പൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകള്‍,മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം/കോഴിക്കോട്: രണ്ട് കുട്ടികളടക്കം മലപ്പുറത്തും കോഴിക്കോട്ടുമായി മൂന്ന് പേര്‍ മുങ്ങിമരിച്ചു. മലപ്പുറം അരീക്കോട് സഹോദരങ്ങളായ വിദ്യാര്‍ഥികളാണ് കുളത്തില്‍ മുങ്ങി മരിച്ചത്. ചോലയില്‍ വീട്ടില്‍ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഫിയ, മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഫ്‌നാന്‍ എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. കുട്ടികള്‍ മടങ്ങിയെത്താതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് തിരുവങ്ങൂരില്‍ വിദ്യാര്‍ഥി പാറക്കുളത്തില്‍ മുങ്ങി മരിച്ചു. അത്തോളി സ്വദേശി വിഘ്‌നേഷ് (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

 

Leave a Reply

Your email address will not be published. Required fields are marked *