2026ലെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

കൊച്ചി: കാലംചെയ്ത ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്. ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് സമിതി വ്യക്തമാക്കി. കലാജീവിതത്തിലെ വലിയ നേട്ടങ്ങൾക്കൊപ്പം ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിക്കുന്നതെന്നും സമിതി അറിയിച്ചു.

ശ്രേഷ്ഠ ബാവാ പുരസ്‌കാരം 2024ലാണ് ആരംഭിച്ചത്. വി എസ് എസ് സി ഡയറക്‌ടറായിരുന്ന എസ് സോമനാഥിനാണ് ആദ്യ പുരസ്‌കാരം ലഭിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയ്ക്കാണ് കഴിഞ്ഞവർഷത്തെ പുരസ്‌കാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *