വീണ്ടും ഇറാനിൽ വ്യോമാക്രമണം നടത്തി അമേരിക്ക; ആക്രമണം ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ
വാഷിംഗ്‌ടൺ: ബുധനാഴ്ച രാത്രി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇറാനിൽ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. അമേരിക്കൻ സൈനികർക്കുനേരെയുണ്ടായ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് ആക്രമണം ആരംഭിച്ചത്. അമേരിക്കൻ…