സഹോദരിയുടെ ബന്ധം പുറത്തറിയുമെന്ന ഭയം; തമിഴ്നാട്ടിൽ 17കാരിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കരൂർ: തമിഴ്നാട് കരൂരിൽ 17കാരിയെ സഹോദരിയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയതായി പൊലീസ്. വേങ്ങമേട്ടിലാണ് സംഭവം. നെരൂർ സ്വദേശി മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയുമാണ് പിടിയിലായത്. ഓഗസ്റ്റ് 17നാണ് കൊലപാതകം നടന്നത്. വിവാഹിതനായ മോഹൻരാജും പെൺകുട്ടിയുടെ സഹോദരിയും തമ്മിലുള്ള ബന്ധം 17കാരി കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 32 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ മണിക്കൂറുകൾ നീണ്ട…