തീയായി… തിലക്; രണ്ടാം ട്വന്റി20യും തൂത്തുവാരി ഇന്ത്യ, അവസാനനിമിഷം ആവേശജയം
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 181 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റ് ബാക്കി നിൽക്കെയാണ് ലക്ഷ്യത്തിലെത്തിയത്. ഓപ്പണർമാരായ സഞ്ജുവിന്റെയും കൗമാരതാരം വൈഭവ് സൂര്യവംശിയുടെയും വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായതോടെ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് തിലക് വർമ തിരിച്ചുവരവ് സമ്മാനിക്കുകയായിരുന്നു. 181 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 26 പന്തിൽ 51റൺസുമായി തിലക് വർമയാണ് ഇന്ത്യയുടെ വിജയത്തിൽ…