നദിയിലൂടെ ഒഴുകിയത് 3000 എൽപിജി സിലിണ്ടറുകൾ; മുന്നറിയിപ്പുമായി ഭരണകൂടം
മുംബയ്: മഹാരാഷ്‌ട്രയിലുണ്ടായ കനത്ത മഴയിൽ റായ്‌ഗഡ് ജില്ലയിലെ എൽപിജി പ്ലാന്റിൽ വെള്ളം കയറി. എൽപിസിഎൽ പാതാൾഗംഗ എൽപിജി ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് ഇരച്ചുകയറിയ പ്രളയജലത്തിൽ ഏകദേശം 3000 സിലിണ്ടറുകളാണ് ഒഴുകിപ്പോയത്. പാതാൾഗംഗ നദിയിലൂടെ ആയിരക്കണക്കിന് സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനത്ത മഴയിൽ പ്ലാന്റിന്റെ സംരക്ഷണഭിത്തി തകർന്നതോടെയാണ് പ്രളയജലം പ്ലാന്റിനുള്ളിലേക്ക് കയറിയത്. ഇതോടെ സിലിണ്ടറുകൾ പാതാൾഗംഗ നദിയിലേക്കും ഖർപഡ ക്രീക്കിലേക്കും ഒഴുകിപ്പോയെന്ന് അധികൃതർ പറയുന്നു. ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറഞ്ഞിരിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി….