വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
ചേർത്തല: അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മറ്റും കവർന്ന തമിഴ്നാട് തൂത്തുക്കുടി ഓടൻകുടി തങ്കമുത്തുവിനെ (74) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഗാന്ധിനഗറിന് സമീപത്ത് നിന്നാണ് തങ്കമുത്തുവിനെ പിടികൂടിയത്. ചേർത്തല നഗരസഭ 14ാം വാർഡിൽ, കാളികുളം ജംഗ്ഷന് കിഴക്കുവശം കണ്ണാട്ട് ലക്ഷമി ഭവനിൽ സി.ഉണ്ണികൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. രണ്ട് പവന്റെ ആഭരണങ്ങളും ആറായിരം രൂപയും 2000 രൂപയുടെ വിദേശ കറൻസിയും ഒരു മൊബൈൽ ഫോണും മിക്സിയുമാണ് മോഷ്ടിച്ചത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന…