വാഷിംഗ്ടൺ: അമേരിക്കൻ ചിപ്പ് ഭീമൻ എൻവിഡിയയുടെ മേധാവി ജെൻസൻ ഹുവാങ്ങിന് മൂന്നാമതൊരു വിവാഹേത ബന്ധം കൂടിയുണ്ടായിരുന്നതായി റിപ്പോർട്ട് പുറത്ത്. എൻവിഡിയയിലെതന്നെ ജീവനക്കാരിയായിരുന്നു അതെന്നാണ് വിവരം. എന്നാൽ വാർത്തകളിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള ജെൻസണിന്റെ വിവാഹേതര ബന്ധം വിവാദമായതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആലീസ് ഹുവാങ്ങിനെ കൂടാതെ, എൻവിഡിയ ജീവനക്കാരി കിംബർലി പവലുമായും ജെൻസണിന് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഹെൽത്ത്കെയർ എക്സിക്യൂട്ടീവാണ് കിംബർലി.
ജെൻസൻ ഹുവാങ്ങ് കഴിഞ്ഞദിവസം പദവികളിൽ നിന്നൊഴിഞ്ഞിരുന്നു. ഡയറക്ടർ ബോർഡിന്റെ അടിയന്തര യോഗത്തിന് പിന്നാലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ), പ്രസിഡന്റ് സ്ഥാനങ്ങൾ ജെൻസൺ രാജിവയ്ക്കുകയായിരുന്നു. ബോർഡ് അംഗത്വവും ഒഴിഞ്ഞു. കമ്പനിയുടെ സഹസ്ഥാപകനായ ജെൻസൺ, 33 വർഷമായി വഹിച്ചുവന്ന പദവികളാണിത്. 3.61 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഹുവാങ്ങ് കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനാണ്. ഫോബ്സിന്റെ ലോക സമ്പന്ന പട്ടികയിൽ 131.7 ബില്യൺ ആസ്തിയുമായി 14 -ാം സ്ഥാനത്താണ് ഹുവാങ്ങ്.
കോലെറ്റ് ക്രെസ് ആണ് എൻവിഡിയയുടെ പുതിയ സി.ഇ.ഒ. ഇടക്കാല നിയമനമാണ്. ഹാർവി സി. ജോൺസിനെ ആദ്യ അദ്ധ്യക്ഷനായും നിയമിച്ചു. 59കാരിയായ ക്രെസ്, 2013ൽ കമ്പനിയിൽ ചേർന്നത് മുതൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദവികൾ വഹിക്കുന്നു.