Headlines

കാർ മരത്തിലിടിച്ച് അപകടം; വാഹനത്തിന്റെ നമ്പർപ്ളേറ്റ് കാണാനില്ലെന്ന് വിവരം

കൊച്ചി: കാർ മരത്തിലിടിച്ച് അപകടം. കൊച്ചി ചക്കരപ്പറമ്പിൽ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. ദേശീയ പാത 66ന് സമീപത്തെ സർവീസ് റോഡിലെ രണ്ട് മരങ്ങളെ ഇടിച്ചതിനുശേഷം വലിയൊരു മരത്തിലിടിച്ച് കാർ നിൽക്കുകയായിരുന്നു കാറിൽ രണ്ട് യാത്രക്കാരുണ്ടായിരുന്നുവെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം കാറിൽ നമ്പർപ്ളേറ്റ് ഇല്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കാറിന്റെ മുൻവശം തകർന്ന നിലയിലായതിനാൽ നമ്പർപ്ളേറ്റ് കാണാൻ സാധിക്കില്ല. പിൻഭാഗത്തെ നമ്പർപ്ളേറ്റ് ഇളക്കി മാറ്റിയ നിലയിലാണുള്ളത്. അതിനാൽതന്നെ തട്ടിപ്പുമായി ബന്ധപ്പെട്ടാണോ അപകടമുണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു.

Read More

ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡലാക്കും; ഇതിനായി 1000 കോടി വേണമെങ്കിലും ചെലവാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലാക്കി മാറ്റുമെന്നും ഇതിനായി ആയിരം കോടി രൂപ വേണമെങ്കിലും ചെലവാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. അഖില ഭാരത അയ്യപ്പ സേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും തീർത്ഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കി മാറ്റും. തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്‌ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ അതിനുള്ള നടപടികൾ ആരംഭിക്കും. തെലങ്കാന…

Read More

അറസ്റ്റ് ചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണം; മനസിലാകുന്ന ഭാഷയിലും വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അറസ്റ്റിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലാകുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം കാരണങ്ങൾ നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. കാരണം രേഖാമൂലം നൽകാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഭരണഘടനയുടെ 22(1) അനുച്ഛേദപ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം അറിയിച്ചില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദ്രൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ അന്വേഷണ ഏജൻസി…

Read More

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; 15കാരൻ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. നാഗ വിഭാഗത്തിൽപ്പെട്ട 15 വയസുകാരൻ അജ്ഞാത സായുധ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ തമേയിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തമേയി സബ് ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻ.കെ. മഹിൽലാക്ബൗവിന്റെ മകൻ എൻ.കെ. വിഫെൻബൗവാണ് മരിച്ചത്. ആക്രമണത്തിനിടെ ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിച്ചു. വടക്കൻ തമെങ്‌ലോങ്ങിലെ ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് കൊലപാതകം വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.

Read More

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികളെ സംഘംചേർന്ന് ആക്രമിച്ചു, പെൺക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

പാട്‌ന: പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്. രാത്രിസമയം ഒന്നിച്ച് സഞ്ചരിച്ചതിനാണ് സംഘത്തിലുള്ളവർ പത്താം ക്ലാസുകാരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആക്രമിക്കാൻ തുടങ്ങിയത്. ഒരു സംഘം യുവാക്കൾ റോഡിൽവച്ച് പെൺകുട്ടിയെ തടയുന്നതും ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ ചില യുവാക്കൾ മോശമായി സ്‌പർശിക്കുന്നതും റോഡിലൂടെ വലിച്ചിഴയ്‌ക്കുന്നതും വീഡിയോയിൽ കാണാം. പെൺകുട്ടിയുടെ സുഹൃത്തായ ആൺകുട്ടി അക്രമികൾക്ക് പിറകെ ഓടിയാണ് പെൺകുട്ടിയെ…

Read More

ബുർഖ, നിഖാബ് എന്നിവയ്ക്ക് നിരോധനമേർപ്പെടുത്താൻ ഇറ്റലി; വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിനും പരിധി

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന ബുർഖ, നിഖാബ് എന്നീ വസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്താനുള്ള നീക്കവുമായി പ്രധാനമന്ത്രി ജോർജിയ മെലോനി. സ്‌കൂളുകളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നതായി മെലോനി വ്യക്തമാക്കി. സ്കൂളുകളിൽ ബുർഖ, നിഖാബ് എന്നിവ നിരോധിക്കുന്നതിനുള്ള നടപടി ഉടൻതന്നെ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മെലോനി പറഞ്ഞു. വിദേശ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്ന നിർദേശവും സർക്കാരിന്റെ ആലോചനയിലുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പരിധി എത്രയാണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല….

Read More

ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് മടങ്ങവേ

കൊച്ചി: ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ സ്വദേശി വിന്റുമോൾ (31) ആണ് മരിച്ചത്. ലാബ് ടെക്‌നീഷ്യനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു അപകടം. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം വടക്കൻ പറവൂർ തുരുത്തിപ്പുറത്താണ് അപകടമുണ്ടായത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു വിന്റു. അപകടസമയം ബസിന്റെ ഡോർ തുറന്ന് കിടന്നിരുന്നോയെന്നതിൽ വ്യക്തതയില്ല. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

പ്രവാസികൾക്ക് സന്തോഷവാർത്ത; നിങ്ങൾ ആഗ്രഹിച്ച മാറ്റം രണ്ട് ദിവസത്തിനകം

അബുദാബി: പ്രവാസികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് താമസക്കാരുള്ള രാജ്യമാണ് യുഎഇ. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതികഠിനമായ ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പലപ്പോഴും 51 ഡിഗ്രി സെൽഷ്യസ് വരെ രാജ്യത്തെ താപനില എത്തിയിരുന്നു. എന്നാൽ, കൊടുംചൂടിൽ നിന്ന് യുഎഇയിലെ താമസക്കാർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സെപ്‌തംബർ 23 ബുധനാഴ്‌ച മുതൽ രാജ്യത്ത് ശരത്‌കാലം ആരംഭിക്കുമെന്നാണ് വിവരം. പുലർച്ചെ 4.05ന് കിഴക്കൻ ആകാശത്ത് ജെമിനി, ടോറസ്, ലിയോ എന്നീ രാശികളും സിറിയസ്, കനോപ്പസ്, പ്ലിയാഡസ് എന്നീ നക്ഷത്രസമൂഹങ്ങളും തെളിയുന്നതോടെ…

Read More

കർണാടകയിൽ വ്യാജമരുന്ന് റാക്കറ്റ്; 16 ഫാർമസി ലൈസൻസുകൾ റദ്ദാക്കി

ബെംഗളൂരു: കർണാടകയിലെ ബിഡടിയിൽ കണ്ടെത്തിയ വ്യാജമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് 16 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. എട്ട് ഫാർമസികളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വ്യാജമരുന്നുകളുടെ വിതരണത്തിലും സപ്ലൈയിലും പങ്കാളികളായ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഓഗസ്റ്റ് 18-ന് ബിഡടിയിലെ കുരുബരകേരനഹള്ളിയിലുള്ള ഫാംഹൗസിൽ കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡിലാണ് റാക്കറ്റ് കണ്ടെത്തിയത്. ഇവിടെനിന്ന് ഏകദേശം 5.05 കോടി രൂപ വിലമതിക്കുന്ന വ്യാജമരുന്നുകളും പാക്കേജിംഗ് സാമഗ്രികളും യന്ത്രങ്ങളും പിടിച്ചെടുത്തിരുന്നു. മരുന്നുകൾ നിയമവിരുദ്ധമായി റീപാക്ക്…

Read More

പുതിയ ലുക്കിൽ പാകിസ്ഥാൻ എയർലൈൻസ്; യൂണിഫോം മാറ്റിയിട്ട് കാര്യമില്ല, ആദ്യം വിമാനം നന്നാക്കൂ എന്ന് സോഷ്യൽ മീഡിയ

ഇസ്ളാമാബാദ്: പത്ത് വർഷത്തിനുശേഷം ജീവനക്കാർക്കായി പുതിയ യൂണിഫോം അവതരിപ്പിച്ച് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ യൂണിഫോം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ സോഷ്യൽ മീഡിയയിൽ പുതിയ യൂണിഫോമിന്റെ ലുക്കിനെപ്പറ്റിയൊന്നുമല്ല ചർച്ച. യൂണിഫോം മാറ്റുന്നതിനേക്കാൾ യാത്രക്കാരുടെ സൗകര്യങ്ങളും വിമാനങ്ങളുടെ നിലവാരവും മെച്ചപ്പെടുത്താനാണ് ശ്രദ്ധ നൽകേണ്ടതെന്നാണ് പലരും പ്രതികരിക്കുന്നത്. ഈ മാസം 16ന് ഒമ്പത് ഡിസൈനർമാർ പങ്കെടുത്ത ഫാഷൻഷോയിലാണ് പുതിയ യൂണിഫോം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അവതരിപ്പിച്ചത്. പാകിസ്ഥാനിലെ പ്രമുഖ ഡിസൈനർമാരുടെ നിർദേശങ്ങളും പങ്കാളിത്തവും ഉൾപ്പെടുത്തിയാണ്…

Read More