കറന്റുകട്ട് അരമണിക്കൂറ് പോലും സഹിക്കാന്‍ വയ്യ…! അപ്പോള്‍ 20 ദിവസമായി അട്ടപ്പാടിയിലെ 4 ആദിവാസി ഊരുകള്‍ ഇരുട്ടില്‍ ; പഠനവും ഭക്ഷണം ഉണ്ടാക്കലും മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍

അട്ടപ്പാടി: വൈദ്യുതി പ്രതിസന്ധിയില്‍ അരമണിക്കൂര്‍ നീളുന്ന പവര്‍കട്ട് പോലും കേരളത്തില്‍ വന്‍ വാര്‍ത്തയായി മാറുമ്പോള്‍ 20 ദിവസമായി വൈദ്യുതിയില്ലാതെ അട്ടപ്പാടിതയിലെ നാല് ആദിവാസി ഊരുകള്‍. സൈരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന തെരുവ് വിളക്കുകള്‍ മാത്രമാണ് ആശ്രയം. പ്രതിസന്ധി രൂക്ഷമായതോടെ രാത്രിയിലെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറിയിരിക്കുകയാണ്.

വന്യമൃഗശല്യം രൂക്ഷമായ കേന്ദ്രം എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. അതിശക്ത മായ മഴയെ തുടര്‍ന്നാണ് ഇവിടെ 20 ദിവസം മുമ്പ് വൈദ്യുതി സംവിധാനം തകരാറിലായത്. എന്നാല്‍ അത് പരിഹരിക്കാനോ വൈദ്യുതി പുന:സ്ഥാ പിക്കാനോ കെ.എസ്.ഇ.ബി. തയ്യാറായിട്ടില്ലെന്ന ആക്ഷേപം പ്രദേശവാസികള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വീടുകളില്‍ രാത്രി ഭക്ഷണം ഉണ്ടാക്കുന്നതും കുട്ടികള്‍ പഠിക്കുന്നതുമെല്ലാം മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണ്.

ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ പോലും പറ്റുന്നില്ല, മൊബൈല്‍ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത് ഊരുകളില്‍ നിന്നും കിലോമീറ്റര്‍ താണ്ട് പുറത്ത് ചെന്നാണ്. നാല് ഊരുകളിലായി 500 ലധികം പേരാണ് ഈ പ്രതിസന്ധി അനുഭവിക്കുന്നത്. ആനവായില്‍ മാത്രം 150 പേരെ പ്രതിസന്ധി ബാധി ച്ചിട്ടുണ്ട്. പകല്‍ പണിക്ക് പോയി രാത്രിയില്‍ വീട്ടിലെത്തുന്നവര്‍ ഭക്ഷണം ഉണ്ടാക്കാനുമെല്ലാം ബുദ്ധിമുട്ടുകയാണ്. കേബിളിന്റെ പ്രശ്‌നമാണെന്നും ചില പ്രദേശങ്ങളില്‍ മാത്രമാണ് പ്രശ്‌നം ബാധിച്ചിട്ടുള്ളതെന്നുമാണ് കെ.എസ്.ഇ.ബി. നല്‍കിയിരിക്കുന്ന വിശദീകരണം. മണ്ണിനടിയിലൂടെയാണ് പോകുന്ന കേബിളിന് തകരാറ് വന്നതാണ് പ്രശ്‌നം എന്നും വിദഗ്ദ്ധസംഘം പരിശോധന നടത്തി പരിഹരിച്ചെന്നുമാണ് കെ.എസ്.ഇ.ബി. പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *