ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു

തിരുവനന്തപുരം : ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ദില്ലിയിലെ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുൻപ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി.

നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത സുബ്രഹ്മണ്യം. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ സർവകലാശാലയിൽ നിന്ന് മാനവവിഭവശേഷിയിൽ എം.ബി.എ. എന്നിവ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *