‘കടമ ഭംഗിയായി നിർവഹിച്ചു’; ഇന്ത്യൻ വനിതാ ടീം ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞ് ഹർമൻപ്രീത് കൗർ

മുംബയ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്‌ടൻ സ്ഥാനത്തുനിന്ന് പടിയിറങ്ങി. ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് വിജയവും, ഏഷ്യൻ ഗെയിംസ് സ്വർണവുമുൾപ്പെടെ നേടികൊടുത്തതിനുശേഷമാണ് പടിയിറക്കം. ഏറെക്കാലമായി വൈസ് ക്യാപ്‌ടൻ സ്ഥാനത്ത് തുടരുന്ന സ്മൃതി മന്ദാനയ്ക്ക് പദവി കൈമാറിക്കൊണ്ടാണ് കൗർ ക്യാപ്‌ടൻ സ്ഥാനത്തോട് വിട ചൊല്ലിയത്. ഗുവാഹത്തിയിൽ നടന്ന ബിസിസിഐ റിവ്യൂ മീറ്റിംഗിനുശേഷമാണ് കൗർ തീരുമാനം അറിയിച്ചത്. യോഗത്തിൽ കൗർ, മന്ദാന, ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ, ഹെഡ് കോച്ച് അമോൽ മുസുംദാർ…

Read More

നായകസ്ഥാനത്തും ടീമിലും സൽമാൻ പുറത്ത്; ട്വന്റി-20യിൽ പാകിസ്ഥാന് പുതിയ ക്യാപ്ടൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വീണ്ടും നായകമാറ്റം. ട്വന്റി-20 ടീമിന്റെ ക്യാപ്ടൻ സൽമാൻ അലി ആഗയെ നായകസ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ താരത്തെ ടീമിൽ നിന്നും ഒഴിവാക്കി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). പകരം ഓപ്പണർ സാഹിബ്‌സാദ ഫർഹാനെ പുതിയ ട്വന്റി-20 ക്യാപ്ടനായി നിയമിച്ചു. അടുത്തിടെ സമാപിച്ച ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ വെള്ളി മെഡലിലേക്ക് നയിച്ചതാണ് ഫർഹാന് നായകസ്ഥാനത്തേക്ക് വഴിയൊരുക്കിയത്. 2026 ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഫർഹാനായിരുന്നു. രണ്ടര വർഷത്തിനിടെ പാകിസ്ഥാന്റെ നാലാമത്തെ…

Read More

ഹോപ്പ് തിളങ്ങി, വിൻഡീസിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

മൊഹാലി: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് ഷ്ടത്തിൽ 351 റൺസ് നേടി. മറുപടിക്കിറങ്ങിയ വിൻഡീസ് 48.2 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. (325/5). പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്ടൻ ഷായ് ഹോപ്പാണ് (പുറത്താകാതെ 162) വിൻഡീസിന്റെ വിജയശില്പി. ഇന്ത്യക്കായി കെ.എൽ രാഹുലും (129) സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഷായ് ഹോപിന്റെ…

Read More

അഭിഷേക് തുടങ്ങി, തിലക് തീർത്തു; ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് സ്വർണം

നിസ്ഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണമെഡൽ നിലനിർത്തി. കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 പന്തിൽ നിന്ന് ഓപ്പണർ അഭിഷേക് ശർമ നേടിയ തകർപ്പൻ…

Read More

‘ആ സ്വപ്‌നം ഇനി സഫലമാകില്ല’,​ റെഡ് ബാൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ചാഹൽ

ന്യൂഡൽഹി: ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ‌്‌ക്കായി കളിക്കണമെന്ന ദീർഘകാല സ്വപ്നം ഇനി സഫലമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് റെഡ് ബാൾ ക്രിക്കറ്റിനോട് വിടപറയുന്നതെന്ന് ചാഹൽ വ്യക്തമാക്കി. എന്നാൽ ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ കളി തുടരാനുള്ള ആഗ്രഹം താരത്തിനുണ്ട്. 17 വർഷം നീണ്ട കരിയറിൽ ഇന്ത്യയ്ക്കായി 72 ഏകദിനങ്ങളിലും 80 ട്വന്റി20 മത്സരങ്ങളിലും ചാഹൽ കളിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 മത്സരത്തിലാണ് ചാഹൽ അവസാനമായി…

Read More

2027 ഏകദിന ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ,​ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി

ദുബായ്: 2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഒക്ടോബർ ഏഴിന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. 2023ലെ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമാകും ആദ്യ മത്സരം. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഫൈനൽ നവംബർ 21ന് ജോഹന്നാസ്ബർഗിലാണ്. പ്രാഥമിക ഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുക. ഗ്രൂപ്പ് എയിൽ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വേ, ഒരു യോഗ്യതാ ടീം,​ ഗ്രൂപ്പ്…

Read More

ലോകകപ്പ് കിരീടം വീണ്ടും ഇന്ത്യയിലെത്തിക്കണം,​ എന്താണ് വേണ്ടതെന്ന് ഗില്ലിന് അറിയാം; രോഹിത് ശർമ്മ

ഗോഹട്ടി: 2027ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി വീണ്ടും കിരീടം നേടുകയാണ് ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ നായകനും ഓപ്പണറുമായ രോഹിത് ശർമ്മ. ലോകകപ്പ് വിജയത്തിന്റെ ആവേശം ഒരിക്കൽക്കൂടി അനുഭവിക്കണമെന്ന ആഗ്രഹവും രോഹിത് തുറന്നുപറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. 'വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ജയിക്കുന്നത് വലിയ കാര്യമായിരിക്കും. ഇപ്പോൾ അത്രയേ ഞാൻ പറയുന്നുള്ളൂ. 'പൂർണവൃത്തം' ഇപ്പോൾ ചിന്തിക്കുന്നില്ല. ഇന്ത്യയ്ക്കായി ലോകകപ്പ് നേടുന്നത് പ്രത്യേക അനുഭവമാണ്. ട്വന്റി-20 ഫോർമാറ്റിൽ രണ്ടുതവണ…

Read More

മൂന്നു സെഞ്ച്വറികൾ; വിൻഡീസിന് റെക്കോഡ് സ്കോർ, ഇന്ത്യക്ക് 406 റൺസ് വിജയലക്ഷ്യം

ഗുവാഹത്തി : മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ച്വറികൾ പിറന്ന ഇന്നിംഗ്സിൽ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോർ വിജയലക്ഷ്യം ഉയർത്തി വിൻഡീസ്. ഗുവാഹത്തി ഏകദിനത്തിൽ മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡിസ് അടിച്ചുകൂട്ടിയത്. ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്. വെസ്റ്റിൻഡിസിനായി ഓപ്പണ‍ർ ജോൺ കാംപ്‌ബെൽ (68 പന്തിൽ 101)​,​ ക്യാപ്ടൻ ഷായ് ഹോപ് (94 പന്തിൽ 104)​,​ അമീർ ജാങ്കു (77 പന്തിൽ 114)​…

Read More

കാര്യവട്ടത്ത് വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് സെഞ്ച്വറി: 15,000 റൺസ് ചരിത്രവും മിന്നുന്ന ജയവും സമ്മാനിച്ച് മുൻ നായകൻ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ മിന്നുന്ന ജയം. 296 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, പുറത്താകാതെ 88 പന്തിൽ 139 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ 41.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി കോഹ്‌ലി. സച്ചിൻ എന്ന ഇതിഹാസമാണ് ഇതിനു മുമ്പ് ചരിത്ര നേട്ടം കൈവരിച്ചത്. തന്റെ…

Read More

സച്ചിന്റെ ആ റെക്കോർഡുകൾക്ക് തൊട്ടരികിൽ വിരാട് കൊഹ്ലി? പ്രതീക്ഷയോടെ ആരാധകർ

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റെക്കോർഡുകളുടെ വക്കിൽ നിൽക്കുകയാണ് ഇന്ത്യൻ സൂപ്പർതാരം വിരാട് കൊഹ്‌ലി. ഇന്ന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിൽ വിരാട് കൊഹ്‌ലി റെക്കോർഡുകൾ തകർത്തെറിയുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. വെസ്റ്റ് ഇൻഡീസിനെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള കൊഹ്‌ലി 43 മത്സരങ്ങളിൽനിന്ന് 41 ഇന്നിംഗ്‌സുകളിലായി 66.50 ശരാശരിയിൽ 2,261 റൺസ് നെടിയിട്ടുണ്ട്. ഒമ്പത് സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഏകദിന മത്സരങ്ങളിലെ 15000 റൺസ് എന്ന അപൂർവ…

Read More