ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് സഹിക്കാനാകാത്ത നഷ്ടം; നൂതന യുദ്ധവിമാനങ്ങളും ഡ്രോണുകളുമടക്കം തകർന്നു

വാഷിംഗ്‌ടൺ: ഇക്കൊല്ലമാദ്യം ഇറാനുമായുള്ള യുദ്ധമാരംഭിച്ചതിനുശേഷം അമേരിക്കയുടെ കുറഞ്ഞത് 81 യുദ്ധവിമാനങ്ങളും ഡ്രോണുകളും നഷ്ടമാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി റിപ്പോ‌ർട്ട്. ആകെ 3.3 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കപ്പടുന്നത്. നഷ്ടപ്പെട്ടവയിൽ അമേരിക്കയുടെ ഏറ്റവും നൂതന യുദ്ധവിമാനങ്ങളായ എഫ്-35എ ലൈറ്റ്‌ണിംഗ് II സ്റ്റെൽത്ത് ഫൈറ്റർ, എഫ്-15 ജെറ്റ്‌സ് എന്നിവയും എംക്യു-9 റീപ്പർ ഡ്രോണുകളും ഉൾപ്പെടുന്നു.

ഓരോ എഫ്-15 ജെറ്റുകളുടെയും വില 30 മില്യൺ ഡോളറാണ്. 45 എംക്യു-9 റീപ്പർ ഡ്രോണുകൾക്ക് 50 മില്യൺ ഡോളർ വരെയാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയുടെ ഏറ്റവും നൂതന യുദ്ധവിമാനങ്ങളിലൊന്നായ അഞ്ചാം തലമുറ എഫ്-34എയ്ക്ക് വില 92 മില്യൺ ഡോളറിനധികമാണ്.

റിപ്പോർട്ട് പ്രകാരം 12 എഫ്-15ഇ എയർക്രാഫ്‌ടുകൾ, ഒരു എഫ്-35എ ലൈറ്റ്‌ണിംഗ് II സ്റ്റെൽത്ത് ഫൈറ്റർ, രണ്ട് എ10 തണ്ടർബോൾട്ട് II എയർക്രാഫ്‌ട്, എഴ് കെസി-135 സ്ട്രാറ്റോടാങ്കർ എരിയൽ റിഫ്യൂയലിംഗ് എയർക്രാഫ്‌ട്, ഒരു ഇ-3 സെൻട്രി എയർബോൺ മുൻകൂർ മുന്നറിയിപ്പ്-നിയന്ത്രണ സംവിധാന വിമാനം, രണ്ട് എംസി-130ജെ കമാൻഡോ II പ്രത്യേക ഓപ്പറേഷൻ എയർക്രാഫ്റ്റുകൾ, ഒരു എച്ച്എച്ച്-60ഡബ്ല്യു ജോളി ഗ്രീൻ II കോംബാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്റ്റർ, ഒരു എംക്യു-4സി ട്രൈറ്റൺ ഹൈ-എൾട്ടിറ്റ്യൂഡ് ലോംഗ്-എൻഡുറൻസ് അൺക്രൂഡ് എയർക്രാഫ്റ്റ്, മൂന്ന് എംക്യു-1 മൾട്ടി റോൾ അൺക്രൂഡ് എയർക്രാഫ്‌ട്, 45 എംക്യു-9 മൾട്ടി റോൾ അൺക്രൂഡ് എയർക്രാഫ്‌ട്, ഒരു എഎച്ച്-64 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്‌ടർ, നാല് എഎച്ച്-6 ലിറ്റിൽ ബേർഡ് ലൈറ്റ് അറ്റാക്ക് ഹെലികോപ്‌ടറുകൾ, ഒരു എംഎച്ച് -60 സീ ഹോക്ക് മാരിടൈം ഹെലികോപ്‌ടർ എന്നിവ നഷ്ടമായവയിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *