വിദ്വേഷ പ്രചാരണം; എക്സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുക്കാൻ കോടതി നിർദേശം
കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തിയതിന് എക്സ് മുസ്‌ലിം പ്രചാരകന്‍ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസെടുക്കാൻ പന്തീരാങ്കാവ് പൊലീസിന് കോടതി നിർദേശം. എക്‌സ് ആൻഡ് വൈ ലേണിങ് എന്ന സ്ഥാപനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സ്ഥാപനം നൽകിയ പരാതിയിലാണ് കോടതി നടപടി. കേരളത്തിലെ അൽ ഫലാഹ് സർവകലാശാലയാണ് എക്‌സ് ആൻഡ് വൈ ലേണിങ് സ്ഥാപനം എന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വ്യാജപ്രചാരണം നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങൾ വളർത്തുന്നു…