ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ പനിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജപ്പൂര ജില്ലാ ജയിലിലായിരുന്നു പ്രശാന്ത് റിമാൻഡിൽ കഴിഞ്ഞിരുന്നത്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മെഡിക്കൽകോളേജിലെ ജെറിയാട്രിക് വാർഡിലേക്ക് മാറ്റിയത്. മറ്റ് പരിശോധനങ്ങൾ നടത്തിവരികയാണ്. ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിലാണ് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കേസിലെ പതിനേഴാം പ്രതിയാണ്. 2019ൽ ദ്വാരപാലക ശിൽപ്പത്തിൽ നിന്ന്…

Read More

തൃശൂരിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പ്ലാഴി – വാഴക്കാട് സംസ്ഥാന പാതയിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ (42), പാലക്കാട് മണ്ണാർക്കാട് സ്വദേശി ജോസഫ് (53) എന്നിവരാണ് മരിച്ചത്. കടയുടമ നെയ്ത്തുകുളങ്ങര വീട്ടിൽ ശശിധരൻ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേലക്കോട് സെന്റിന് സമീപത്തെ വളവിൽ വച്ച് മിൽമ പാൽ കയറ്റിവന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടർന്ന്…

Read More

അതിമനോഹരം’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ ഓണം സ്‌പെഷ്യൽ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ പൊലീസ് യൂണിഫോമിൽ ബുള്ളറ്റിൽ ഇരിക്കുന്ന മാസ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ‘എല്ലാവർക്കും അതിമനോഹരമായ ഓണാശംസകൾ’- എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും…

Read More

നേപ്പാളിലെ മിന്നൽ പ്രളയം: കാണാതായ 384 പേരിൽ 105 ഇന്ത്യക്കാരും,​ മരണസംഖ്യ 16 ആയി

കാഠ്‌മണ്ഡു : നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 16 ആയി ഉയർന്നു. പ്രളയത്തിൽ 384 പേരെ കാണാതായി. ഇതിൽ 105 പേർ ഇന്ത്യക്കാരാണ്. കാണാതായവരിൽ 32 പൊലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ഇന്ത്യക്കാരുടെ സഹായത്തിനായി നേപ്പാളിലെ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്. (+977 985 131 6807, +977 970 910 7500). അതേസമയം ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം കനത്ത നാശം വിതച്ചത്. ഗ്രാമങ്ങളും…

Read More

നായകനും നായികയുമായി ജയറാമും സിമ്രാനും

ജയറാമും സിമ്രാനും ആദ്യമായി നായകനും നായികയുമാകുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രം എസ്.വൈ. ഗൗതമരാജ് സംവിധാനം ചെയ്യുന്നു.ചെന്നൈയിൽ ചിത്രത്തിന്റെ പൂജയോടെ തുടക്കം കുറിച്ചു. തൊണ്ണൂറുകളിലെയും ടു കെയിലെയും ജെൻസികളെയും ഒന്നിപ്പിക്കുന്ന ചിത്രം വൈറ്റ് കാർപെറ്റ് ഫിലിംസും റെഡാക്ടഡ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. നടൻ ആര്യയുടെ ദ ഷോ പീപ്പിൾ ആണ് ചിത്രം അവതരിപ്പിക്കുന്നത്. കമൽഹാസൻ ചിത്രം പഞ്ചതന്ത്രത്തിൽ ജയറാമും സിമ്രാനും ഒരുമിച്ചതാണ്. എന്നാൽ ചിത്രത്തിൽ ജയറാമിന്റെ നായിക ഉർവശിയും കമൽഹാസിന്റെ നായിക സി മ്രാനും…

Read More

ചായകുടിച്ചു നിന്നവരുടെ മേൽ ടാങ്കർ ലോറി പാഞ്ഞുകയറി; രണ്ടു മരണം

തൃശൂ‍ർ: ചേലക്കോട് നിയന്ത്രണംവിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് ചേലക്കോട്ടിൽ വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ…

Read More

സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും ഉത്സവം: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ. ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നേരത്തെ, രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മുവും ഓണാശംസകൾ നേർന്നിരുന്നു. ഓ​ണം പ്ര​കൃ​തി​യോ​ടു​ള്ള ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​മാ​ണ്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക്…

Read More

ആർ.എസ്.എസ് റാലിക്കെതിരെ സൊഹ്റാൻ മംദാനി; ‘ന്യൂയോർക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ പിന്തുണക്കില്ല

വാഷിങ്ടൺ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ന്യൂയോർക്കിൽ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ മേയർ സൊഹ്റാൻ മംദാനി. ഈ റാലിയെ താൻ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ സ്വകാര്യ സ്വഭാവമുള്ള ഇത്തരം പരിപാടികൾ റദ്ദാക്കാൻ നഗരഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് സംശയമാണെന്നും വ്യക്തമാക്കി. ആഗസ്റ്റ് 29ന് മാൻഹട്ടനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദു അമേരിക്കൻ സമൂഹത്തെ ഒരുമിപ്പിച്ച് നിർത്തുന്നതിനായി ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘യൂനിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക പൈതൃകവും അന്തർമത ഐക്യവും പ്രോത്സാഹിപ്പിക്കുകയാണ്…

Read More

പയ്യന്നൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്ത് വിദ്യാർത്ഥികളായ ഇരുവരും അവധിക്ക് നാട്ടിൽ വന്നതായിരുന്നു.റോഡിലൂടെ നടന്ന് പോകുമ്പോൾ കാറിടിക്കുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

മുതിർന്ന നേതാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവ നേതാവ്

മൂന്നാർ: കോൺഗ്രസ് യുവ നേതാവ് കൈത്തോക്കുമായി ഐഎൻടിയുസി ഓഫീസിലെത്തി മുതിർന്ന നേതാവിനെതിരെ കൊലവിളി നടത്തിയെന്ന് ആരോപണം. മൂന്നാർ ജി എസ് റാേഡിലുള്ള ഐഎൻടിയുസി ഓഫീസിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം എന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോട്ടം മേഖലയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടയാളാണ് യുവ നേതാവ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തേ എസ്റ്റേറ്റ് തൊഴിലാളികളുടെ വരിസംഖ്യ പിരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന നേതാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഒരാൾ കല്ലുമായി ജില്ലാ നേതാവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു….

Read More