Headlines

നമ്മൾ മനുഷ്യരെപ്പോലെ ബുദ്ധിയുള്ളവരാണ് കാക്കകൾ, കണക്കിലെ എണ്ണവും മറ്റും അവ മനസിലാക്കുമെന്നതിന് തെളിവ്

നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ബാലപാഠ കഥകളിലും സാരോപദേശ കഥകളിലുമെല്ലാം സ്ഥിരം കഥാപാത്രമാണ് കാക്കകൾ. കൂട്ടിൽ കുയിൽ മുട്ടയിട്ടതറിയാത്ത കഥയിലെ പോലെ അത്ര ബുദ്ധിയില്ലാത്ത ഒരു പക്ഷിയൊന്നുമല്ല കാക്കകൾ. മനുഷ്യർ ഒരുനാൾ ഇല്ലാതെപോയാൽ ഈ ഭൂമിയിൽ പ്രധാന ജീവിവർഗമായി മാറാവുന്നത്ര ബുദ്ധിശാലികളാണ് കാക്കകൾ എന്നാണ് ശാസ്‌ത്രലോകം പോലും കണക്കുകൂട്ടുന്നത്. ജർമ്മനിയിലെ ട്യുബിൻജൻ സർവകലാശാലയിലെ നാഡീരോഗ വിദഗ്ദ്ധനായ ആൻഡ്രിയാസ് നീഡർ അടുത്തിടെ നടത്തിയ പഠനത്തിൽ കാക്കകളെക്കുറിച്ച് അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തി. അവയ്‌ക്ക് ജ്യാമിതീയ രൂപങ്ങളെ തിരിച്ചറിയാനും പരിഹരിക്കാനും കഴിയും….

Read More

മലപ്പുറത്ത് കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചില്‍ ; അഞ്ചുപേര്‍ മരിച്ചതായി സ്ഥിരീകരണം

മലപ്പുറം: ചോക്കാട് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി. ഒരാള്‍ക്കായി തെരച്ചില്‍. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തുക യായിരുന്നു. ടികെ നഗറില്‍ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. കാണാതായ ഒരാൾക്കായി വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിന് സമീപം തിരച്ചില്‍ തുടരുകയാണ്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട്…

Read More

ഹെലികോപ്‌ടര്‍ കരാര്‍ തുടരുമോ? മണിക്കൂറിന്‌ 4 ലക്ഷം ചോദിച്ച്‌ കമ്പനി

തിരുവനന്തപുരം: മുന്‍സര്‍ക്കാര്‍ പോലീസിനു വേണ്ടി വാടകയ്‌ക്കെടുത്ത്‌ വിവാദത്തിലായ ഹെലികോപ്‌ടര്‍, കരാറില്‍ മാറ്റംവരുത്തി തുടര്‍ന്നും ഉപയോഗിക്കാന്‍ നീക്കം. മാസംതോറും നിശ്‌ചിതവാടകയ്‌ക്കു പകരം, പറക്കുന്ന സമയത്തിന്‌ മാത്രം പണം നല്‍കിയാല്‍ മതിയെന്ന തരത്തില്‍ കരാര്‍ മാറ്റിയേക്കും. ഒരുമണിക്കൂര്‍ പറക്കാന്‍ നാലുലക്ഷം രൂപയാണ്‌ ഹെലികോപ്‌റ്റര്‍ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്‍ ആവശ്യപ്പെടുന്ന നിരക്ക്‌. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉടന്‍ അന്തിമതീരുമാനമെടുക്കും.മാവോയിസ്‌റ്റ്‌ സാന്നിധ്യമുള്ള വനമേഖലകളിലെ നിരീക്ഷണം, തീരനിരീക്ഷണം, അടിയന്തര രക്ഷാപ്രവര്‍ത്തനം, അവയവദാനവുമായി ബന്ധപ്പെട്ട യാത്രകള്‍, വി.ഐ.പി. യാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്‌ടറാണ്‌ ഒന്നാം…

Read More

കാര്‍ഗോ നീക്കത്തിന്‌ കെ.എസ്‌.ആര്‍.ടി.സി.

തിരുവനന്തപുരം: കാര്‍ഗോ സേവനങ്ങള്‍ പരീക്ഷിക്കാന്‍ കെ.എസ്‌.ആര്‍.ടി.സി. ഇതിനായി ഏഴ്‌ മുതല്‍ എട്ട്‌ ടണ്‍ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച്‌ വാഹനങ്ങള്‍ ലീസ്‌ വ്യവസ്‌ഥയില്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.രാജ്യത്തെ വിവിധ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷനുകള്‍ വിജയകരമായി നടപ്പാക്കിവരുന്ന കാര്‍ഗോ സേവനമാതൃക പഠിച്ചാണ്‌ കെ.എസ്‌.ആര്‍.ടി.സിയും ഈ വഴിക്ക്‌ തിരിയുന്നത്‌. ആന്ധ്ര, തെലങ്കാന, രാജസ്‌ഥാന്‍ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷനുകള്‍ കാര്‍ഗോ സംവിധാനത്തിലൂടെ മികച്ച വരുമാനം നേടുന്നുണ്ട്‌. വിവിധ സംസ്‌ഥാനങ്ങളിലെ കാര്‍ഗോ സേവനങ്ങളുടെ പ്രവര്‍ത്തനരീതി, സാധ്യതകള്‍ എന്നിവ പഠിക്കാന്‍ മന്ത്രി…

Read More

മഴക്കലിയില്‍ 6 മരണം; കോട്ടയത്തും ഇടുക്കിയിലും മണ്ണിടിച്ചില്‍, മലപ്പുറത്ത്‌ അഞ്ചുപേരെ കാണാതായി

മൂന്നാര്‍/കോട്ടയം/മലപ്പുറം: സംസ്‌ഥാനത്ത്‌ കനത്ത മഴയും മണ്ണിടിച്ചിലും ആറ്‌ ജീവന്‍ അപഹരിച്ചു. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലില്‍ നാല്‌ മരണം. മലപ്പുറത്ത്‌ ഒഴുക്കില്‍പ്പെട്ട്‌ രണ്ടുപേര്‍ മരിച്ചു. ഒരു സ്‌ത്രീ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി. കനത്ത മഴയ്‌ക്കിടെ ഇടുക്കി വട്ടവടയില്‍ മണ്ണിടിഞ്ഞ്‌ കൊട്ടാക്കമ്പൂര്‍ സ്വദേശികളായ ബാലകൃഷ്‌ണന്‍ (47), സഹോദരി ചിന്നു (38) എന്നിവരാണ്‌ മരിച്ചത്‌. സ്‌ഥലത്തുണ്ടായിരുന്ന ബാലകൃഷ്‌ണന്റെ ഭാര്യ മാരിയമ്മയ്‌ക്ക്‌ പരുക്കേറ്റു. മാരിയമ്മയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകളായി തുടര്‍ന്ന കനത്ത മഴയ്‌ക്കിടെ കൃഷിയിടത്തിലെ താല്‍ക്കാലിക ഷെഡിനു മുകളിലേക്കു മണ്ണും…

Read More

സെമിത്തേരികളിൽ നിന്ന് പതിവായി ഗ്രാനൈറ്റ് മോഷണം പോകുന്നു,​ പ്രതികൾ പിടിയിലായതോടെ സത്യം പുറത്ത്

പത്തനംതിട്ട : മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയ സംഘം ഒടുവിൽ പിടിയിൽ. മല്ലപള്ളിയിൽ ഗ്രാനൈറ്റ് വില്പന നടത്തിവന്ന തമിഴ്‌നാട് സ്വദേശി ജലാൽ സുന്ദർ,​ പശ്ചിമ ബംഗാൾ സ്വദേശി സുർജിത്,​ മലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് കീഴ്‌വായ്പൂർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ജലാൽ സുന്ദറാണ് കടയുടമ. വിപണിയിൽ ഗ്രാനൈറ്റിന് ക്ഷാമം നേരിട്ടതോടെയാണ് ഇവർ പള്ളി സെമിത്തേരികളിൽ മോഷണത്തിനിറങ്ങിയത്. ഒരു പള്ളിയിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച് തൊട്ടടുത്ത…

Read More

പിച്ച് റോളർ ഇടുപ്പിലൂടെ കയറിയിറങ്ങി; മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരത്തിന് അത്ഭുത രക്ഷ

ബാങ്കോക്ക്: മൈതാനത്തെ പുല്ല് നിരപ്പാക്കാൻ ഉപയോഗിക്കുന്ന പിച്ച് റോളർ കാലിലൂടെ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആൻഡ്രോസ് ടൗൺസെൻഡ്. തായ്‌ലൻഡ് ലീഗ് വണ്ണിൽ പി.ടി. പ്രചുവാപിനായുള്ള മത്സരത്തിന് മുന്നോടിയായുള്ള വാംഅപ്പിനിടെയായിരുന്നു സംഭവം. പന്ത് ഉയർത്തി പിന്നിലേക്ക് നീങ്ങാൻ ശ്രമിച്ച ആൻഡ്രോസ് പിച്ച് റോളറിന്റെ മുന്നിലേക്കായിരുന്നു വീണത്. ഇതിനിടെ ഡ്രൈവർ ശ്രദ്ധമാറ്റിയതോടെ വാഹനം താരത്തിന്റെ കാലുകളിലൂടെയും ഇടുപ്പിലൂടെയും കയറിയിറങ്ങി മുന്നോട്ടുപോയി. ഇതുകണ്ട് സഹതാരങ്ങൾ തലയിൽ കൈവച്ചു പോയെങ്കിലും വലിയ പരിക്കുകളൊന്നുമേൽക്കാതെ താരം രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ…

Read More

പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു,​ ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് പിന്നിൽ ഈ കാരണങ്ങൾ

കോഴിക്കോട്: ചൂട് കൂടുന്നതിനെ തുടർന്ന് ജില്ലയിൽ പാൽ ഉത്പാദനം ഗണ്യമായി കുറയുന്നു. പശുക്കളിലെ താപ സമ്മർദ്ദം കാരണമാണിത്. സങ്കരയിനം പശുക്കൾക്ക് ചൂട് താങ്ങാനുള്ള ശേഷി കുറവാണ്. കഴിഞ്ഞ ജൂലായിനെ അപേക്ഷിച്ച് ഓഗസ്റ്റിൽ 3,665 ലിറ്ററിന്റെ പ്രതിദിന കുറവാണ് ഉണ്ടായിട്ടുള്ളത്. സാധാരണ ഒരു പശുവിൽ നിന്ന് പ്രതിദിനം 16 മുതൽ 20 ലിറ്റർ വരെ പാൽ കിട്ടിയിരുന്നതിൽ രണ്ട് മുതൽ നാല് ലിറ്റർ വരെയാണ് കുറവുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം പാൽ ഉത്പാദനം കുറവെന്നാണ് ക്ഷീര വികസന…

Read More

ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്‌ക്ക് മൂന്നാം മെഡൽ നേട്ടം, ഷൂട്ടിംഗ് പുരുഷവിഭാഗത്തിൽ വെള്ളി മെഡൽ

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. ഇന്ന് പുരുഷന്മാരുടെ 10 മീറ്റർ എയർ‌ റൈഫിളിൽ ഇന്ത്യൻ ടീം വെള്ളി മെഡൽ നേടി. ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ, രുദ്രാൻക്ഷ് പട്ടേൽ എന്നിവരടങ്ങുന്ന ടീമാണ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. ടീം ടോട്ടലിൽ ഇന്ത്യ 1890.1 പോയിന്റാണ് നേടിയത്. ചൈനയാണ് സ്വർണം നേടിയത്. 1899 ആണ് ചൈനയുടെ നേട്ടം. 1882.5 പോയിന്റോടെ ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തെത്തി. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോഡോടെയായിരുന്നു…

Read More

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ

കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലാക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് യാത്രയ്ക്കിടെ അപകടം സംഭവിച്ചത്. കൊച്ചിയിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്. രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് റോഡിൽ മുഖമടിച്ചുവീണ് പരിക്കേറ്റിരുന്നു. അപകടം കണ്ട ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി. പരിക്കേറ്റയാളെ ആശുപത്രിയിലാക്കാൻ മുഖ്യമന്ത്രി പോലീസുകാർക്ക് നിർദേശം നൽകി….

Read More