ബേപ്പൂരിലെ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം; മുല്ലപ്പള്ളിയേയും കെ പ്രവീൺ കുമാറിനെയും തള്ളി എൻ കെ രാഘവൻ എംപി
നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറക്കുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനെയും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉന്നയിച്ച വിമർശനങ്ങളെ പൂർണ്ണമായും തള്ളി കോഴിക്കോട് എം പി എം കെ രാഘവൻ രംഗത്തെത്തിയതോടെ പോര് പരസ്യമായി. പി വി അൻവർ മികച്ചതും പ്രഗത്ഭനുമായ സ്ഥാനാർത്ഥിയായിരുന്നുവെന്ന് എം കെ രാഘവൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും, തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ മനസിലാക്കാൻ ബൂത്ത് തലത്തിൽ…