അഭിറാം കൊലപാതകം: 17കാരന്റെ മാനസികനില പ്രായപൂർത്തിയായ കുറ്റവാളിക്ക് സമാനം,​ ജാമ്യം നിഷേധിച്ചു

തിരുവനനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ 147കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. പ്രായപൂർത്തിയായ കുറ്റവാളിയുടേതിന് സമാനമാണ് പ്രതിയുടെ മാനസികാവസ്ഥയെന്ന് കൗൺസലിംഗ് നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ബോർഡിന്റെ ഉത്തരവ്. വിചാരണ നേരിടുന്നതിന് പ്രതിക്ക് യാതൊരു മാനസിക തടസങ്ങളുമില്ലെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത ആളെന്ന ആനുകൂല്യം നൽകി പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും മെഡിക്കൽ റിപ്പോർട്ടിലെ കണ്ടെത്തലുകളും ശരിവച്ചാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നിഷേധിച്ചത്.

നേരത്തെ 17കാരനായ പ്രതിയുടെ മാനസികാവസ്ഥ വിശദമായി പരിശോധിക്കുന്നതിനായി കോടതി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടന്ന

പരിശോധനകൾക്കും കൗൺസലിംഗിനും ശേഷമാണ് ഡോക്ടർമാരുടെ സംഘം ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്. 17കാരന് നടത്തിയ കൗൺസിലിംഗിലിലൂടെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റെന്നാണ് കണ്ടെത്തൽ. പ്രതിയായ 17കാരനാണ് അഭിരാമിന്റെ തലയ്ക്ക് തേങ്ങ കൊണ്ടിടിച്ചത്. ഇടിയിൽ ബോധം നശിച്ച അഭിറാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഒമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തി. അർദ്ധ ബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തിയതിന് ശേഷാണ് ഇരുവരും ചേർന്ന് ബെൽറ്റ് മുറുക്കിയും മറ്റും കൊലപാതകം നടത്തിയത്.

.

Leave a Reply

Your email address will not be published. Required fields are marked *