സ്രാവിന്റെ ആക്രമണത്തിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ട് മാത്രം, വിധേയനായത് നാല് ശസ്ത്രക്രിയകൾക്ക്

ഫിജി: ഡൈവിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് യുവാവ്. ന്യൂസിലൻഡ് ഫിഷിംഗ് ഇൻഫ്ളുവൻസറായ ഹെൻറി ഗിബ്‌സാണ് തനിക്കുണ്ടായ അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തെക്കൻ ശാന്തസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫിജി തീരത്തായിരുന്നു സംഭവം. നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം താൻ സുഖം പ്രാപിച്ചു വരികയാണെന്നും പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിബ്‌സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫിജി ദ്വീപുകളിലെ തന്റെ ആദ്യ ഡൈവിങ്ങിനിടെയാണ് സ്രാവിന്റെ ആക്രമണം ഉണ്ടായത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജൂലായ്24നാണ്…

Read More

‘ഇല്ലാതായത് എന്റെ വർഷങ്ങളായുള്ള സ്വപ്നം’: ജനനായകനിലെ രംഗങ്ങൾ വെട്ടിമാറ്റിയതിൽ പൊട്ടിക്കരഞ്ഞ് നടി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനിൽ നിന്ന് താൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയതിലുള്ള നിരാശയും സങ്കടവും തുറന്നുപറഞ്ഞ് നർത്തകിയും നടിയുമായ ആനന്ദി അജയ്. തന്റെ വർഷങ്ങളായുള്ള സ്വപ്നമാണ് ഇതുവഴി ഇല്ലാതായതെന്ന് താരം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ഇനി അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കില്ലല്ലോ എന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് ആനന്ദി പറഞ്ഞു. സിനിമയിൽ എത്തിയതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിജയ്‌ക്കൊപ്പം അഭിനയിക്കുക എന്നതായിരുന്നെന്നും താരം…

Read More

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ഫേക് വീഡിയോ; പിന്നിൽ പാകിസ്ഥാനി നെറ്റ്‌വർക്കെന്ന് പിഐബി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെയും എഐ നിർമിത വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിൽ നടപടിയെടുത്ത് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). വീഡിയോകൾ പിഐബി ഫാക്‌ട് ചെക്കിന് വിധേയമാക്കി അവ എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു. വീഡിയോയിൽ പറയുന്ന പരാമർശങ്ങൾ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ നടത്തിയിട്ടില്ലെന്നും പിഐബി അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ പാകിസ്ഥാനി നെറ്റ്‌വർക്കുകളാണെന്ന് പിഐബി ചൂണ്ടിക്കാട്ടി. മോദിയുടെയും ഗോയലിന്റെയും പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇരുവരും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതും വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്…

Read More

സിക്കിം തുരങ്ക അപകടം; മരിച്ച അനീഷിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

കൊച്ചി: സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന ടണൽ തകർന്ന് അപകടമുണ്ടായത്. വ്യാഴാഴ്‌ചയാണ് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്. സിക്കിമിൽ നിന്ന് ഇന്നലെ ഉച്ചയോടെ മൃതദേഹം റോഡുമാർഗം കൊൽക്കത്തയിലെത്തിച്ചു. അവിടെ വിമാനത്താവളത്തിൽ നോർക്കയുടെ ഇടപെടലിൽ സജ്ജീകരിച്ച മൊബൈൽ യൂണിറ്റിൽ വൈകിട്ട് മൂന്നരയോടെ എംബാം ചെയ്‌തു. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഇന്ന് രാവിലെ 7.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു….

Read More

ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരായ അധിക്ഷേപ പരാമർശം; മേജർ രവിക്ക് വക്കീൽ നോട്ടീസ്

കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്‌മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിസ്‌മയയെ വിമര്‍ശിച്ചുകൊണ്ട് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. ഇതുമായി…

Read More

ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാർ അംഗീകരിച്ചേക്കില്ല; കൂടുതൽ സമരങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ലെന്ന് റിപ്പോർട്ട്. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ചർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) കേന്ദ്രസർക്കാർ അറിയിക്കും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. രാജി ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് സിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. 24 മണിക്കൂറിൽ പാർലമെന്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് വിഷയത്തിൽ ആർഎസ്എസ്…

Read More

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനൊരുങ്ങി കുടുംബം

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. വിദഗ്‌ദ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരിച്ച ദേവാൻഷ് ശൗര്യ. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ…

Read More

കുഴിമന്തി, അൽഫാം പ്രേമികൾക്ക് തിരിച്ചടി; ഇനി പഴയപോലെ ഇവ കിട്ടില്ല

കൊച്ചി: വിറകുകരിക്ഷാമവും വിലക്കയറ്റവും കുഴിമന്തി, അൽഫാം, തന്തൂരി പ്രേമികൾക്ക് നെഞ്ചിടിപ്പാകും. വിറകുകരി ലഭിക്കുന്നത് കുറഞ്ഞതോടെ പ്രിയവിഭവങ്ങളുടെ അളവ് കുറയ്‌ക്കുകയാണ് ഹോട്ടലുകൾ. പാചകവാതകത്തിന് വില വർദ്ധിച്ചതോടെ വിറകിനും കരിക്കും ആവശ്യം വർദ്ധിച്ചതാണ് കരിലഭ്യത കുറയാൻ കാരണം. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വിറകുകരി എത്തുന്നത്. കരി നിർമ്മിക്കാൻ വിറകിന്റെ ലഭ്യത കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ഉത്പാദനം കുറഞ്ഞതോടെ കരിയുടെ വില വർദ്ധിക്കുകയും ഗുണനിലവാരം കുറയുകയും ചെയ്തു. കുഴിമന്തി, അൽഫാം, തന്തൂരി, കബാബ്, ബാർബിക്ക്യൂ ചിക്കൻ, ഗ്രിൽഡ്…

Read More

നീറ്റിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഡി.എം.കെ

ചെന്നൈ: നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. രാജ്യമെമ്പാടും നീറ്റിനെതിരായ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുന്ന നിലയിലാണ് സ്റ്റാലിന്റെ പ്രതികരണം. നീറ്റിനെതിരെ ശബ്ദമുയർത്തിയ ആദ്യത്തെ സംസ്ഥാനം തമിഴ്‌നാടാണ്. നീറ്റ് പരീക്ഷ സമ്പ്രദായം തുടങ്ങുമ്പോൾ ഒന്നിലധികം പ്രവേശന പരീക്ഷകൾ എഴുതുന്നതിന്റെ ഭാരം കുറക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നും കാപിറ്റേഷൻ ഫീസ് സംവിധാനവും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണവും ഇല്ലാതാക്കുമെന്നുമായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാലിതൊന്നും നടപ്പായില്ലെന്ന് മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും സർക്കാർ സ്കൂളുകളിലും ഒന്നാം…

Read More

രക്ഷാപ്രവർത്തന’ കേസ്: എം.ആർ. അജിത്കുമാറിനെതിരെ കേസെടുക്കാൻ സാധ്യത

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ക്രമസമാധാന ചുമതലുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രതിചേർത്ത് കേസെടുക്കാനും സാധ്യത. സസ്പെൻഡ് ചെയ്ത് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ കേസ് അട്ടിമറിക്കുന്നതിന് അജിത്കുമാറിന്‍റെ ഇടപെടൽ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ കോടതിയുടെ നിർദേശാനുസരണമാണ് സർക്കാർ എസ്.ഐ.ടിയെ നിയോഗിച്ച് ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിച്ചത്. ആ സാഹചര്യത്തിൽ എ.ഡി.ജി.പിയുടെ ഇടപെടലുൾപ്പെടെ വ്യക്തമാക്കുന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ കൃത്യവിലോപത്തിന് എ.ഡി.ജി.പിയെ പ്രതിചേർത്ത് കേസെടുക്കേണ്ടിവരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്വമേധയാ കേസെടുത്തില്ലെങ്കിൽ എസ്.ഐ.ടി റിപ്പോർട്ട്…

Read More