പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്; പക്ഷേ, പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധവേണം
ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യവർധനവിലും ബീറ്റ്‌റൂട്ടിനുള്ള പങ്ക് ചെറുതൊന്നുമല്ല. രക്തയോട്ടം വർധിപ്പിക്കാനും, ബിപി കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ചുവന്ന കിഴങ്ങ്. വീടുകളിൽ സലാഡായും ജ്യൂസായും പച്ചയ്ക്ക് ബീറ്റ്‌റൂട്ട് കഴിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, ഈ ശീലം എല്ലാവർക്കും ഒരുപോലെ സുരക്ഷിതമാണോ? ഹോളിസ്റ്റിക് ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റായ ഖുഷി ഛബ്ര അടുത്തിടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ബീറ്റ്‌റൂട്ട് പച്ചയ്ക്ക് കഴിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാകണമെന്നില്ല. പ്രത്യേകിച്ച് വൃക്കസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഇത് ചില ആരോഗ്യപ്രശ്നങ്ങൾ…