വയോജന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി; പരിചരണത്തിനും അവകാശ സംരക്ഷണത്തിനും പ്രാധാന്യം

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വയോജന ബിൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം.

Read More

കുട്ടികളുടെ യാത്രാസുരക്ഷ; എറണാകുളത്ത് സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ

കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ ബിജു ഐസക്കിന്റെ്‌ നേതൃത്വത്തിൽ സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി. കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു.

Read More

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ. സെക്രട്ടേറിയറ്റിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. രണ്ട് പേർ വീതമായിരിക്കും നിരാഹാരം അനുഷ്ഠിക്കുക. ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസും വൈസ് പ്രസിഡന്റ് ശരണ്യ മനോജുമാണ് സമരത്തിൽ പങ്കെടുക്കുന്നത്.

Read More

സിഎംആർഎൽ കേസ്: പിണറായിക്കും റിയാസിനും ആശ്വാസം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. എഫ്‌ഐആറുമായി ബന്ധപ്പെട്ട തുടർനടപടികൾക്കാണ് സ്റ്റേ ഏർപ്പെടുത്തിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി കേസിൽ മുഹമ്മദ് റിയാസിനും താൽക്കാലിക ആശ്വാസമായി.

Read More

ശബരിമല വ്യാജ ഹെല്‍ത്ത് കാര്‍ഡ് തട്ടിപ്പ്; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് വ്യാജ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ നടപടി. കാര്‍ഡില്‍ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ ജെ വിന്‍സെന്റ് സേവ്യറെ സസ്‌പെന്റ് ചെയ്തു.

Read More

സമരം ശക്തമാക്കി എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ്; തല മുണ്ഡനം ചെയ്ത് പ്രതിഷേധം, അനിശ്ചിതകാല നിരാഹാരത്തിലേക്ക്

തിരുവനന്തപുരം: കേരള പിഎസ്‌സിയുടെ എൽപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത് ഉദ്യോഗാർത്ഥികൾ. സമരം തുടങ്ങി 113-ാം ദിവസമാണ് ശക്തമായ പ്രതിഷേധത്തിലേക്ക് ഉദ്യോഗാർത്ഥികൾ കടന്നിരിക്കുന്നത്. സമരസമിതി കൺവീനർ വളർമതിയാണ് തല മുണ്ഡനം ചെയ്തത്. അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു സർക്കാരിന്റെ ഭാ​ഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോ​ഗാർഥികൾ നടപടി കടുപ്പിച്ചത്. പിഎസ്‌സി റാങ്ക്…

Read More

സംസ്ഥാനത്ത് ഇന്നും മഴ: 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് , 8 ജില്ലകളിൽ യെല്ലോ അലേ‍ർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തി പ്രാപിക്കും. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Read More

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. നടരാജന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് വിഷയം വിശദമായി വാദം കേള്‍ക്കുന്നത്. ഹൈക്കോടതിയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തുടര്‍നടപടികള്‍.

Read More

ഒരു ലക്ഷത്തിലേക്ക് താഴുമോ സ്വർണവില? ഇന്ന് വിലയിൽ മാറ്റം, നിരക്കറിയാം

തിരുവനന്തപുരം: കഴിഞ്ഞയാഴ്ചത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്ന് കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് വില 13,​085 രൂപയായി. പവന് 120 രൂപ ഉയർന്ന് 1,​04,​680 രൂപയായി. പവൻവില വൈകാതെ ഒരു ലക്ഷം രൂപയ്ക്ക് താഴെ എത്തിയേക്കുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് കഴിഞ്ഞ രണ്ടുപ്രവൃത്തിദിനങ്ങളിലായി കേരളത്തിൽ സ്വർണവില തിരിച്ചുകയറിയത്. രാജ്യാന്തരവില നേരിയതോതിൽ തിരിച്ചുകയറിയതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക്…

Read More

ചേരാനെല്ലൂര്‍ അപകടത്തില്‍ 17 കാരന് ജാമ്യം ; വാഹനഉടമയായ ജഡ്ജിയെ പ്രതിചേര്‍ത്തു

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ വാഹനഉടമായ ജഡ്ജിയെ പ്രതി ചേര്‍ത്തു. ബെന്‍സിന്റെ ആര്‍.സി. ഉടമ എന്ന നിലയിലാണ് ജഡ്ജിക്കെതിരേ കേസ് എടുത്തത്. സംഭവത്തില്‍ ജഡ്ജിയില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി മെമ്മോ നല്‍കി. വാഹനത്തിന്റെ ഉടമ ഇരിങ്ങാലക്കുട മോട്ടോര്‍ ആക്ടിംഗ് കേസ് ട്രിബ്യുണല്‍ (മാക്ട്) ജഡ്ജിയാണ്. സംഭവം പ്രത്യേകസംഘം അന്വേഷിക്കും.

Read More