കൊല്ലം പോർട്ടിനെ വിഴിഞ്ഞത്തിൻ്റെ സാറ്റലൈറ്റ് പോർട്ടായി വികസിപ്പിക്കും: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: കൊല്ലം പോർട്ട് വികസനത്തെ ഏറ്റവും പ്രാധാന്യത്തോടെ കൂടിയാണ് കാണുന്നതെന്നും വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടായി കൊല്ലത്തെ വികസിപ്പിക്കുമെന്നും കൊല്ലം എംഎൽഎയും സംസ്ഥാന തൊഴിൽ, വനിത ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം പോർട്ട് വികസനവുമായി ബന്ധപ്പെട്ട് പോ‌ർട്ടിൽ നടത്തിയ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 2011-16 കാലയളവിൽ കൊല്ലം പോർട്ടിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ അതിനു ശേഷം പോർട്ടിന്റെ വികസനം സ്തംഭിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം…

Read More

ഏഴാം ക്ലാസുകാർക്ക് കൂട്ടാനും കുറയ്ക്കാനും അറിയില്ല; 180 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

ചിക്കബല്ലാപൂർ: ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് അടിസ്ഥാന ഗണിതവും കന്നഡ അക്ഷരമാലയും പോലും ശരിയായി അറിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ 180 സർക്കാർ സ്‌കൂൾ അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചിക്കബല്ലാപൂർ മണ്ഡലത്തിലെ വിവിധ സർക്കാർ പ്രൈമറി സ്‌കൂളുകളിൽ നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളുടെ പഠനനിലവാരത്തിലെ പോരായ്മകൾ കണ്ടെത്തിയത്. ചില ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ലളിതമായ കൂട്ടലും കുറയ്ക്കലും ചെയ്യാനും അടിസ്ഥാന കന്നഡ അക്ഷരങ്ങൾ എഴുതാനും കഴിയാത്തതായി പരിശോധനയിൽ കണ്ടെത്തി. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ…

Read More

മകന്റെ വിവാഹാഘോഷങ്ങൾക്ക് പണം മുടക്കിയ റഷ്യൻ കോടീശ്വരൻ പുടിന്റെ സുഹൃത്ത്; ‘അനുവദനീയം’ എന്ന് ട്രം‌പ്

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ ബഹാമാസിലെ വിവാഹാഘോഷങ്ങൾക്ക് ഒരു റഷ്യൻ കോടീശ്വരൻ പണം മുടക്കിയതിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ആ ക്രമീകരണം “പൂർണ്ണമായും അനുവദനീയമാണ്” എന്നും എന്നാൽ താൻ പണം തിരികെ നൽകിക്കൊണ്ടിരിക്കുകയാണെന്ന് മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് ന്യായീകരിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അടുത്ത ബന്ധമുള്ള റഷ്യൻ വ്യവസായിയായ ഉമർ ക്രെംപ്ലേവിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതിന് ശേഷം താൻ മകനോട് സംസാരിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു.”ഞാൻ അതിനെക്കുറിച്ച് ചോദിച്ചു. ‘ഇല്ല ഡാഡ്, ഞാൻ പണം…

Read More

വൈദ്യുതി പ്രതിസന്ധി: സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ ഇപ്പോൾ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പ്രതിസന്ധിക്ക് മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരമൊരു വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന ചോദ്യത്തിന്, കഴിഞ്ഞ പത്ത് വർഷത്തിനിടെ എന്തൊക്കെ സംഭവിച്ചുവെന്നതിന്റെ കണക്കും പറയണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. സംസ്ഥാന സർക്കാരിനെ വിമർശിക്കണമെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാരിനെ വിമർശിക്കാനുള്ള സമയമായിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Read More

അമൃതകീർത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക്

അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയി മഠത്തിന്‍റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരത്തിന് മുൻ ഗവർണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി എസ് ശ്രീധരൻ പിള്ള അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. മാതാ അമൃതാനന്ദമയി മഠത്തിന്‍റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 26ന് വൈകീട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി…

Read More

തമിഴ്നാട് കോർപ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളർന്നു; വിദ്യാർത്ഥിനിക്ക് 2.60 കോടി നഷ്ടപരിഹാരം നൽകണം

ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷന്റെ ബസിടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണം. മണ്ണഞ്ചേരി സ്വദേശിയായ ഗൗരിനന്ദ (24) അപകടത്തിൽപ്പെട്ട കേസിലാണ് വിധി. ആലപ്പുഴ എം എ സി ട്രിബ്യൂണലാണ് വിധി പറഞ്ഞത്. 2023 നവംബർ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംഎസ്സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ. പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്ക്…

Read More

ഇന്ത്യൻ തൊഴിലാളികൾക്ക് തിരിച്ചടി; ട്രംപ് എച്ച്-1ബി വിസയുടെ ഉയർന്ന ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി

വാഷിംഗ്ടൺ: വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള എച്ച്-1ബി നോൺ-ഇമ്മിഗ്രന്റ് വിസയ്ക്ക് ഉയർന്ന ഫീസ് ഈടാക്കുന്നത് അമേരിക്ക ഒരു വർഷത്തേക്കു കൂടി നീട്ടി. അമേരിക്കയിൽ എച്ച്-1ബി വിസയിൽ വിദേശ തൊഴിലാളികളെ എത്തിക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്ന 1,00,000 ഡോളർ ഫീസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും കമ്പനികൾക്കും യു.എസിൽ വീണ്ടും ഒരു വർഷത്തെ അനിശ്ചിതത്വം സൃഷ്ടിച്ചേക്കാം. ഈ വിസ പദ്ധതിയിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. അമേരിക്കൻ…

Read More

കറണ്ട്കട്ടുകാരണം മലയാളികൾ ചിക്കൻ കഴിക്കുന്നത് മതിയാക്കേണ്ടിവരും, അപ്രതീക്ഷിത തിരിച്ചടി

ആലപ്പുഴ: കോഴി കർഷകർക്ക് ഇരുട്ടടിയായി രാത്രികാല വൈദ്യുതി നിയന്ത്രണം. വൈദ്യുതി മുടക്കം കാരണം കൃത്രിമ ചൂട് ലഭിക്കാതെ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ് കർഷകർക്ക് തിരിച്ചടിയായത്. വലിയ വിലകൊടുത്ത് വാങ്ങുന്ന കോഴിക്കുഞ്ഞുങ്ങൾ ഇത്തരത്തിൽ ചത്തൊടുങ്ങുന്നത് കനത്ത സാമ്പത്തിക നഷ്ടത്തിനിടയാക്കും. കോഴി വളർത്തലിനെ കൃഷിയിൽ ഉൾപ്പെടുത്താത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കാറില്ല. കേരളത്തിൽ ഒരുദിവസം 15 ലക്ഷം കോഴിയിറച്ചിയാണ് വേണ്ടത്. ഇതിന് ഏകദേശം 20 ലക്ഷം കോഴികളെ ആവശ്യമായി വരും. ഞായറാഴ്ച ദിവസങ്ങളിലും ആഘോഷ ദിവങ്ങളിലും 30 ലക്ഷത്തിന് മുകളിൽ കോഴികളെ വേണ്ടിവരും….

Read More

കാണാതായ വിദ്യാർത്ഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: കാണാതായ വിദ്യാർത്ഥിനിയെയും ബന്ധുവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വാളത്തുംഗലിലാണ് സംഭവം. ആകോലിൽ സ്വദേശിയും മയ്യനാട് സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയുമായ വിസ്‌മയ (15) അടുത്ത ബന്ധുവും കണ്ണല്ലൂർ സ്വദേശിയുമായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. അങ്കമാലിയിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തൃശൂർ ഭാഗത്തേയ്ക്ക് പോയ ട്രെയിനാണ് ഇടിച്ചതെന്നാണ് വിവരം. ഇന്നലെയായിരുന്നു വിസ്‌മയയെ കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്ന് പോയെങ്കിലും സ്‌കൂളിലെത്തിയിരുന്നില്ല. വൈകുന്നേരം…

Read More

യുവാവിനെ പാമ്പുകടിച്ചു, ആശുപത്രിയിലെത്തിയത് ജീവനുള്ള പാമ്പിനെ ബാഗിലാക്കി

ലക്‌നൗ: കടിച്ച പാമ്പിനെ ജീവനോടെ പിടികൂടി അതുമായി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ബറേലി ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. മുപ്പത്താറുകാരനായ അതുൽ എന്നയാളാണ് ഡോക്ടർമാരെയും ജീവനക്കാരെയും രോഗികളെയും ഏറെനേരം തീ തീറ്റിച്ചത്. വാട്ടർപമ്പിന് അടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അതുലിന് കടിയേറ്റത്. പമ്പ് ഓൺചെയ്യാനെത്തിയ അതുൽ പാമ്പിനെ കണ്ടതോടെ കൈകൊണ്ട് അതിനെ മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കൈയിൽ കടിയേറ്റത്. വിഷപ്പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടും ധൈര്യംവിടാതെ അതുൽ പാമ്പിനെ പിടികൂടി ബാഗിലാക്കി. അല്പം കഴിഞ്ഞതോടെ നില…

Read More