സഭയെ അവഹേളിച്ചു, അപകീർത്തികരമായ പരാമർശം നടത്തി; രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്
ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശം നടത്തിയെന്നും സഭയുടെ നടപടിച്ചട്ടങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ലോക്‌സഭാംഗത്തിന്റെ പ്രത്യോകവകാശം ലംഘിക്കുകയും ലോക്‌സഭയെ അവഹേളിക്കുകയും സഭാദ്ധ്യക്ഷന്റെ അധികാരത്തെ പൂർണമായും അവഗണിക്കുകയും ചെയ്തതായി നോട്ടീസിൽ ആരോപിക്കുന്നു. പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെ കുറിച്ചുള്ള…