Headlines

പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ, യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മയാണ് രാജൻ ജോസഫിനെതിരെ വീണ്ടും അടൂർ പൊലീസിൽ പരാതി നൽകിയത്. രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന…

Read More

കടയിൽ ബഹളം വയ്ക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി മനു മണി (27 യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി, ആലുവ ഈസ്റ്റ്, ഇടുക്കി ജില്ലയിലെ കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2020-ൽ…

Read More

പ്രതിയെപിടികൂടാനെത്തിയ പൊലീസ് സംഘത്തെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം

നെയ്യാറ്റിൻകര:  സ്വര്‍ണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിൻതുടർന്ന് പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം.  എസ്.ഐയും കൂടെ രണ്ടു  സിവിൾ പൊലീസും  സഞ്ചരിച്ച ബൈക്കിന് പിന്നിൽ  കാറിടിച്ച് കൊലപ്പെടുത്താനാണ്  ശ്രമംനടത്തിയത്  നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ  എസ്. ഐ അക്ഷയ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നിതിൻ, ആൻ്റണി, എന്നിവർക്കാണ് പരിക്കേറ്റ്. മൂന്ന് പേരെയും നെയ്യാറ്റിൻകര നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം. പ്രതികൾ നെയ്യാറ്റിൻകര നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു.  പ്രതികൾ സഞ്ചരിച്ച…

Read More

ബംഗാൾ ഉൾക്കടലിൽ ബോട്ട് മുങ്ങി 500 മരണം; യാത്രക്കാർ രോഹിങ്ക്യൻ അഭയാർത്ഥികൾ

നേപ്പിദോ: ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികളുമായിപോയ ബോട്ട് മുങ്ങി 500 പേർ മരിച്ചതായി യുഎൻ റിപ്പോർട്ട്. മ്യാൻമറിലെ രാഖൈൻ തീരത്ത് നിന്നും യാത്രതിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. മ്യാൻമറിൽ യുദ്ധവും അക്രമവും രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ച അഭയാർത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നാണ് യുഎൻ അറിയിച്ചത്. അന്താരാഷ്‌ട്ര കുടിയേറ്റ സംഘടനയും ഐക്യരാഷ്‌ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ച് പ്രസ്‌താവനയിറക്കിയത്. യാത്രക്കാരിൽ ഭൂരിഭാഗവും…

Read More

ആദിവാസി വിദ്യാർഥിനിക്ക് ലാപ്ടോപ്പ് ലഭ്യമാക്കി മന്ത്രി

കാസർകോട്: ഡിജിറ്റൽ പഠനസൗകര്യമില്ലാതെ പ്രയാസപ്പെട്ട ആദിവാസി വിദ്യാർഥിനിക്ക് ലാപ്ടോപ്പ് ലഭ്യമാക്കി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസി. ദേലംപാടി പഞ്ചായത്ത് കണ്ണംകോൽ ഉന്നതിയിലെ സിജാകുമാരിക്ക് തിരുവനന്തപുരത്തെ ഓഫീസിൽവെച്ച് മന്ത്രി ലാപ്ടോപ്പ് കൈമാറി. തുടർപഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. ഇതോടൊപ്പം വിദ്യാർഥിനിയുടെ അടിയന്തര ആവശ്യം പരിഗണിച്ച് വീട്ടിൽ പ്രത്യേക പഠനമുറി നിർമിച്ചുനൽകുമെന്നും മന്ത്രി ഉറപ്പുനൽകി. മലവേട്ടുവ വിഭാഗത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യയാളാണ് സിജാകുമാരി. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ ബി.എ. സോഷ്യൽ സയൻസിൽ ഒന്നാം സ്ഥാനത്തോടെയാണീ മിടുക്കി വിജയിച്ചത്. ബി.എഡ്. പഠനം…

Read More

അദാനി കാട്ടിയത് മര്യാദകേട്, പ്രതിപക്ഷം വിഴിഞ്ഞത്തെ പ്രതിസന്ധിയിലാക്കരുത്- വിമർശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതിപക്ഷത്തെ വിമർശിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കരുതെന്നും ഓഹരിക്കൈമാറ്റം ബിസിനസ് തർക്കമായി മാത്രം കാണേണ്ടതാണെന്നും എസ്എൻഡിപി യോഗം മുഖപത്രമായ ‘യോഗനാദ’ത്തിൽ എഴുതിയ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.വിഴിഞ്ഞത്തിന്റെ പേരിൽ രാഷ്ട്രീയ പോര് ഉണ്ടാകരുതെന്നും വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി സർക്കാരും ഉമ്മൻ ചാണ്ടി സർക്കാരും വിഴിഞ്ഞത്തിനുവേണ്ടി എടുത്തിട്ടുള്ള നിലപാടുകളും വെള്ളാപ്പള്ളി നടേശൻ എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായി ഇരു സർക്കാരുകളും…

Read More

വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം’; സതീശൻ ഉമ്മാക്കി കാണിക്കേണ്ടെന്നും എം.എം മണി

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന.കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേനടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’, മണി പറഞ്ഞു.താമസിക്കുന്ന സ്ഥലം 150 വർഷം…

Read More

ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റു മരിച്ചു; വംശീയാക്രമണമെന്ന് കുടുംബം, പ്രതി പിടിയിൽ

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ കിരൺദീപ് കൗർ (24) ആണ് മരിച്ചത്. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള വീട്ടിൽ അതിക്രമിച്ചുകടന്ന് അക്രമി ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കിരൺദീപിനെ അക്രമി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കിരൺദീപിന്റെ ഭർത്താവിന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന് വെളിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വംശീയാക്രമണമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാൽ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഴ്ചകൾക്കു മുൻപാണ് കിരൺദീപ് കൗർ കുഞ്ഞിന് ജന്മംനൽകിയത്. സംഭവത്തിൽ…

Read More

കറുത്ത ശവപ്പെട്ടിക്കുള്ളിലെ ട്രംപിന്റെ ചിത്രവുമായി ഇറാന്റെ ഭീഷണി

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ ഒരു പ്രധാന ചത്വരത്തിൽ ഡൊണാൾഡ് ട്രംപിനെ ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമാകാരമായ ബോർഡ് പ്രത്യക്ഷപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഇംഗ്ലീഷിലും പേർഷ്യനിലുമുള്ള ഭീഷണി സന്ദേശവും ബോർഡിൽ എഴുതിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായ സമയത്താണ് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുത്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നേരെ അമേരിക്കൻ സേന മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. യുഎസിന്റെ ആക്രമണങ്ങൾ…

Read More

പെൺകരുത്തിന്റെ താളവിസ്മയത്തിനായി കാത്തിരിക്കാം ചരിത്രം കുറിക്കാൻ മെഗാ പഞ്ചവാദ്യം

ചാലക്കുടി: പഞ്ചവാദ്യസ്വാദകർക്കു മുമ്പിൽ പെൺതാളത്തിന്റെ സൗന്ദര്യപ്രദർശനത്തിനായി അവർ ഒരുക്കങ്ങൾ തുടങ്ങി. പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഒരു ‘മെഗാ പഞ്ചവാദ്യം’ അരങ്ങേറാൻ ഒരുങ്ങുന്നു. ലോക റെക്കോർഡിലേക്ക് വരെ വഴിതുറന്നേക്കാവുന്ന ഒരുദ്യമത്തിലേയ്ക്കാണ് ഫൗണ്ടേഷൻ മുന്നിട്ടിറങ്ങുന്നത്. ഈ സാംസ്കാരിക വിപ്ലവത്തിന് പിന്നിൽ ജാതി-മത-പ്രായഭേദമന്യേയുള്ള സ്ത്രീശക്തിയുടെ ഒത്തുചേരലാണ് ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവരെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകും. ഈ മഹാസംരംഭത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെട്ട് ഇതിനകം പേര് രജിസ്റ്റർ ചെയ്ത പഠിതാക്കളുടെയും കലാകാരികളുടെയും ആദ്യ യോഗം…

Read More