‘ധനരാജിന്റെ പേര് ഇനി ഉച്ചരിക്കരുത്’; വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരില്‍ ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞുവെന്നും അത് ലഭിച്ചത് വി കുഞ്ഞികൃഷ്ണനാണെന്നും കെ കെ രാഗേഷ് പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയില്ലേയെന്നും കെ കെ രാഗേഷ് ചോദിച്ചു. കണ്ണൂരിലായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം. ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിച്ചു എന്ന പേരും പറഞ്ഞ് വി കുഞ്ഞികൃഷ്ണന്‍ നുണ പ്രചരിപ്പിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തി. ഫണ്ടുമായി…

Read More

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം

കോഴിക്കോട്: നാദാപുരം ടൗണിലെ പ്രമുഖ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 92 ആപ്പിൾ ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയോളം വിലമതിക്കുന്ന നൂറിലധികം വിലകൂടിയ മൊബൈൽ ഫോണുകളാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ കടയുടമ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതോടെ നാദാപുരം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് മുമ്പ് കടയ്ക്ക്…

Read More

അവകാശികളില്ല, ഇടവുമില്ല , ആലപ്പുഴയിൽ മോർച്ചറി നിറഞ്ഞ് അ‍ജ്ഞാത മൃതദേഹങ്ങൾ ; തടസ്സം പോലീസ്‌ ക്ലിയറൻസ്

ആലപ്പുഴ : മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അ‍ജ്ഞാത മൃതദേഹങ്ങൾ. ഇവ മാറ്റാൻ വൈകുന്നതിനാൽ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കാൻ കഴിയാതെ ബന്ധുക്കൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഫെബ്രുവരി മുതൽ സൂക്ഷിക്കുന്ന അ‍ജ്ഞാത മൃതദേഹം ഇവിടെ ഉണ്ട്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് എത്തിക്കുന്ന അജ്ഞാതരായ രോഗികൾ ഇവിടെ ചികിത്സയ്ക്കുശേഷം മരിച്ചാൽ മൃതദേഹം മറവു ചെയ്യുന്നതിനു മുൻപ് അതേ സ്റ്റേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടണം. ഇതു കിട്ടാൻ വൈകുന്നതാണ് മൃതദേഹം മറവു…

Read More

തൊടുപുഴയെ ഇടുക്കിയിൽ നിന്ന് മാറ്റുന്നതിനെതിരെ മന്ത്രി മോൻസ് ജോസഫ്; ‘പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ല’

ഇടുക്കി: മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസിന്റെ വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിന്റെ നിലപാട് നേരത്തെ തന്നെ യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും വിഷയം മുന്നണിയിൽ വിശദമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്നും മോൻസ് ജോസഫ് പറഞ്ഞു. മൂവാറ്റുപുഴ എംഎൽഎയായിരുന്ന ജോസഫ് വാഴക്കൻ നേരത്തെ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. അന്ന് പുതിയ ജില്ല രൂപീകരിക്കണമെന്ന…

Read More

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വില്പന; കോഴിക്കോട് യുവാവ് അറസ്റ്റിൽ

  കോഴിക്കോട്: എസ്ഐ ചമഞ്ഞ് എം‌ഡിഎഎ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്താണ് പിടിയിലായത്. കോഴിക്കോട് ഫറോക്കിൽനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് ഡാൻസാഫ് എസ്‌ഐ ചമഞ്ഞാണ് യുവാവ് ലഹരി വില്പന നടത്തിയിരുന്നത്. ഇയാളിൽനിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും, എസ്ഐ ആണെന്ന തരത്തിലുള്ള വ്യാജ ഐഡി കാർഡും പൊലീസ് കണ്ടെടുത്തു. എസ്‌ഐ ചമഞ്ഞ് ലഹരിക്കച്ചവടക്കാരിൽനിന്ന് ലഹരി പിടിച്ചെടുത്തശേഷം ഇത് മറിച്ചുവിൽക്കുന്നതായിരുന്നു രീതി. ഇയാൾ നിരവധി…

Read More

കൗസ്തുഭം ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയെവിടെ

ഗുരുവായൂർ : ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് ഭക്തർക്ക് തുറന്നു കൊടുത്തുവെങ്കിലും അങ്ങോട്ടുള്ള വഴി ഇപ്പോഴും ശരിയാക്കിയിട്ടില്ല ദേവസ്വം . റസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കൂരിരുട്ടാണ് ഒരു ലൈറ്റ് സ്ഥാപിക്കാൻ ദേവസ്വം വൈദ്യുതി വിഭാഗത്തിന് ഇത് വരെ സാധിച്ചിട്ടില്ല . നിർമാണം നടക്കുന്ന സമയത്ത് ആരും അതിലെ പോകാതിരിക്കാൻ വഴി തടസപ്പെടുത്തി ഇരിപ്പ് തുടങ്ങിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് വഴി തടസപ്പെടുത്താതെ ഇരിക്കാൻ ഉള്ള ഉത്തരവ് മുകളിൽ നിന്നും ലഭിച്ചിട്ടുണ്ടാകില്ലത്രെ . സാഹചര്യം അനുസരിച്ചു…

Read More

മുൻമന്ത്രി പങ്കെടുത്ത കൂട്ടയോട്ടം; മിലിന്ദ് സോമൻ പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി, 15.34 ലക്ഷം നൽകിയെന്ന് ഏജൻസി

തൊടുപുഴ∙ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു നടത്തിയ കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വൈരുധ്യം. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി പറയുമ്പോൾ പരിപാടിയുടെ ഉപകരാർ ഏറ്റെടുത്ത ഐടി പ്രഫഷനൽസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ (ഐടിപിസിഒഎസ്) കണക്കിൽ 15.34 ലക്ഷം രൂപ അദ്ദേഹത്തിനു നൽകിയതായി കാണിക്കുന്നു. കാസർകോട് സ്വദേശി മുഹമ്മദ് അഷ്റഫിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളിലാണ് സാമ്പത്തിക ക്രമക്കേട് സംശയിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ആർട്ടിസാൻസ്…

Read More

പൊലീസ് നിർദേശം അനുസരിച്ച് കാട്ടിലൂടെ സഞ്ചരിച്ചു; നേപ്പാളിലുള്ള കോട്ടയം സംഘം സുരക്ഷിതർ

കോട്ടയം ∙ നേപ്പാളിൽ വിനോദസഞ്ചാരത്തിനുപോയ കോട്ടയം സംഘം സുരക്ഷിതരാണെന്നും 30നു നാട്ടിൽ എത്തുമെന്നും സംഘാംഗങ്ങൾ. നേപ്പാളിലെ മിന്നൽപ്രളയം നേരിട്ടുകണ്ട മലയാളി സംഘത്തിലെ വി.അഭിറാം ഫോണിലൂടെ നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. 14 അംഗ സംഘം പ്രളയത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഘാംഗങ്ങൾ പൊഖാറയിൽ സുരക്ഷിതരാണ്. ലെൻസ് ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) അംഗങ്ങളും കുടുംബാംഗങ്ങളുമാണ് സംഘത്തിൽ.കാണ്മഠുവിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് മിന്നൽപ്രളയമുണ്ടായതെന്ന് അഭിറാം. ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി. നോക്കി നിൽക്കെ, പെട്ടെന്ന് വെള്ളം കൂടിവരികയായിരുന്നു. ആളുകൾ ഓടിമാറുന്നുണ്ടായിരുന്നു….

Read More

കോഴിക്കോട് ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ജില്ലയിൽ ജലാശയങ്ങളിൽ ഉണ്ടായ വ്യത്യസ്തമായ അപകടങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വടകര മണിയൂരിലും കൊടുവള്ളിയിലുമാണ് അടുത്തടുത്ത സമയങ്ങളിലായി നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. വടകര മണിയൂർ വില്ലേജ് ഓഫീസിന് സമീപമുള്ള മൂരിയാട് ചൊവ്വാപ്പുഴയിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയ രണ്ട് വിദ്യാർഥികളാണ് ശക്തമായ ഒഴുക്കിൽപെട്ട് മരണത്തിന് കീഴടങ്ങിയത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. നാലംഗ സംഘം പുഴയിലേക്ക് ഇറങ്ങിയതായിരുന്നു. സംഘത്തിൽപ്പെട്ട എല്ലാവരും ഒഴുക്കിൽപെട്ടെങ്കിലും രണ്ട് പേർ അത്ഭുതകരമായി…

Read More

സ്പെഷൽ ട്രെയിനുകൾ ഇല്ലാതെ വലഞ്ഞ് യാത്രക്കാർ

ആലപ്പുഴ: ഓണാഘോഷം കഴിഞ്ഞു, മറ്റു സംസ്ഥാനങ്ങളിലെ ജോലിസ്ഥലങ്ങളിലേക്കു തിരികെ പോകാൻ സ്പെഷൽ ട്രെയിനുകൾഇല്ലാതെ യാത്രക്കാർ ദുരിതത്തിൽ. ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ആലപ്പുഴ തീരദേശപാത വഴി പ്രത്യേക ട്രെയിനുകൾ അനുവദിക്കാത്തതാണ് യാത്രാദുരിതം ഇരട്ടിയാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഓണത്തിനു നാട്ടിലെത്തിയ ഒട്ടേറെ കുടുംബങ്ങളാണ് തിരികെ പോകാൻ കഴിയാതെ വലയുന്നത്. ആലപ്പുഴ ടൗണിൽ നിന്നുള്ള യാത്രക്കാർക്ക് സ്പെഷൽ ട്രെയിനുകൾ കയറണമെങ്കിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളെയോ എറണാകുളം, കോട്ടയം ജില്ലകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഓണത്തിനു തീരദേശപാത വഴി…

Read More