ശക്തമായ മഴ; ക്വാറികൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് തുടങ്ങിയവ നിർത്തിവയ്ക്കാൻ ഉത്തരവ്
കൽപ്പറ്റ: ശക്തമായ മഴ കണക്കിലെടുത്ത് വയനാട്ടിൽ വിവിധ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതായി ജില്ലാ കളക്‌ടർ വി. ചെൽസസിനി അറിയിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ജില്ലയിലെ ദുരന്ത സാദ്ധ്യതാ…