‘കുപ്പിയിൽനിന്ന് പുറത്തുവന്ന ഭൂതത്തെ തടയാനാകില്ല’; കോടതി നടപടികൾ വൈറലാക്കുന്നതിന് സുപ്രീംകോടതി വിലക്ക്
ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ അനുമതിയില്ലാതെ സോഷ്യൽമീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രചരിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതിയിലെ സെക്രട്ടറി ജനറലിന്റെയോ ഹൈക്കോടതിയിലെ രജിസ്റ്റാർ ജനറിലെന്റിയോ അനുമതിയില്ലാതെ ഇത്തരം ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്‌ക്കാനോ ധനലാഭത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാൽ, കോടതി നടപടികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിംഗിന് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. കോടതി നടപടികളുടെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽമീഡിയയിൽ…