കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അനുവദിക്കാനുള്ള വാടകവ്യവസ്ഥകൾ, നിശ്ചയിച്ച വാടക കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയിൽ അഭിപ്രായം തേടി മന്ത്രി കെ.എം.ഷാജി ജിസിഡിഎയ്ക്കു (വിശാല കൊച്ചി വികസന അതോറിറ്റി) കത്തെഴുതി. ഇന്നു ജിസിഡിഎയിൽനിന്നു മറുപടി ലഭിക്കുന്നതോടെ ഐഎസ്എൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപനയുമായി മുന്നോട്ടുപോകാമെന്നാണു പ്രതീക്ഷ.ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ ഇന്നലെ തിരുവനന്തപുരത്തു മന്ത്രിയെ കണ്ട് വാടക കുറയ്ക്കണമെന്ന് അഭ്യർഥിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരം 25നാണ്. ജിസിഡിഎയുടെ കഴിഞ്ഞ എക്സിക്യുട്ടീവ് കമ്മിറ്റി ദിവസം 9.25 ലക്ഷം രൂപയും നികുതിയുമാണു വാടകയായി നിശ്ചയിച്ചിരുന്നത്. ഒരു കോടി രൂപ ഡെപ്പോസിറ്റും നൽകണം. ഇതിൽ ഇളവു തേടിയാണു ബ്ലാസ്റ്റേഴ്സ് സർക്കാരിനെ സമീപിച്ചത്. വിഷയത്തിൽ ഇടപെടണമെന്നു ടി.ജെ.വിനോദ് എംഎൽഎയും മന്ത്രിയോട് അഭ്യർഥിച്ചിരുന്നു. രു ലക്ഷം രൂപവരെ ഇളവ് അനുവദിക്കാൻ ജിസിഡിഎ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് അധികാരമുണ്ട്. എന്നാൽ, സർക്കാർ മാറ്റത്തോടെ ചെയർമാനും എക്സിക്യുട്ടീവ് കമ്മിറ്റിയും നിലവിലില്ലാതായി. പുതിയ ചെയർമാനെയും എക്സിക്യുട്ടീവ് കമ്മിറ്റിയെയും നിശ്ചയിക്കേണ്ടതു സംസ്ഥാന സർക്കാരാണ്. അതും അനിശ്ചിതമായി വൈകുകയാണ്.
ഒരു കോടിയൊന്നും പറ്റില്ല, കലൂര്‍ സ്റ്റേഡിയത്തിൽ കളിക്കാൻ വാടക ഇളവ് വേണമെന്ന് ബ്ലാസ്റ്റേഴ്സ്