പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു, ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് പിന്നിൽ ഈ കാരണങ്ങൾ
കോഴിക്കോട്: ചൂട് കൂടുന്നതിനെ തുടർന്ന് ജില്ലയിൽ പാൽ ഉത്പാദനം ഗണ്യമായി കുറയുന്നു. പശുക്കളിലെ താപ സമ്മർദ്ദം കാരണമാണിത്. സങ്കരയിനം പശുക്കൾക്ക് ചൂട് താങ്ങാനുള്ള ശേഷി കുറവാണ്. കഴിഞ്ഞ ജൂലായിനെ അപേക്ഷിച്ച് ഓഗസ്റ്റിൽ 3,665 ലിറ്ററിന്റെ പ്രതിദിന കുറവാണ് ഉണ്ടായിട്ടുള്ളത്. സാധാരണ ഒരു പശുവിൽ നിന്ന് പ്രതിദിനം 16 മുതൽ 20 ലിറ്റർ വരെ പാൽ കിട്ടിയിരുന്നതിൽ രണ്ട് മുതൽ നാല് ലിറ്റർ വരെയാണ് കുറവുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം പാൽ ഉത്പാദനം കുറവെന്നാണ് ക്ഷീര വികസന…