കെ.ടി ജലീലിനെയും ഭാര്യ ഫാത്തിമക്കുട്ടിയേയും പൊന്നാട അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം സഹയാത്രികനായിരുന്ന ജലീല്‍ കഴിഞ്ഞ ദിവസമാണ് സിപിഐഎം അംഗത്വം സ്വീകരിച്ചത്. ഇന്ത്യ മുന്നണിയില്‍ തുടക്കം മുതല്‍ പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.കോണ്‍ഗ്രസ് പിടിവാശി ഇന്ത്യ മുന്നണിയുടെ ഭാഗമാകേണ്ടവര്‍ ബി.ജെപിയിലേക്ക് പോകാന്‍ ഇടയാക്കി. കോണ്‍ഗ്രസിന്റെ നിലപാട് ബിജെപിക്കെതിരായ നീക്കത്തെ തകര്‍ക്കുന്നത്. ബിജെപിക്കെതിരായ നീക്കത്തെ തുരങ്കം വെച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രോല്‍സാഹിപ്പിച്ചു.ബിജെപി വിരുദ്ധ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് വിള്ളല്‍ സൃഷ്ടിച്ചു. ഇടതുപക്ഷ സര്‍ക്കാരിനെതിരെയും കേരളത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ് നടപ്പാക്കുന്നത് RSS അജണ്ട. സത്യപ്രതിജ്ഞ ചടങ്ങില്‍ RSS ന്റെ അജണ്ടയുടെ ഭാഗമായി വന്ദേ മാതരം മുഴുവന്‍ ചൊല്ലി.എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിലും സെനറ്റ് നിയമനത്തിലും ഒരു പ്രതിഷേധം പോലുമില്ലാതെ RSS അജണ്ടക്ക് കീഴടങ്ങി. മൗനം കൊണ്ട് RSS ന് ഒപ്പം നില്‍ക്കുന്നുവെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.