Headlines

വിനുമോഹനും വിദ്യയും വിഹാഹമോചിരായി; വേർപിരിഞ്ഞത് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരജോഡികൾ

മലയാളസിനിമയിലെ താരദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഇരുവരും തമ്മിൽ വേർപിരിയുന്നുവെന്ന് ഏറെ നാളുകളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി ഇവർ പിരിഞ്ഞ് താമസിക്കുന്ന ഇരുവരും ദാമ്പത്യബന്ധം അവസാനിപ്പിച്ചത് പരസ്‌പര സമ്മതത്തോടെയാണെന്നാണ് സൂചന. 2013ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ഇവർ. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇരുവരും അടുത്തിടെ ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവച്ചിരുന്നില്ല. പിന്നാലെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിനു…

Read More

അഞ്ച് ഓവർ പോരാട്ടത്തിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ ചരിത്ര വിജയം; ആവേശഭരിതമായി ജപ്പാനെതിരായ ട്വന്റി 20

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ജപ്പാനെതിരായ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ ആവേശ വിജയം. മഴമൂലം അഞ്ച് ഓവർ വീതമായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 32 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ജപ്പാന് അഞ്ച് ഓവറിൽ 30 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ ഇന്ത്യ രണ്ട് റൺസിന്റെ ചരിത്ര വിജയം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ജപ്പാൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യൻ ബാറ്റർമാർക്ക് കാര്യമായി…

Read More

‘ബട്ടർസ്‌കോച്ച് ഐസ്‌ക്രീം വർഷങ്ങളായി പൊതുജനങ്ങളെ വഞ്ചിക്കുന്നു’; ചേരുവകൾ വിശദീകരിച്ച് നടിയുടെ കുറിപ്പ്

ഐസ്‌ക്രിം, കേക്ക്, പുഡ്ഡിംഗ് തുടങ്ങിയവയിലെ സ്ഥിരസാന്നിദ്ധ്യമാണ് ബട്ടർസ്‌കോച്ച്. എന്നാൽ, 'ബട്ടർസ്‌കോച്ച്' എന്ന പേരിന്റെ യഥാർത്ഥ അർത്ഥം എന്താണ്? ബട്ടർ, സ്‌കോച്ച് എന്നിവയുമായി ഈ ഫ്ലേവറിന് എന്താണ് ബന്ധം?. ഇത്തരമൊരു കൗതുകകരമായ ചോദ്യമാണ് നടി താര ദേശ്‌പാണ്ഡെ സോഷ്യൽ മീഡിയയിൽ ഉയർത്തിയത്. ബട്ടർസ്‌കോച്ച് ഐസ്‌ക്രീം വർഷങ്ങളായി ആളുകളെ വഞ്ചിക്കുകയാണെന്നും അതിൽ ബട്ടറോ സ്‌കോച്ചോ അടങ്ങിയിട്ടില്ലെന്നും താരം തമാശയായി കുറിച്ചു. 'ഷോക്കിംഗ്' ബട്ടർസ്‌കോച്ച് ഐസ്‌ക്രീം വർഷങ്ങളായി പൊതുജനങ്ങളെ വഞ്ചിക്കുകയാണ്. അതിൽ വെണ്ണയുമില്ല, സ്‌കോച്ചുമില്ല. ആരെങ്കിലും തുക്കാറാം മുണ്ടയെ അറിയിക്കാമോ?' എന്നായിരുന്നു…

Read More

വന്ദേമാതരം വിവാദം: കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി; ടി.എം. കൃഷ്ണയുടെ ഹർജി

ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. പ്രമുഖ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971ലെ നിയമത്തിൽ 2026ൽ വരുത്തിയ ഭേദഗതിയിലെ സെക്ഷൻ 3ന്റെയും ജനുവരി 28, ജൂലൈ…

Read More

റേഞ്ച് റോവർ വിവാദം: മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു, യാത്ര പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ

തിരുവനന്തപുരം: വിവാദമായ റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു. റേഞ്ച് റോവർ യാത്രയ്ക്ക് പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെയെന്നാണ് വിവരം. വാഹനം അനുവധിച്ചത് ഒരൊറ്റ തവണ കണ്ണൂരിൽ നിന്ന് കൂർഗിലേയ്ക്ക് പോകാനാണെന്നും ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. പതിമൂന്നാം നമ്പർ ഉള്ള ഈ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡോ സ്റ്റിക്കറോ പതിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതും അതിന്മേൽ ഉയർന്നുവന്ന സുരക്ഷാ-വകുപ്പുതല…

Read More

‘അയാൾ ഇന്ത്യൻ ബൗളിംഗ് നിരയിലെ സച്ചിൻ ടെൻഡുൽക്കർ’; ധോണിയുടെ വാക്കുകൾ വീണ്ടും ഏറ്റെടുത്ത് ആരാധകർ

ചെന്നൈ: മുൻ ഇന്ത്യൻ സൂപ്പർ പേസ് ബൗളറായിരുന്ന സഹീർഖാനെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) പുതിയ ഹെഡ് കോച്ചായി നിയമിച്ചതിന് പിന്നാലെ എം എസ് ധോണിയുടെ പഴയ പരാമർശം വീണ്ടും ചർച്ചയാകുന്നു. 2012ൽ സഹീറിനെ പ്രശംസിച്ചുകൊണ്ട് ധോണി നടത്തിയ പരാമർശമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അന്നത്തെ ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന ധോണി കരിയറിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയ സഹീറിന് നൽകിയ പിന്തുണയാണ് വീണ്ടും ച‌ർച്ചയാകുന്നത്. 'ഇന്ത്യൻ ബൗളിംഗ് നിരയിലെ സച്ചിൻ ടെൻഡുൽക്കർ' എന്നാണ് ധോണി സഹീറിനെ വിശേഷിപ്പിച്ചത്….

Read More

സോപ്പ് മുതൽ പേസ്റ്റ് വരെ, ഇനി വലിയ മാറ്റം വരുന്നു; വാങ്ങുന്നതിന് മുമ്പ് പാക്കേജിംഗ് ശ്രദ്ധിക്കൂ

ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ തുടങ്ങിയവ മാത്രമല്ല, ചർമസംരക്ഷണ വസ്‌തുക്കളും ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം വസ്‌തുക്കൾ 'വെജിറ്റേറിയൻ' ആണോ അതോ 'നോൺ-വെജിറ്റേറിയൻ' ആണോയെന്ന് നിങ്ങൾക്ക് അറിയാമോ? പലർക്കും ഗുരുതര ചർമ രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും വരാൻ കാരണം ഈ തിരിച്ചറിവില്ലാത്തതാണ്. എന്നാൽ, ഈ പ്രശ്‌നത്തിന് ഉടൻ പരിഹാരമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പാക്ക് ചെയ്‌ത ടോയ്‌ലറ്ററികളിലും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും 'വെജിറ്റേറിയൻ', 'നോൺ-വെജിറ്റേറിയൻ' ചിഹ്നങ്ങൾ പാക്കേജിന്റെ പ്രധാന ഭാഗത്ത് വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാക്കളോടും…

Read More

350 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ബുള്ളറ്റ് ട്രെയിൻ; യാത്രക്കാർ കാത്തിരിക്കേണ്ടത് നാല് വർഷം

ന്യൂഡൽഹി: രാജ്യം അതിവേഗ ട്രെയിൻ പദ്ധതികൾ യഥാർത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ലോക ഭൂപടത്തിൽ അതിവേഗ ട്രെയിനുകളുടെ വളർച്ച അതിവേഗമാണ്. ചൈനയും ജപ്പാനും ഇതിനോടകം തന്നെ വിപ്ലവപരമായ കണ്ടുപിടിത്തങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യ ആദ്യത്തെ അതിവേഗ ട്രെയിൻ നിർമ്മിക്കുമ്പോൾ തന്നെ മണിക്കൂറിൽ 350 കിലോ മീറ്റർ വേഗം കൈവരിക്കുന്ന മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ആരംഭിച്ച വിവിധ ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം? ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2030…

Read More

സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം; നടി മഞ്ജു വാര്യർക്ക് പിന്തുണ പ്രഖ്യാപിച്ച് കെ കെ ശൈലജ

കൊച്ചി: നടി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്നതുൾപ്പെടെയുള്ള സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾക്കെതിരെ മുതിർന്ന സിപിഎം നേതാവ് കെ കെ ശൈലജ. മഞ്ജുവിനെതിരെ സനൽകുമാർ നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് ശൈലജ വിമർശിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മലയാളത്തിന്റെ…

Read More

അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഹനുമാൻ പ്രതിമ

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയെച്ചൊല്ലിയുള്ള വംശീയ രാഷ്ട്രീയ തർക്കവും വിവാദവും ശക്തമാകുന്നു. പ്രമുഖ തീവ്ര വലതുപക്ഷ യൂട്യൂബറായ ജെസ്സി ഹ്യൂസ് ഹനുമാൻ പ്രതിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടത്തിയ വിദ്വേഷ പരാമർശമാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചാൽ ഇതൊക്കെ തകർക്കുമെന്നായിരുന്നു ഹ്യൂസിന്റെ വിവാദപരാമർശം. ഈ പരാമർശത്തിനെതിരെ യുഎസിലെ ഹിന്ദുസംഘനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രംബാക്കിനിൽക്കെ ഹനുമാൻ പ്രതിമയെ രാഷ്ട്രീയ ആയുധമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി….

Read More