സി.പി.എംനെതിരെ ആഞ്ഞടിച്ച് കെ.കെ.രമ

കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി കെ കെ രമ എംഎൽഎ. പാർട്ടി നേതൃത്വം ചെയ്തുക്കൂട്ടിയ തെറ്റുകൾ തിരുത്താനെന്ന പേരിൽ ചേരുന്ന യോഗത്തിന് ടിപി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തിരുത്താനാകാത്ത തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോയെന്ന് കെകെ രമ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകൾ തിരുത്താനെന്ന പേരിൽ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം…

Read More

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: സിപിഎം മുതിർന്ന നേതാവും മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ സിപിഎമ്മിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1960കളിൽ തന്നെ പാർട്ടി പ്രവർത്തനരംഗത്ത് സജീവമായ ബേബി ജോൺ, തൃശൂർ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സിഐടിയുവിലും സജീവമായിരുന്ന ബേബി ജോൺ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. പിന്നീട് സംസ്ഥാന…

Read More

ഗംഗയിൽ ബോട്ട് അപകടം; ഒഴുക്കിൽപ്പെട്ടത് 30 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പത്തുപേർക്ക് രക്ഷകരായി ബിഎസ്എഫ്

മുർഷിദാബാദ്: ഗംഗാനദിയിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഭാഗത്തേക്ക് എത്തിയ പത്ത് ബംഗ്ലാദേശ് പൗരന്മാരെ രക്ഷപ്പെടുത്തി ബിഎസ്എഫ്. രക്ഷപ്പെടുത്തിയവരിൽ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായിരുന്നതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. മുർഷിദാബാദിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫിന്റെ 71-ാം ബറ്റാലിയനിലെ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ചിൽ നിന്ന് ജോഹർപൂരിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് മറിഞ്ഞതിനെ തുടർന്ന് യാത്രക്കാരായ 10 പേർ ശക്തമായ ഒഴുക്കിൽപ്പെട്ട്…

Read More

21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂ‌ഡൽഹി: എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വിവാഹം,​ വിവാഹമോചനം,​ സ്വത്തവകാശം,​ ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മതഭേദമന്യേ എല്ലാവർക്കും ബാധകമായ ഏകീകൃത വ്യക്തിനിയമങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് ഏകീകൃത സിവിൽ കോഡ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് യൂണിഫോം സിവിൽകോഡ് നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് മുംബയിൽ നടന്ന വാർത്താസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.   ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്…

Read More

ഞായറാഴ്‌ച ഗുരുവായൂരിൽ 443 വിവാഹങ്ങൾ

ഗുരുവായൂർ : ചിങ്ങമാസത്തിലെ അവസാന ഞായറാഴ്‌ചയായ നാളെ ( സെപ്റ്റംബർ 13 ) ന് ഗുരുവായൂരിൽ ശീട്ടാക്കിയത് 443 വിവാഹങ്ങൾ. സ്പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാൽ ഇനിയും വിവാഹങ്ങൾ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ്, അഡ്‌മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ അഭ്യർത്ഥിച്ചു. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ…

Read More

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പില്‍ സഫര്‍നാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കല്‍ ചെറുകാവില്‍ എന്ന സ്ഥലത്ത് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂരിലെ സുഹൃത്തിന്റെ ഫോണില്‍ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവില്‍ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്. മറ്റുവ്യാപാരികള്‍ വില്‍ക്കാനേല്‍പ്പിച്ച സ്വര്‍ണവുമായിട്ടാണ് ജൂലായ് 28-ന് ഇയാള്‍ കടന്നുകളഞ്ഞത്. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആസൂത്രിതമായി…

Read More

കൊച്ചിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

കൊച്ചി: എറണാകുളം എടവനക്കാട് പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എടവനക്കാട് അണിയൽ മാർക്കറ്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിനി ബിന്ദു (50) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഭർത്താവ് സജീവൻ ജോലി ആവശ്യങ്ങൾക്കായി പുറത്തുപോയതിനെ തുടർന്ന് ബിന്ദു രാത്രി ഉറങ്ങാനായി സമീപത്തെ അയൽവീട്ടിലേക്ക് മാറിയിരുന്നു. ഇവിടെ വെച്ച് വീടിന് പുറത്തിറങ്ങിയ സമയത്താണ് ബിന്ദുവിന് പാമ്പ് കടിയേറ്റതെന്നാണ് വിവരം. കാലിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിന്ദു അയൽക്കാരോട് തനിക്കെന്തോ കടിയേറ്റതായി അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ…

Read More

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി. വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് മാറ്റി നിയമിച്ചത്. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കാര്‍ഷിക ഡയറക്ടര്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും ഡോ. രേണു രാജിനെയും മാറ്റി. മൂന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറായി സ്‌നേഹില്‍കുമാറിനെ നിയമിച്ചു. കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ ഇമ്പശേഖറിനെ നിയമിച്ചു. അരുണ്‍…

Read More

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും ‘വന്ദേമാതരം’ ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ എന്ന് കർണാടക സർക്കാർ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര കാലത്ത് ദേശീയതയും ഐക്യവും വളർത്തുന്നതിൽ വന്ദേമാതരം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉത്തരവിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാർ ചടങ്ങുകളിൽ ഗാനം ആലപിക്കുമ്പോൾ ഔദ്യോഗിക…

Read More

എംഡിഎംഎയുമായി കാസർകോട് യുവതിയും യുവാവും അറസ്റ്റിൽ

കാസർകോട്: വിദ്യാനഗറിൽ ഒരു ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫൈസൽ (34), തസ്ലീം ഫർസാന (24) എന്നിവരാണ് പിടിയിലായത്. വിദ്യാനഗർ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. എൻ.എച്ച് 66-ൽ ചെർക്കള നിർമ്മാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് സമീപം സബ് ഇൻസ്പെക്ടർ വിജയൻ മേലത്തും സംഘവും പരിശോധന നടത്തുന്നതിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാലിലേക്ക് പോവുകയായിരുന്ന കാർ പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് വാഹനം…

Read More