എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് വിദേശ സന്ദർശനത്തിനിടെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

കൊല്ലം: ടോയ്‌ലറ്റിൽ നിന്നും പുറത്തിറങ്ങവെ കാൽവഴുതി വീണ് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന് പരിക്കേറ്റു. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി (ഇന്റർപാർലമെന്ററി യൂണിയൻ) ബന്ധപ്പെട്ട യാത്രക്കിടെയാണ് സംഭവം. ഇടത് കൈക്കുഴയ്‌ക്ക് പൊട്ടലുണ്ടായതായും ഇന്ന് ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെന്ന കുറിപ്പും ആശുപത്രിയിൽ കിടക്കുന്ന ചിത്രവും എംപി തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ശസ്‌ത്രക്രിയയ്‌ക്കായി ഇ‌ന്ന്‌ രാവിലെ ഡൽഹിയിൽ എത്തിക്കുമെന്നാണ് വിവരം.

ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോരത്തുള്ള ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി വീണു പരിക്കേറ്റു.ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വീഴ്ചയിൽ ഇടതു കൈകുഴയ്ക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി നാളെ രാവിലെ (09-10-2026) ഡൽഹിയിൽ എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *