ആനയെ തുരത്താൻ വനംവകുപ്പ് നിർമിച്ച ഒന്നര കിലോമീറ്റർ നീളമുള്ള കിടങ്ങ് വെള്ളക്കെട്ടായി

മുണ്ടക്കയം ∙ മലമുകളിൽ വനാതിർത്തിയിൽ കിടങ്ങിൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ മൂന്നാൾ താഴ്ചയിൽ വെള്ളം. താഴ്‌വാരത്തുള്ള 40 കുടുംബങ്ങൾ ഭീതിയിലാണ്. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ പാക്കാനം ഇഞ്ചക്കുഴിയിലാണ് ഇത്. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നത് തടയാനാണു വാര്യാട്ട് കോളനി മുതൽ ഇഞ്ചക്കുഴി വരെ കിടങ്ങ് കുഴിച്ചത്. ഗ്രാമപ്രദേശത്തിന് മുകളിലായി കുന്നിൻചരിവിലുള്ള കിടങ്ങിൽ ലക്ഷക്കണക്കിന് ലീറ്റർ മഴവെള്ളമാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ കിടങ്ങ് നിറഞ്ഞൊഴുകിയെന്നു മുൻ പഞ്ചായത്തംഗം ജോമോൻ വാഴപ്പനാടി പറഞ്ഞു. എംഎൽഎ…

Read More

മുത്തങ്ങ കേസ്: ശിക്ഷ റദ്ദാക്കാൻ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയിൽ

കൊച്ചി ∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കോൺസ്റ്റബിള്‍ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിൽ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ അപ്പീലുമായി ഹൈക്കോടതിയിൽ. കേസിൽ ഗീതാനന്ദനു പുറമേ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽകുമാർ എന്നിവർക്ക് കൽപറ്റ സെഷൻസ് കോടതി വിധിച്ച 5 വർഷം കഠിനതടവിനെതിരെയാണ് അപ്പീൽ. വിചാരണക്കോടതിയുടെ ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം….

Read More

ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി; ഡ്രൈവർക്ക് അത്ഭുത രക്ഷപെടൽ: അപകടം കോഴിക്കോട് ദേശീയപാതയിൽ

കോഴിക്കോട് ∙ പന്തീരാങ്കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിനോട് ചേർന്നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. പന്തീരാങ്കാവ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്തു നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ തന്നെ വാഹനം റോഡിന്റെ അരികിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു അതിവേഗം കാറിലേക്ക് തീ ആളിപ്പടർന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന്…

Read More

കടയുടമ പറഞ്ഞതാണ്, പണം വേണം’; മാസ്ക് ധരിച്ചെത്തി, സെയിൽസ് ഗേളിനെ പറ്റിച്ച് പണംതട്ടി

കൊച്ചി ∙ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിച്ചു. വൈറ്റില ജംക്‌ഷന് സമീപമുള്ള സ്ഥാപനത്തില്‍ ഇന്നലെയായിരുന്നു സംഭവം. മാന്യമായ വസ്ത്രവും മാസ്കും ധരിച്ച് വൈകിട്ട് മൂന്നരയോടെ സ്ഥാപനത്തിലെത്തിയ മധ്യവയസ്കനാണ് തട്ടിപ്പു നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇതിന് അര മണിക്കൂർ മുൻപ് കടയുടമ ഉണ്ടോ എന്ന് ഇയാൾ സ്ഥാപനത്തിലെത്തി അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിച്ചു കൊണ്ടു വന്ന തട്ടിപ്പുകാരൻ ‘കടയുടമയാണ് ഫോണിലെന്നും ആ ഡോക്യുമെന്റും കൗണ്ടറിലുള്ള കാശും തരാൻ പറഞ്ഞു’ എന്നും ജീവനക്കാരിയോട്…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, യുവതിയെയും സംഘത്തെയും തേടി പൊലീസ്

കോഴിക്കോട് ∙ സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ, സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21 കാരനെ ആറംഗ സംഘം ഫ്ലാറ്റിൽനിന്നു തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോ എടുത്തതായി പരാതി. വിട്ടയയ്ക്കാൻ എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നഗ്നചിത്രം അമ്മയ്ക്ക് അയച്ചുകൊടുത്തെന്നും പരാതിയിലുണ്ട്. സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട യുവാവ് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതി അടക്കമുള്ള സംഘത്തിനായി പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ 24 നാണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെവച്ച്, യുവാവിന്റെ…

Read More

വടക്കേക്കാട് ജ്വല്ലറി കവർച്ചാശ്രമം,രണ്ട് പ്രതികൾ പിടിയിൽ

ഗുരുവായൂർ : വടക്കേക്കാട് ജ്വല്ലറിയിൽ ഭിത്തി തുരന്ന് മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിലായി. പൊന്നാനി സ്വദേശികളായ സുഹൈൽ, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയെങ്കിലും, പെട്ടെന്ന് അലാറം മുഴങ്ങിയതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജ്വല്ലറി ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ…

Read More

മഴക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; വീടുകൾ തകർന്നവർക്ക് 6 ലക്ഷം: സഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം∙ കണ്ണൂര്‍ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും രാജേഷിന്റെ വീടുപണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. മന്ത്രിസഭായോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് കംപ്ലെയ്ന്റസ് അതോറിറ്റി ചെയര്‍മാനായി റിട്ട.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനെ നിയമിച്ചു. 2026-27 സാമ്പത്തികവര്‍ഷത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ ആദ്യഗഡുവായി 2029.15 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം ഗഡു നല്‍കാതിരുന്നതിനാല്‍ സ്പില്‍ഓവര്‍ പദ്ധതികളുടെ തുകയായി മുനിസിപ്പാലിറ്റികള്‍ക്ക് 136…

Read More

രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തും, മഴക്കെടുതിയിൽ നശിച്ച കടകൾക്കും ധനസഹായം

തിരുവനന്തപുരം: കല്ലിയൂർ സ്വദേശി രാജേഷിന്റെ വിയോഗം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജേഷിന്റെ വീടുപണി പൂർത്തിയാക്കി നൽകാനും തീരുമാനമായെന്ന് അദ്ദേഹം അറിയിച്ചു.   ‘മഴക്കെടുതിയിൽ ഇതുവരെ മരണം 26 ആയി. നാലുപേരെ കാണാതായി. നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 67.44 കോടിയുടെ കൃഷിനാശമുണ്ടായി. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ നൽകും. പൂർണമായി വീട് തകർന്നവർക്ക് ആറ്…

Read More

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

പുതുക്കാട് ∙ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. മകളെ യാത്രയാക്കാനെത്തിയ സിന്ധു സ്‌കൂട്ടറിനടുത്തേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് ബസ് ഇടിച്ചത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. പാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. പുതുക്കാട് ഡിപ്പോയിൽ നിന്നു ചാലക്കുടിയിലേക്കു പോകാൻ വാഹനം എടുത്തതിനു പിന്നാലെയാണ് അപകടം. അപകടസമയത്ത് ഡ്രൈവർ സ്റ്റിയറിങ്ങിൽ കുഴഞ്ഞുവീണുകിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു….

Read More

പത്തനംതിട്ടയിലെത്താൻ വൈകിയില്ല; സിപിഎം ആരോപണങ്ങൾ അടിസ്ഥാന രഹിതം

പത്തനംതിട്ട∙ മഴക്കെടുതി വിലയിരുത്തുന്നതിനു ജില്ലയിലെത്താൻ താൻ വൈകിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരുമായും എംഎൽഎമാരുമായും ഉദ്യോഗസ്ഥരുമായും താൻ ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിച്ചു. ഏത് ക്യാംപിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞാലും പരിഹരിക്കും. അത് സിപിഎമ്മുകാർ പറഞ്ഞാലും പരിഹരിക്കും. 150ന് മുകളിൽ ആളുകൾ ഉള്ള ക്യാംപ് രണ്ടാക്കും. അതിഥി തൊഴിലാളികളെ കോൺട്രാക്ടർമാർ സഹായിക്കാതെ ക്യാംപുകളിലേക്ക് വിടുന്നുണ്ട്. അവർക്കായി പ്രത്യേക ഭക്ഷണം തയാറാക്കും. എത്ര രൂപ വേണമെങ്കിലും ചെലവാക്കാൻ അനുവാദം…

Read More