

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി മുണ്ട്‌ മുറുക്കാന്‍ ജനങ്ങളോടും ചെലവുകുറയ്‌ക്കാന്‍ ഇതര വകുപ്പുകളോടും ആവര്‍ത്തിക്കുന്ന ധനവകുപ്പ്‌ കോടികള്‍ പൊടിച്ച്‌ ഐപാഡ്‌ മാമാങ്കത്തിന്‌. മന്ത്രിമാര്‍ക്കും പഴ്‌സണല്‍ സ്‌റ്റാഫിനുമായി 6.71 കോടി രൂപ ചെലവിട്ട്‌ 480 ആപ്പിള്‍ ഐപാഡുകള്‍ വാങ്ങാന്‍ നീക്കം.

Read More

വയോജന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി; പരിചരണത്തിനും അവകാശ സംരക്ഷണത്തിനും പ്രാധാന്യം

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വയോജന ബിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം.

Read More

കണ്ണൂരിൽ രണ്ടിടത്ത് സ്ഫോടനം; സ്റ്റീൽ ബോംബുകൾ പൊട്ടി

കണ്ണൂര്‍ : കണ്ണൂരിൽ രണ്ടിടത്ത് സ്ഫോടനം . കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനം ഉണ്ടായത് സഫോടനത്തില്‍ ആര്‍ക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More