ലെബനാനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 11 പേർ കൊല്ലപ്പെട്ടു
ബെയ്‌റൂത്ത്: തെക്കൻ ലെബനനിൽ ശനിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടു. അൻസാറിന്റെ അതിർത്തിയിലുള്ള ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികാരികൾ അറിയിച്ചു. ദെയർ അൽ-സഹ്‌റാനിയിലുണ്ടായ ആക്രമണത്തിൽ മറ്റു നാലുപേരും കൊല്ലപ്പെട്ടു. ജൂൺ 20-ന് ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തൽ കരാറിലെത്തിയതിനു ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളാണിത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതിന് പകരമായി തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ പിന്മാരുന്നതിനുള്ള കരട് കരാർ ഇസ്രായേലും ലെബനൻ സർക്കാരും…