ഇതിനേക്കാൾ സംസ്‌കാരം മൃഗങ്ങൾ കാണിക്കും, ഇയാളെ അഴിയെണ്ണിക്കണം’; ടി ജി മോഹൻദാസിനെതിരെ മാധവ് സുരേഷ്
തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി നടൻ മാധവ് സുരേഷ്. സോഷ്യൽ മീഡിയയിലൂടെയാണ് മാധവ് സുരേഷിന്റെ പ്രതികരണം. ഈ ആർഎസ്‌എസ് ബുദ്ധിജീവിയെക്കൾ മെച്ചപ്പെട്ട സംസ്‌കാരം മൃഗങ്ങൾ കാണിക്കുമെന്നും ഇത്തരമൊരു വൈകൃത മനോഭാവത്തിനുടമയായ ഇയാളെ അഴിയെണ്ണിക്കണമെന്നും മാധവ് സുരേഷ് കുറിച്ചു. ‘ഇത്തരം വികൃതമായ മനോഭാവമുള്ള ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്‌എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസ്‌കാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത് ‘ –…